Wednesday, December 10, 2025
Wednesday, December 10, 2025
Home » പുരുഷസൂക്തം നിത്യേന ജപിച്ചാൽ യശസ്‌; ഭാഗ്യസൂക്തം ചൊല്ലിയാൽ അനുഭവ യോഗം

പുരുഷസൂക്തം നിത്യേന ജപിച്ചാൽ യശസ്‌; ഭാഗ്യസൂക്തം ചൊല്ലിയാൽ അനുഭവ യോഗം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
വേദങ്ങൾ കടഞ്ഞെപ്പോൾ കിട്ടിയ അമൃതാണ് സൂക്തങ്ങൾ. വിവിധ കാരണങ്ങളാൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ജനസഹസ്രങ്ങൾക്ക് ആശ്വാസത്തിന്റെ കിരണങ്ങൾ ചൊരിയുന്നു സൂക്തങ്ങൾ. അങ്ങനെ സമൂഹത്തിന്റെ ദുരിതനിവാരണത്തിന് പരിഹാര മാർഗ്ഗങ്ങൾ നല്കിയ നമ്മുടെ ഋഷീശ്വരന്മാരുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം നമിക്കാം.
എല്ലാ സൂക്തങ്ങളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കുന്നില്ല. ചില പ്രധാന സൂക്തങ്ങൾ ജപിക്കുന്നതിൻ്റെ മാത്രം ഫലം താഴെപ്പറയുന്നു:


പുരുഷ സൂക്തം നിത്യേന ജപിച്ചാൽ യശസ്‌ വർദ്ധിക്കും. ഓജസ്സും തേജസ്സും വർദ്ധിക്കും. ഗർഭിണികൾ പതിവായി ഇത് ജപിച്ചാൽ ഗർഭസ്ഥ ശിശു തേജസ്വിയായി തീരും.
സൂക്തങ്ങളിൽ പ്രഥമസ്ഥാനീയനാണ് പുരുഷസൂക്തം. ശ്രീസൂക്തം നിത്യേന ചൊല്ലിയാൽ ഐശ്വര്യം വർദ്ധിക്കും. സമ്പൽസമൃദ്ധിയുണ്ടാവും. വിവാഹ തടസ്സങ്ങൾ വേഗം മാറും. ജീവിതത്തിൽ മറ്റ് മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യസൂക്തം പതിവായി ചൊല്ലിയാൽ അനുഭവ യോഗം വർദ്ധിച്ച് ഭാഗ്യം കൈവരും. സമ്പൽസമൃദ്ധി ഉണ്ടാകും. സത്സംഗം, സംസ്‌കാരം എന്നിവ കൈവരിക്കും. ഒരാളുടെ ജാതകത്തിൽ എന്തെല്ലാം യോഗങ്ങൾ ഉണ്ടായാലും അത്
അനുഭവത്തിൽ വരാൻ ഭാഗ്യവും ഈശ്വരാധീനവും വേണം. അത് കൈവരിക്കാനുള്ള ലളിത മാർഗ്ഗമാണ് ഈ
സൂക്തം ജപിക്കുന്നത്; അല്ലെങ്കിൽ ഇത് കൊണ്ട് ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തുന്നത്. ദേവീസൂക്തം നിത്യേന പാരായണം ചെയ്താൽ ഐശ്വര്യം, ധനസമൃദ്ധി, സർവ്വസിദ്ധി എന്നിവ ആർജ്ജിക്കാം. വിഷ്ണുസൂക്തം നിത്യേന ചൊല്ലിയാൽ അതുവഴി വിഷ്ണുഭഗവാനെ സ്തുതിച്ച്, ജീവിതകാലം മുഴുവനും ശാന്തിയും, സമാധനവും കൈവരിക്കാം. ഐശ്വര്യസമ്പൂർണ്ണമായ ഒരു ജീവിതം നയിക്കാനും സാധിക്കും. വേദസരസ്വതി സൂക്തം പതിവായി ജപിക്കുന്നത് ജപിക്കുന്നവർക്ക് മാത്രമല്ല സന്താനങ്ങൾക്കും ഗുണകരമാണ്. മക്കളുടെ ബുദ്ധിശക്തി വർദ്ധിക്കും. പഠനകാര്യത്തിൽ അവർ മിടുമിടുക്കരായി ഭവിക്കും. സ്വസ്തിസൂക്തം നിത്യേന ചൊല്ലിയാൽ ജീവിതത്തിൽ ശാന്തി, സമാധാനം, ബുദ്ധി
ആരോഗ്യം ഇവ കൈവരിക്കാം. ദുർഗ്ഗാസൂക്തം എന്നും ചൊല്ലിയാൽ മന:ക്ലേശങ്ങളിൽ നിന്ന് മോചിതരാകാം.
മേധാസൂക്തം നിത്യേന ചൊല്ലിയാൽ കഷ്ടാവസ്ഥയിൽ നിന്ന് മോചനം ലഭിക്കും. മൃതസഞ്ജീവനി സൂക്തം നിത്യേന ചൊല്ലിയാൽ ആരോഗ്യം വർദ്ധിക്കും. ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യും. ആയുഷ്യസൂക്തം പതിവായി ചൊല്ലിയാൽ ക്ഷേമവും ഐശ്വര്യവും ലഭ്യമാകും.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്,
(മൊബൈൽ: 9847118340)

Story Summary: Significance of Sooktha Mantra Recitation and Pushpanjali

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?