Wednesday, December 10, 2025
Wednesday, December 10, 2025
Home » മദ്യത്തിലും മയക്കുമരുന്നിലും വീണ്  മന:സമാധാനം  പോയവർക്ക് രക്ഷപ്പെടാം

മദ്യത്തിലും മയക്കുമരുന്നിലും വീണ്  മന:സമാധാനം  പോയവർക്ക് രക്ഷപ്പെടാം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ഡി ദുർഗ്ഗാ ദാസൻ, ആലപ്പുഴ
ഓരോരോ കാരണങ്ങളാൽ മനസ്സിന് സ്വസ്ഥത നഷ്ടപ്പെട്ടവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ, തിരിച്ചടികൾ, അടുത്തുള്ളവരും അടുപ്പമുളളവരുമായി ചേർന്ന്
പോകാൻ കഴിയാത്തവർ, മദ്യത്തിലും മയക്കുമരുന്നിലും വീണവർ, ചൂഷണം ചെയ്യപ്പെടുന്ന സൗഹൃദയങ്ങളെന്ന ചതിക്കുഴികളിലും വീണവർ തുടങ്ങിയവർ ഇക്കൂട്ടരിൽ ചിലരാണ്.

ഇങ്ങനെ മാനസികമായ അതികഠിന സമ്മർദ്ദങ്ങളിൽ നിന്നും പുറത്തുവരാൻ കഴിയാത്തവർക്ക് താങ്ങായും തണലായും അഭയം പ്രാപിക്കാവുന്ന ദേവതയാണ്
ആദിപരാശക്തി ഭാവമായ, കാരുണ്യശാലിനിയായ ശാന്തി ദുർഗ്ഗാ ദേവി. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ പോലും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയിച്ചിട്ടുള്ള സർവ്വശക്തയും, വാത്സല്യനിധിയുമാണ് അമ്മ. അഭയം തേടുന്നവർക്ക് മാതൃവാത്സല്യം ചുരത്തുന്ന അമ്മ. ആശ്രിതരുടെ ശത്രുക്കളെ സ്വന്തം ശത്രുക്കളായിക്കണ്ട് നശിപ്പിക്കുന്ന അമ്മ. ഭക്തരുടെ ദുഃഖം സ്വന്തം ദുഃഖമായി കണ്ട് ധൃതഗതിയിൽ പരിഹാരം നൽകുന്ന ദേവത.

സാധാരണ വ്രതാനുഷ്ഠാനങ്ങൾ മാത്രം മതി ശാന്തി ദുർഗ്ഗയെ പ്രീതിപ്പെടുത്താനും. തിങ്കളാഴ്ചകളാണ് ഈ ദേവിയെ ഭജിക്കാൻ വ്രതാനുഷ്ഠാനത്തിന് ഉത്തമം. ദേവീക്ഷേത്ര ദർശനവും സ്വന്തം സാമ്പത്തികസ്ഥിതിക്ക് കഴിയുന്ന വഴിപാടുകളും നടത്തി പ്രാർത്ഥിക്കുക. സൂര്യോദയ സമയത്തോ സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ സമയത്തോ ഏകാഗ്രമായി ശാന്തിദുർഗ്ഗാ മന്ത്രം 1008 തവണ വീതം എല്ലാ ദിവസവും ജപിക്കണം. ജപവേളയിൽ മഞ്ഞനിറത്തിലെ വസ്ത്രങ്ങളും മഞ്ഞനിറത്തിലെ പുഷ്പങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്.

ശാന്തിദുർഗ്ഗാ മന്ത്രം
ഓം ശ്രീം ഹ്രീം ദും ദുർഗ്ഗാം ദേവീം
ശരണമഹം പ്രപദ്യേ

ശാന്തിദുർഗ്ഗാ ധ്യാനം 1
ശംഖം ചക്രമസിഞ്ച ചർമ്മസശം ചാപം ഗദാ–
ശൂലവും, ബിഭ്രാണാം വരദാഭയാ മൃതഘടാൻ
രത്നഘപാത്രം തഥാ ഭൂഷാദിർമ്മകുടാദിഭി
സ്ത്രീണയനാം പീതാംബരാമംബികാം ധ്യായേചന്ദ്ര കലാധരാം സുരഗണൈരീഡ്യാം ജഗത്മംഗളാം
പ്രസീദ പ്രസീദ ജഗദ്വീശ്വരി ലോകമാതേ മമ
ചിത്തം ശാന്തി ശാന്തി ശാന്തി ദുർഗ്ഗാം ദേവി
ശരണമഹം പ്രപദ്യേഃ

ALSO READ

ശാന്തിദുർഗ്ഗാ ധ്യാനം 2
ശ്വേതദ്വീപേ ശയാനാ ഫണിവരശയനേ
പങ്കജം കമ്പയന്തി ദോഷാ വാമേന
ലക്ഷ്മീ മുദിത ഭുജജവരാ ഭൂമി സല്ലാളിതാംഘ്രി: ദേവീ ദേവൈ സുരേന്ദ്രയ് സകല മുനി ജനൈ സ്തൂയമാനാ പ്രസന്നാ ഘോരാനർത്ഥൗഘ് ശാന്ത്യൈ ഭവതു ഭഗവതീശാന്തി ദുർഗാഭിധാനാ

Story Summary: Shanti Durga Mantra and Dhyana Chanting for Mental health and Peace

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?