Wednesday, December 10, 2025
Wednesday, December 10, 2025
Home » ഏകാദശി, സോമ പ്രദോഷം, അമാവാസി വാരാഹി നവരാത്രി ആരംഭം; ഈ ആഴ്ചത്തെ നക്ഷത്രഫലം

ഏകാദശി, സോമ പ്രദോഷം, അമാവാസി വാരാഹി നവരാത്രി ആരംഭം; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

(2025 ജൂൺ 22 – 28)

ജ്യോതിഷരത്നം വേണു മഹാദേവ്

2025 ജൂൺ 22 ന് മേടക്കൂറിൽ ഭരണി നക്ഷത്രം രണ്ടാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ യോഗിനി ഏകാദശി, സോമപ്രദോഷം,
മിഥുനമാസത്തിലെ കറുത്തവാവ്, വാരാഹി നവരാത്രി അഥവാ ആഷാഡ ഗുപ്ത നവരാത്രി ആരംഭം എന്നിവയാണ്. വാരം ആരംഭിക്കുന്ന ഞായറാഴ്ചയാണ്
ഏകാദശി വ്രതം. ആഷാഢത്തിലെ കറുത്തപക്ഷ ഏകാദശിയായ ഇത് യോഗിനി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. 23 ന് തിങ്കളാഴ്ച മിഥുനമാസത്തിലെ കൃഷ്ണപക്ഷ സോമപ്രദോഷമാണ്. അപൂർവമായി
വരുന്ന കറുത്തപക്ഷ തിങ്കൾ പ്രദോഷം അനുഷ്ഠിച്ചാൽ സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി എല്ലാവിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ജൂൺ 25 നാണ്
മിഥുനമാസത്തിലെ അമാവാസി. ജൂൺ 26 നാണ് നാല് നവരാത്രികളിൽ ഒന്നായ വാരാഹി നവരാത്രി ആരംഭം.
ശ്രീ ലളിതാദേവിയുടെ സേനാനായികയായ വാരാഹി ദേവി ഭജനത്തിന് വിശേഷപ്പെട്ട ഈ 9 ദിവസങ്ങൾ ജൂലൈ 4 ന് മഹാവാരാഹി പൂജയോടെ സമാപിക്കും. ജൂൺ 28 ന് കർക്കടകക്കൂറ് ആയില്യം നക്ഷത്രം മൂന്നാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മെച്ചമാകും. സമൂഹത്തിൽ ആദരവും അംഗീകാരവും ലഭിക്കും. കുടുംബപരമായ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. ജോലിഭാരം വർദ്ധിക്കുന്നത് മാനസികമായ സമ്മർദ്ദം കൂട്ടും. ജോലികൾ യഥാസമയം പൂർത്തിയാക്കുന്നതിൽ
പരാജയപ്പെടും. ജീവിതത്തിൽ ഗുണപരമായ ചില മാറ്റങ്ങൾ സംഭവിക്കും. മത്സരപരീക്ഷയിൽ മികവ് തെളിയിക്കും. നിത്യവും 108 തവണ വീതം
ഓം നമോ നാരായണായ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സമ്മർദ്ദം അനുഭവിക്കും. എന്നാൽ നമുക്ക് വഹിക്കാൻ കഴിയുന്നതിൽ കൂടുതൽ വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. മക്കളുടെ പഠനാവശ്യത്തിന് ധാരാളം പണം ചെലവാകും. ഇക്കാരണത്താൽ പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക ബാധ്യത വരും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ഓം ശ്രീം നമഃ ദിവസവും 108 തവണ വീതം ജപിക്കുക.

ALSO READ

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1, 2,3)
വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ ആരായും. സുരക്ഷിത പദ്ധതികളിൽ നിക്ഷേപം നടത്താൻ വിദഗ്ദ്ധ സഹായം തേടും. ചിലർക്ക്
ആഗ്രഹിച്ച ജോലി ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ ഒരു അന്തരീക്ഷം ഉണ്ടാകും. വിദേശ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ അല്ലെങ്കിൽ കൂടുതൽ ആനുകൂല്യം ലഭിക്കാൻ ശക്തമായ സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമയം വളരെ അനുകൂലമാണ്. നിത്യവും 108 തവണ
ഓം നമോ നാരായണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം, )
ആരോഗ്യത്തിൻ്റെ പ്രധാന്യം തിരിച്ചറിഞ്ഞ്
ദിനചര്യ ക്രമീകരിക്കും. ദു:ശീലങ്ങൾ ഒഴിവാക്കും. പ്രധാനപ്പെട്ട ചില പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. സാമ്പത്തിക നേട്ടങ്ങൾ
കൈവരിക്കും. കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണംഇഷ്ടങ്ങൾ നടക്കുന്നില്ല എന്ന് തോന്നാം. അതുമൂലം അവരോടുള്ള മനോഭാവവും അല്പം പരുഷമാകും. വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുന്ന കോഴ്സിൽ പ്രവേശനം ലഭിക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആഗ്രഹിക്കുന്ന കാര്യങ്ങൾ നടന്നാലും ഒരു
സന്തോഷം കാണില്ല. പണം സൂക്ഷിച്ച് ചെലവ്
ചെയ്യണം.അല്ലെങ്കിൽ വരുന്ന ആഴ്ചയിൽ
വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. ആരോടും രഹസ്യങ്ങൾ പങ്കിടരുത് . അല്ലെങ്കിൽ, വിശ്വാസം മുതലെടുത്ത് ആ വ്യക്തി നിങ്ങളെ വേദനിപ്പിക്കും. ഒരു യാത്ര ആസൂത്രണം ചെയ്യും.  നിറവേറ്റാൻ കഴിയില്ല എന്ന് തോന്നുകയാണെങ്കിൽ ഒരു വാഗ്ദാനവും ആർക്കും തന്നെ നൽകരുത്. ജീവിതപങ്കാളിയുമായുള്ള ബന്ധം മികച്ചതായിത്തീരും. ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 , അത്തം, ചിത്തിര 1 , 2 )
ഏറ്റെടുത്ത എല്ലാ ജോലികളും നിറവേറ്റാൻ കഴിയും. ഏതെങ്കിലും രോഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ, അത് പൂർണ്ണമായും മാറും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കും. കൂടുതൽ പണം ചെലവഴിക്കേണ്ടിവരും, ചിലർ പുതിയ വീട് വാങ്ങും. അല്ലെങ്കിൽ പഴയ വീട് അറ്റകുറ്റ പണികൾ നടത്തി നവീകരിക്കും. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മനോവീര്യം
തകർക്കും. വിദേശ യാത്ര തടസ്സപ്പെടും.
കഠിനാധ്വാനം തുടരും. ഓം ക്ലീം കൃഷ്ണായ
നമഃ 108 തവണ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സ്വത്ത്, സമ്പാദ്യം തുടങ്ങിയവയ്ക്ക് കാര്യമായി ശ്രമിക്കില്ല, അടുത്ത ബന്ധുവുമായി ഏതെങ്കിലും അനാവശ്യ കാര്യത്തെച്ചൊല്ലിയുള്ള കലഹം കുടുംബത്തിൽ അസ്വസ്ഥത സൃഷ്ടിക്കും. ഇത് മാനസിക പിരിമുറുക്കം കൂട്ടും. പാർട്ട്ണർഷിപ്പ് ബിസിനസ്സ് നടത്തുന്നവർക്ക് ഈ കാലയളവിൽ എല്ലാ മുൻകാല നഷ്ടങ്ങളും നികത്താനാകും.
ജോലിയിൽ മികവ് പുലർത്തും. മടുപ്പ്, ക്ഷീണം എന്നിവ തോന്നും. ഓം നമഃ ശിവായ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ചെറിയ അസുഖങ്ങൾക്കും മാനസികമായ
പിരിമുറക്കത്തിനും സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരം കാണാൻ കഴിയും. ജോലി സംബന്ധമായി ഒരു യാത്ര പോകേണ്ടിവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകും.
ഏത് തീരുമാനവും നന്നായി ആലോചിച്ച് വളരെ ബുദ്ധിപരമായി എടുക്കുക. മത്സരപരീക്ഷയിൽ മികച്ച വിജയം നേടും. എല്ലാ ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉതാടം 1 )
ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ദിനചര്യയിൽ മാറ്റം വരുത്തും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും ഗണ്യമായി വരുമാനം ലഭിക്കും. കുടുംബങ്ങളോടുള്ള പെരുമാറ്റം വളരെ മോശമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുകയും ചെയ്യും. ദമ്പതികൾ വിനോദയാത്ര പോകും. ബിസിനസുകാർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരും. വിദ്യാർത്ഥികൾ ആരോഗ്യം സൂക്ഷിക്കണം. ഓം വചത്ഭുവേ നമഃ 108 തവണ ദിവസവും ജപിക്കുക.

മകരക്കൂറ്
(ഉതാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2, 3 )
സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടും. നിക്ഷേപം സംബന്ധിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. അപ്രതീക്ഷിതമായി പണം ലഭിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബുദ്ധിയും സ്വാധീനവും ഉപയോഗിക്കും. സഹപ്രവർത്തകരുമായുള്ള
ബന്ധം മെച്ചപ്പെടുത്താനാകും. തർക്കങ്ങളെല്ലാം പരിഹരിക്കും. ശമ്പള വർദ്ധനവിന് സാധ്യത വർദ്ധിക്കും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി)
സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. ചെലവ് നിയന്ത്രിക്കുന്നതിൽ കുടുംബാംഗങ്ങളിൽ നിന്ന് ഉപദേശം തേടണം. മുതിർന്നവരുടെ ഉപദേശവും അനുഭവങ്ങളും ധനസ്ഥിതി മെച്ചപ്പെടുത്താൻ സഹായകമാകും. പരുഷമായ പെരുമാറ്റം കാരണം
ഒരു ഉറ്റ ചങ്ങാതിയുമായി വേർപിരിയും. തർക്കങ്ങൾ ഒഴിവാക്കാൻ നോക്കണം. ജോലിയോടുള്ള വലിയ അഭിനിവേശവും സമർപ്പണവും ഗുണം ചെയ്യും. പ്രശസ്തിയും വരുമാനവും വർദ്ധിക്കും. നിത്യവും
108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഏത് പ്രതികൂല സാഹചര്യത്തിലും സംയമനവും ധൈര്യവും ആത്മവിശ്വാസവും കൈവിടരുത്. സഹപ്രവർത്തകരുടെ എതിർപ്പുകൾ അനായാസം കൈകാര്യം ചെയ്യും. സ്ത്രീകൾ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വിദേശത്ത് നല്ല തൊഴിൽ ലഭിക്കും. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയും. മക്കൾ കാരണം സന്തോഷാനുഭവങ്ങൾ ഉണ്ടാകും.
യാത്രകൾ ഒഴിവാക്കാൻ കഴിയും. ഒരു പ്രശ്നത്തിനും കറുക്കു വഴികൾ ശരിയായ പരിഹാരമല്ല എന്ന് മനസ്സിലാക്കും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം നടത്താൻ അവസരം ലഭിക്കും. ലിംഗാഷ്ടകം ദിവസവും ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?