Wednesday, December 10, 2025
Wednesday, December 10, 2025
Home » ഹനുമാൻ സ്വാമിയുടെ ഈ സ്തുതികൾ ജപിക്കൂ വായു വേഗത്തിൽ ഫലം തരും

ഹനുമാൻ സ്വാമിയുടെ ഈ സ്തുതികൾ ജപിക്കൂ വായു വേഗത്തിൽ ഫലം തരും

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗളഗൗരി

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ ബുദ്ധിയും, യശസ്സും, ധൈര്യവും, ആരോഗ്യവും, വാക്‌സാമര്‍ത്ഥ്യവും നേടാം. പുരാണങ്ങൾ ചിരഞ്ജീവിയെന്ന് പ്രകീർത്തിക്കുന്ന ഹനുമാന്‍ സ്വാമിയയുടെ ഏറ്റവും ഉത്തമ ഗുണം ശ്രീരാമനില്‍ അര്‍പ്പിച്ച ദൃഢമായ ഭക്തിയാണ്. രാമനോടല്ലാതെ മറ്റാരോടും ഹനുമാൻ സ്വാമിക്ക് താല്പര്യമില്ല. രാമനെ ശുശ്രൂഷിക്കുക, രാമന്റെ സ്‌നേഹിതരെയും തന്റെയും സ്‌നേഹിതരായി കരുതുക. രാമന്റെ ശത്രുക്കളെ തന്റെയും ശത്രുക്കളായി കണക്കാക്കുക എന്നിവ ഹനുമാന്റെ പ്രത്യേകതയാണ്. കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചലഭക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വ, വെള്ളി, ശനി, പൗർണ്ണമി, ധനുവിലെ മൂലം, ചിത്രാ പൗർണ്ണമി എന്നീ ദിവസങ്ങളാണ് ശ്രേഷ്ഠം. സങ്കടങ്ങൾ പറഞ്ഞ് ആഞ്ജനേയ സ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം കിട്ടും എന്നാണ് വിശ്വാസം. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഉടൻ നടക്കുന്നതും
അനുഭവമാണ്. ധനസമൃദ്ധിയും ഐശ്വര്യവും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും. എല്ലാദു:ഖങ്ങളിൽ നിന്നും മോചനം ലഭിക്കും. സംതൃപ്തിയും ജന്മസാഫല്യവും കൈവരിക്കാൻ കഴിയും. ഹനുമാൻ സ്വാമിയെ ആരാധിക്കാൻ ഉത്തമമായ ചില.പ്രാർത്ഥനാ ശ്ലോകങ്ങൾ :

1
യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം
2
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി
3
ബുദ്ധിര്‍ബലം യശോധൈര്യം
നിര്‍ഭയത്വം അരോഗതാം ;
അജാട്യം വാക്പടുത്വം ച
ഹനുമത് സ്മരണാദ് ഭവേത്
4
ഗോഷ്പദീ കൃത വാരീശിം മശകീ കൃത രാക്ഷസം
രാമായണ മഹാമാലാ രത്‌നം വന്ദേ അനിലാത്മജം
അഞ്ജനാനന്ദനം വീരം ജാനകീ ശോകനാശനം
കപീശമക്ഷഹന്താരം വന്ദേ ലങ്ക ഭയങ്കരം
5
അതുലിത ബലധാമം ഹേമശൈലാഭ ദേഹം
ദനുജ വന കൃശാനും ജ്ഞാനിനാം അഗ്രഗണ്യം
സകല ഗുണ നിധാനം വാനരാണാ മധീശം
രഘുപതി പ്രിയഭക്തം വാതാത്മജാതം നമാമി
6
ഉല്ലംഘ്യ സിന്ധോഃ സലിലം സലിലം
യഃ ശോകവഹ്നീം ജനകാത്മജായാഃ
ആദായ തേ നൈവ ദദാഹ ലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം
7
ആഞ്ജനേയ മതി പാടലാനനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരു മൂല വാസിനം
ഭാവയാമി പവമാന നന്ദനം

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഈണം നൽകി ആലപിച്ച ശ്രീ ഹനുമദ് സ്തോത്രം കേൾക്കാം:

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?