Wednesday, December 10, 2025
Wednesday, December 10, 2025
Home » ഷഷ്ഠി വ്രതം, വാരാഹി നവരാത്രി സമാപനം; ഈ ആഴ്ചയിലെ നക്ഷത്രഫലം

ഷഷ്ഠി വ്രതം, വാരാഹി നവരാത്രി സമാപനം; ഈ ആഴ്ചയിലെ നക്ഷത്രഫലം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജ്യോതിഷരത്നം വേണു മഹാദേവ്
2025 ജൂൺ 29 ന് കർക്കടകക്കൂറിൽ ആയില്യം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷം മിഥുന മാസത്തിലെ ഷഷ്ഠി വ്രതമാണ്. കുമാരഷഷ്ഠി എന്ന പേരിൽ സുബ്രഹ്മണ്യ ഭഗവാൻ്റെ അവതാര ദിനമായും ചിലർ ആചരിക്കുന്ന ഈ ഷഷ്ഠി
ജൂൺ 30 തിങ്കളാഴ്ചയാണ്. വാരാഹി നവരാത്രി സമാപനമാണ് മറ്റൊരു വിശേഷം. ജൂലെെ 4 വെള്ളിയാഴ്ചയാണ് ആഷാഡ ഗുപ്ത നവരാത്രി സമാപ്തി. മറ്റ് പ്രധാന ഹൈന്ദവ വിശേഷങ്ങളൊന്നും ഈ ആഴ്ചയില്ല. ജൂലൈ 5 ന് കാർത്തിക നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം :

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവർക്ക് ഒരു വൻ ഇടപാട് വഴി നല്ല സാമ്പത്തിക ലാഭം ലഭിക്കും. എത്ര പണം സമ്പാദിക്കുന്നുവോ അതുപോലെ ചെലവുകളും വർദ്ധിക്കും. ചിലർ പുതിയ വീട് വാങ്ങും. അല്ലെങ്കിൽ പഴയ വീട് നവീകരിക്കാൻ തീരുമാനിക്കും. കച്ചവടം വിപുലീകരിക്കുന്നതിന് ചില പദ്ധതികൾ ഒരുക്കും. ആരോഗ്യം നല്ലതായിരിക്കും. എങ്കിലും ഉറക്കം കുറയ്ക്കണം. ഒറ്റപ്പെട്ട് നിൽക്കുന്ന രീതി ഒഴിവാക്കാൻ ശ്രമിക്കണം. വിഷ്ണു സഹസ്രനാമം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സാമ്പത്തികമായി സമയം മികച്ചതായിരിക്കും. പണം സമ്പാദിക്കാൻ അവസരങ്ങൾ ലഭിക്കും. സമൂഹത്തിൽ പ്രതിച്ഛായ വർദ്ധിക്കും. ചില യാത്രകൾ ഒഴിവാക്കണം. കുടുംബാംഗങ്ങളോടുള്ള പെരുമാറ്റം മോശമായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ പുതിയ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഇച്ഛാശക്തി ശക്തമായിരിക്കും. ഭാഗ്യം അനുകൂലമാകും. ആഗ്രഹിച്ച വിഷയത്തിൽ ഉപരി പഠനം നടത്തും. ഓം നമോ നാരായണായ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1,2,3)
രോഗമുക്തി ലഭിക്കും. സാമ്പത്തികമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ഇതുമൂലം വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കഴിയും. ആരോടും പരുഷമായി പെരുമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനപ്പെട്ട പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. തൽഫലമായി തിരക്ക് വർദ്ധിക്കും. മാനസികമായ സമ്മർദ്ദങ്ങൾ നേരിടേണ്ടി വരും. സ്വയം ശപിക്കുന്നത് ഒഴിവാക്കണം. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

ALSO READ

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ദീർഘകാല നിക്ഷേപങ്ങൾ നടത്തുകയാണെങ്കിൽ, ഭാവിയിൽ മികച്ച വരുമാനം ലഭിക്കും. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ മികച്ച സമ്മാനം ലഭിക്കാൻ ഭാഗ്യം കാണുന്നു. ഉന്മേഷവും സന്തോഷവും ശാന്തിയും തോന്നും. ദാമ്പത്യ ജീവിതത്തിൽ വളരെ നല്ല ഫലം ലഭിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം ഏറെ നല്ലതായിരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ എപ്പോഴും ലഭിക്കും. പരിശ്രമങ്ങളിൽ
വിജയം കൈവരിക്കും. ലളിതാസഹസ്രനാമം ദിവസവും ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ജീവിതത്തിൽ നേരിടുന്ന വിവിധതരം പ്രശ്നങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. വൈകാരികമായി ഈ സമയം ഒട്ടുംതന്നെ അനുകൂലമല്ല. പൂർവ്വികമായ സ്വത്ത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിലൂടെ കുറച്ച് പണം ലഭിക്കും. കുടുംബജീവിതവുമായി ബന്ധപ്പെട്ട്, സമയം വളരെ നല്ലതാണ്. ജോലിയിൽ മുന്നേറാൻ നല്ലൊരു അവസരം ലഭിക്കും. എന്നും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യം മികച്ചതായിരിക്കും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധ്യതയും ഈ വർഷം ഉണ്ടാകും. സാമ്പത്തികമായി ശരാശരിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. ചില കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാകും. ബിസിനസ്സിൽ നേട്ടം കൊയ്യാനാകും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കാനിടയുണ്ട്. വിഷ്ണു സഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ശാരീരിക ക്ലേശം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്ന ഉദ്യമങ്ങളിൽ നിന്നും പൂർണ്ണമായും അകന്ന് നിൽക്കണം. ബിസിനസ്സ് വിപുലീകരിക്കാൻ, ഏതെങ്കിലും തരത്തിലുള്ള വായ്പ എടുക്കും. എന്നാൽ പണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നല്ല ശ്രദ്ധ അനിവാര്യം. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടും. ഇതുമൂലം ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങൾക്ക് മറ്റുള്ളവരുമായി വഴക്കുണ്ടാകും. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ചെറിയ രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും.
കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യത. അതിന് ധാരാളം പണം കണ്ടെത്തേണ്ടി വരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. മാനസികസമ്മർദ്ദം വർദ്ധിക്കും. പഴയ ചില ബന്ധങ്ങൾ‌ വീണ്ടെടുക്കാനും മെച്ചപ്പെടുത്താനും സമയം നല്ലതാണ്. വളരെക്കാലമായി കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി കൂടിക്കാഴ്ച നടക്കും. എന്നും ഓം ശരവണ ഭവ: 108 ഉരു ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സ്വന്തം വിഷമം മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കുവാൻ കഴിയും. കഠിനാദ്ധ്വാനവും അർപ്പണബോധവും ഉപയോഗിച്ച് വരുമാനം കൂട്ടാൻ കഴിയുന്ന നിരവധി അവസരങ്ങൾ ലഭിക്കും. സമ്പാദ്യത്തിൽ ഒരു ഭാഗം മികച്ച പദ്ധതിയിൽ നിക്ഷേപിക്കാൻ തീരുമാനിക്കും. തീരുമാനങ്ങൾ കുടുംബാംഗങ്ങളിൽ അടിച്ചേൽപ്പിക്കുന്ന രീതി വീട്ടിൽ കലഹത്തിന് വഴിയൊരുക്കും. കുട്ടികൾക്ക് സമയം ഏറ്റവും അനുകൂലമാണ്. നിത്യവും 108 തവണ
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം 1, 2 )
സങ്കീർണ്ണമായ പ്രശ്നങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ പൂർണ്ണമായും പ്രാപ്തരാകും. സാമൂഹിക ജീവിതത്തിലും ജോലിയിലും ശ്രദ്ധിക്കപ്പടും. ദീർഘകാല നിക്ഷേപങ്ങൾ വഴി നല്ല വരുമാനം ലഭിക്കും. അമിതമായ ആഗ്രഹങ്ങൾ നിയന്ത്രിക്കണം. ആവശ്യമുള്ള സമയത്ത് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കും. ഊർജ്ജവും സമയവും ഉപയോഗശൂന്യമായ ജോലികൾക്ക് പാഴാക്കരുത് ഓം ഹം ഹനുമാതേ നമഃ ദിവസവും 108 തവണ വീതം ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും. സന്താനങ്ങൾ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കും. പെട്ടെന്നുള്ള അവശ്യത്തിന് ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ നഷ്ടപ്പെടാൻ സാധ്യതയുണ്ട്; നല്ല ശ്രദ്ധ വേണം. ലഹരി വസ്തുക്കൾ ഒഴിവാക്കുക. അല്ലാത്തപക്ഷം ആരോഗ്യം ഏറെ മോശമാകും.
ഔദ്യോഗിക കാര്യങ്ങളിൽ സഹപ്രവർത്തകരുടെ എതിർപ്പ് ഉണ്ടാകും. സംയമനം പാലിക്കണം. ദിവസവും ശനൈശ്ചര സ്തോത്രം ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ധൈര്യവും ആത്മവിശ്വാസവും നന്നായി വർദ്ധിക്കും. കുടുംബജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാൻ കഴിയും. നഷ്ടസാധ്യതയുള്ള എല്ലാ പദ്ധതികളും ഒഴിവാക്കും. വിജ്ഞാന തൃഷ്ണ പുതിയ ചങ്ങാതിമാരെ സമ്മാനിക്കും. വീട്ടിലെ ഒരു അംഗത്തിന്റെ വിവാഹം തീരുമാനിക്കും. മേലുദ്യോഗസ്ഥരെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്. വരുന്നിടത്ത് വച്ച് കാണാം എന്ന
മനോഭാവം നല്ലതല്ല. ഓം ക്ലീം കൃഷ്ണയ നമഃ നിത്യവും 108 തവണ വീതം ജപിക്കണം

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?