Wednesday, December 10, 2025
Wednesday, December 10, 2025
Home » തിങ്കളാഴ്ച ഷഷ്ഠി വ്രതം; ദുഃഖങ്ങളകറ്റി കാര്യസിദ്ധി നേടാം

തിങ്കളാഴ്ച ഷഷ്ഠി വ്രതം; ദുഃഖങ്ങളകറ്റി കാര്യസിദ്ധി നേടാം

0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആഗ്രഹസാഫല്യത്തിനും പാപശാന്തിക്കും ഒരു പോലെ ഗുണകരമാണ് സുബ്രഹ്മണ്യ ആരാധന. ഏത് കാര്യത്തിലെയും തടസങ്ങൾ നീങ്ങുന്നതിനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണിത്. നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് സുബ്രഹ്മണ്യ പ്രാർത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവയ്ക്കെല്ലാം സുബ്രഹ്മണ്യ പ്രാർത്ഥന മികച്ച പരിഹാരമാണ്. രോഗദുരിതം ശമിക്കുന്നതിനും കാര്യവിജയത്തിനും ഇത് നല്ലതാണ്. പെട്ടെന്നുള്ള ഫലസിദ്ധിയാണ് മുരുകപ്രാർത്ഥനയുടെ പ്രത്യേകത. ഷഷ്ഠിവ്രതമെടുത്ത് മുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും വേഗം നീങ്ങും. സുബ്രഹ്മണ്യപ്രീതി നേടാനുള്ള ഏറ്റവും മികച്ച അനുഷ്ഠാനമാണ് ഷഷ്ഠിവ്രതം. മാസത്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിക്കാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 2025 ജൂൺ 30 തിങ്കളാഴ്ചയാണ് മിഥുനമാസ ഷഷ്ഠി ആചരിക്കുന്നത്.

പഞ്ചമിക്കും പ്രാധാന്യം
എല്ലാ വ്രതങ്ങള്‍ക്കും അത് അനുഷ്ഠിക്കുന്ന ദിവസത്തിനാണ് പ്രാധാന്യം. എന്നാല്‍ ഷഷ്ഠി വ്രതത്തിന് തലേദിവസമായ പഞ്ചമിക്കും പ്രാധാന്യമുണ്ട്. അന്ന് പൂർണ്ണ ഉപവാസത്തോടെ അല്ലെങ്കിൽ ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് സാധാരണ വ്രതനിഷ്ഠകളെല്ലാം പാലിച്ച് വ്രതമെടുക്കണം. ഷഷ്ഠിനാളില്‍ കുളിച്ച് ശുദ്ധിയായി സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിച്ച് ശ്രീമുരുക ക്ഷേത്രദര്‍ശനം നടത്തണം. അവിടെ നിന്നും ലഭിക്കുന്ന നിവേദ്യം കഴിച്ച് വ്രതം മുറിക്കണം. ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യ ഭഗവാന്റെ മാത്രമല്ല ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹവും ലഭിക്കും.

സന്താനഭാഗ്യത്തിന് ഉത്തമം
സന്താനഭാഗ്യത്തിന് സുബ്രഹ്മണ്യ പ്രീതി ഏറ്റവും ഗുണകരമായി കണക്കാക്കുന്നു. ദോഷദുരിതങ്ങൾ കാരണമോ, ആരോഗ്യ വിഷയങ്ങളെക്കൊണ്ടോ സന്താനദുരിതം നേരിടുന്നവർക്ക് മുരുകപ്രീതിയാൽ അത്ഭുത ഫലസിദ്ധിയുണ്ടാകും. സന്താനലബ്ധിക്ക് എന്നല്ല, ഇഷ്ടസന്താനലബ്ധിക്ക് തന്നെയും ഗുണകരമാണ് മുരുകഭജനം.

വിവാഹതടസ്സം, ദാമ്പത്യ കലഹം മാറും
മുരുക പത്‌നിമാരാണ് വള്ളിയും, ദേവയാനിയും പത്‌നീസമേതനായ മുരുകനെ പ്രാർത്ഥിച്ചാൽ വിവാഹതടസം നീങ്ങും. ഇഷ്ടവിവാഹലബ്ധിക്കും ഗുണകരം. ദാമ്പത്യജീവിതത്തിലെ കലഹങ്ങൾ നീങ്ങുന്നതിനും പരസ്പര ഐക്യത്തിനും ഗുണകരം. ഷഷ്ഠിദിനത്തിൽ വ്രതം പാലിച്ച് പ്രാർത്ഥന തുടങ്ങാം. വള്ളീ ദേവയാനീ സമേത ശ്രീസുബ്രഹ്മണ്യമൂർത്തയേ നമഃ എന്ന നാമം ഷഷ്ഠി ദിവസം തുടങ്ങി 41 ദിവസം ചൊല്ലുന്നതും ഉത്തമം.

ദാരിദ്ര്യശാന്തിക്ക് കുമാരപൂജ

ALSO READ

ദാരിദ്ര്യശാന്തിക്ക് കുമാരപൂജ, സുബ്രഹ്മണ്യ  ഗായത്രീ ഹോമം എന്നിവ നടത്തുന്നത് ഉത്തമമാണ്. അഷ്ടദള പത്മത്തിൽ കുമാരസ്വരൂപത്തിലുള്ള സുബ്രഹ്മണ്യനെ ആവാഹിച്ച് പൂജിക്കുകയും താമരകൊണ്ട് മൂലമന്ത്രം ചൊല്ലി അർച്ചന നടത്തുകയും വേണം. കുമാരപൂജ ചെയ്യുന്നത് ദാമ്പത്യഭദ്രതക്കും, ദാരിദ്രശാന്തിക്കും ഗുണകരമാണ്. ഓം വചത് ഭുവേ നമഃ എന്ന മൂലമന്ത്രം ചൊല്ലിയാണ് അർച്ചന ചെയ്യേണ്ടത്. സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹേ തന്നോ സ്‌കന്ദ: പ്രചോദയാൽ എന്ന സുബ്രഹ്മണ്യ ഗായത്രികൊണ്ട് 1008 പ്രാവശ്യം അർച്ചന ചെയ്യുകയാണ് സുബ്രഹ്മണ്യഗായത്രി ഹോമത്തിന്റെ വിധി. താംബൂലത്തിൽ അർച്ചന നടത്തുകയും, പൂജിച്ച ഹോമാഗ്നിയിൽ മലര് 1008 പ്രാവശ്യം ഹോമിക്കുകയും വേണം. തടസങ്ങൾ നീങ്ങി ഭാഗ്യം തെളിയും.

കാര്യസിദ്ധിക്ക് 5 മന്ത്രങ്ങൾ
കാര്യവിജയത്തിന് ചൊല്ലാവുന്ന ലളിതമായ ചില സുബ്രഹ്മണ്യ മന്ത്രങ്ങളുണ്ട്.
1) ഓം വചത്ഭുവേന നമഃ
(കാര്യസിദ്ധിക്ക് 108 വീതം രണ്ട് നേരം
27 ദിവസം ജപിക്കുക )
2) ഓം സ്‌കന്ദായ നമഃ
(ശത്രുദോഷശാന്തിക്ക് 84 തവണ വീതം രണ്ട് നേരം 28 ദിവസം ജപിക്കുക.)
3) ഓം ഇന്ദ്രായ നമഃ
(ഭാഗ്യം തെളിയുന്നതിന് 64 വീതം രണ്ട് നേരം 41 ദിവസം ജപിക്കുക.)
4) ഓം ശിവാത്മജായനമ:
(കർമ്മസിദ്ധിക്കും, വിദ്യാവിജയത്തിനും 36 വീതം രണ്ട് നേരം 64 ദിവസം ജപിക്കുക. )
5) ഓം സനത്കുമാരായ നമഃ
(ഭാഗ്യം തെളിയുന്നതിനും, കാര്യവിജയത്തിനും 108 വീതം രണ്ട് നേരം 41 ദിവസം ജപിക്കുക.)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(മൊബൈൽ: + 91 94470 20655 )

Story Summary: Significance of Shasti Vritham on June 30, 2025

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?