(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഭക്തരെ രക്ഷിക്കാനും ദുഷ്ടരെ സംഹരിക്കാനും ഭഗവാൻ ശ്രീ
മഹാവിഷ്ണു ഉപയോഗിക്കുന്ന ദിവ്യായുധമാണ് സുദർശന ചക്രം.
ഒരേ സമയം ഭഗവാന്റെ അലങ്കാരവും പ്രധാന ആയുധവുമാണിത്. അനാദിയായ പ്രപഞ്ച സത്യമായി വേദങ്ങൾ പ്രകീർത്തിക്കുന്ന
സുദർശനചക്രം വിശ്വബ്രഹ്മാവാണ് ഭഗവാന് സമ്മാനിച്ചത്. ദിവ്യമായ ഈ ആയുധത്തിന് ഇരയായ ദുഷ്ടർക്ക് കണക്കില്ല. ചില സങ്കല്പങ്ങളിൽ സുദർശനം വിഷ്ണുവിന്റെ അംശാവതാരമാണ്.
സു എന്നാൽ ശ്രേഷ്ഠം എന്നും ദർശനം എന്നാൽ കാഴ്ച എന്നും, ധർമ്മം എന്നും, തത്ത്വചിന്ത എന്നും വിവിധ അർത്ഥമുണ്ട്. ആര് കണ്ടാലും ശ്രേഷ്ഠമായി കാണപ്പെടുന്ന സുദർശനം ദുർചിന്തയിൽ നിന്നും ദുർമന്ത്രവാദത്തിൽ നിന്നും സർവ്വ ദുരിതത്തിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. മഹാവിഷ്ണുവിനും വൈഷ്ണവ അവതാരങ്ങൾക്കും , പ്രത്യേകിച്ച് വരാഹം, നരസിംഹം, ശ്രീകൃഷ്ണൻ എന്നിവർക്ക് പുറമെ ആദി പരാശക്തി മഹാദുർഗ്ഗ, ശ്രീഭദ്രകാളി, ഗണപതി എന്നിവർക്കും സുദർശന വിദ്യ പ്രാപ്തമാണ്.
സുദർശന ചക്രത്തെ ആരാധിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി ആഗ്രഹസാഫല്യം നേടാന്‍ ചൊല്ലുന്ന മന്ത്രമാണ് സുദർശന മാലാമന്ത്രം. വ്യാഴദോഷ പരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് സുദർശന മന്ത്രജപം.
വിഷ്ണുവിന് പ്രധാനം വ്യാഴാഴ്ചകൾ ആയതിനാൽ അന്ന് സുദർശന
മന്ത്രം ചൊല്ലുന്നത് ശ്രേഷ്ഠമാണ്. തിരക്ക് ഏറെയുള്ളവര്‍ക്ക് എല്ലാ ദിവസവും ചൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ചകളിലെങ്കിലും ചൊല്ലണം. കുറഞ്ഞത് 108 തവണ ചൊല്ലിയാൽ അത്യുത്തമം. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഇതിന്റെ നേര്‍പകുതി 54 തവണ, ചൊല്ലിയാൽ മതി. പക്ഷെ വ്യാഴാഴ്ചകളില്‍ 108 തവണ തന്നെ ചൊല്ലണം. വിഷ്ണു പ്രീതിക്ക് ഏറ്റവും നല്ലത് സുദർശനത്തെ പ്രീതിപ്പെടുത്തുകയാണ്. ഹോമത്താൽ വിഷ്ണുവിന് പൂജയും സുദർശന ചക്രത്തിന് ഹോമവുമാണ് ചെയ്യുന്നത്. രാവിലെ കുളികഴിഞ്ഞ് അലക്കിയ വസ്ത്രം ധരിച്ചുവേണം മന്ത്രം ചൊല്ലേണ്ടത്. മന്ത്രജപസമയത്ത് മനസും ശരീരവും ശുദ്ധമായിരിക്കണം. പീഠത്തില്‍ ഇരുന്നുവേണം ചൊല്ലാന്‍. ഹോമം നടത്തുന്നവര്‍ക്ക് വൈകുന്നേരം ചൊല്ലാം.
വിഷ്ണു പ്രീതി കുറവാണെന്ന് അനുഭവങ്ങളിലൂടെ തോന്നുന്നവര്‍ക്ക് ദോഷം അകറ്റാൻ ഉത്തമ പരിഹാരമാണ്
സുദർശനമന്ത്രം ജപം, ഹോമം തുടങ്ങിയവ. നിരാശ, ഉത്കണ്ഠ, ഭയം, ആത്മവിശ്വാസക്കുറവ്, സാമ്പത്തിക ഞെരുക്കം, ധൂർത്ത്, തൊഴിൽ പരാജയം, കടം, ഭാഗ്യമില്ലായ്മ, കഫരോഗം, പ്രമേഹം, കരൾരോഗം തുടങ്ങിയവയാണ് വ്യാഴം പിഴച്ചു നിൽക്കുന്നതിനാൽ വിഷ്ണുവിന്റെ അനുഗ്രഹം കുറയുന്നതിന്റെ ലക്ഷണങ്ങൾ.
ALSO READ
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, പാലക്കാട് മംഗലത്തെ അഞ്ചുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാന പ്രതിഷ്ഠ സുദർശന വിഗ്രഹമാണ്. ആലപ്പുഴയിലെ തുറവൂര്‍ ക്ഷേത്രത്തിൽ നരസിംഹവും സുദർശന വിഗ്രഹവുമാണ് പ്രധാന പ്രതിഷ്ഠ. തിരൂരിലെ ശ്രീനാരായണത്തുകാവ് സുദർശന ക്ഷേത്രമാണ് കേരളത്തിലെ മറ്റൊരു പ്രധാന സുദർശന ക്ഷേത്രം.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ 36 തവണ ജപിച്ച മഹാ സുദർശന മന്ത്രം കേൾക്കാം :
സുദർശന മന്ത്രം
ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദർശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ഹും ഫട് ബ്രഹ്മണേ പരം
ജ്യോതിഷേ സ്വാഹ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)
Story Summary: Significance of Maha Sudarshana Manthram
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved