Wednesday, December 10, 2025
Wednesday, December 10, 2025
Home » ഏകാദശി, പ്രദോഷം, കർക്കടക വാവ് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

ഏകാദശി, പ്രദോഷം, കർക്കടക വാവ് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജ്യോതിഷരത്നം വേണു മഹാദേവ്


വാരം ആരംഭം: 2025 ജൂലൈ 20, ഞായർ, ഇടവക്കൂറ്, കാർത്തിക നക്ഷത്രം രണ്ടാം പാദം
വിശേഷ ദിവസങ്ങൾ:
ജൂലൈ 21 – കാമിക ഏകാദശി
(ഹരിവാസരം ജൂലൈ 21 വെളുപ്പിന് 4:18 മുതൽ പകൽ 3:02 വരെ )
ജൂലൈ 22 – കൃഷ്ണപക്ഷ പ്രദോഷം
ജൂലൈ 24 – കർക്കടക വാവ്
വാരം അവസാനം: 2025 ജൂലൈ 26, ശനി, ചിങ്ങക്കൂറ്, മകം നക്ഷത്രം മൂന്നാം പാദം

ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
കുടുംബാന്തരീക്ഷത്തിൽ സമാധാനം ഉണ്ടാകും. വീട്ടിൽ ആഗ്രഹിക്കുന്ന ബഹുമാനം ലഭിക്കും. ആരോഗ്യം സൂക്ഷിക്കുക. പങ്കാളിത്ത ബിസിനസ്സിൽ ചതി പറ്റാതെ നോക്കണം. കഠിനാദ്ധ്വാന ഫലമായി ശമ്പള വർദ്ധന നേടാൻ കഴിയും. മാതാപിതാക്കളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കും. സന്താനങ്ങളെക്കുറിച്ച് അഭിമാനം തോന്നും. വിദ്യാർത്ഥികൾ‌ സമയം പാഴാക്കരുത്. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുന്നത് ഗുണപ്രദം.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
ബിസിനസിൽ മികച്ച ലാഭമുണ്ടാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. സന്തോഷവാർത്ത കേൾക്കും. സമ്പാദ്യത്തിൽ നിന്നെടുത്ത് പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. ജീവിതത്തിൽ എപ്പോഴും പോസിറ്റീവിറ്റി നിലനിറുത്താൻ ശ്രമിക്കണം. ഉന്നതരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇത് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കാം. വിദ്യാർത്ഥികൾക്ക് സമയം എറെ ശുഭകരമാണ് . എല്ലാ ദിവസവും ലളിതാസഹസ്രനാമം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3 )
പണമിടപാടുകളിൽ വളരെ ജാഗ്രത പാലിക്കുക. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അലച്ചിലും പണച്ചെലവും നേരിടും. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടം നേരിടാൻ സാധ്യതയുണ്ട്. മുമ്പ് ചതിച്ചവരെ വിശ്വസിക്കരുത്. സഹോദരങ്ങളുമായുള്ള
ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്. സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകും. ചിന്ത അസ്ഥിരമാകും. ഓം ശ്രീം നമഃ ദിവസവും 188 തവണ വീതം ജപിക്കണം.

ALSO READ

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കോടതിയിൽ കേസ് നടക്കുകയാണെങ്കിൽ, അത് അനുകൂലമായി കലാശിക്കും. സമൂഹ്യ പ്രവർത്തനങ്ങൾ കുറച്ച് ആരോഗ്യത്തിന് മുൻ‌ഗണന, ശ്രദ്ധ നൽകണം. നിയമവിരുദ്ധമായ യാതൊരു നിക്ഷേപവും നടത്തരുത്. കഠിനാദ്ധ്വാനത്തിന് ശരിയായ ഫലം ലഭിക്കുന്നതുവരെ ക്ഷമയോടെ ശ്രമം തുടരേണ്ടതാണ്. ജോലിയിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സ്വതന്ത്രമായി ജീവിച്ച് ഓരോ നിമിഷവും ആസ്വദിക്കും. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തികമായ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മനസ്സ് വളരെ ഉത്കണ്ഠാകുലമാകും. ആരോഗ്യപരമായ പ്രശ്നങ്ങൾ അവഗണിക്കരുത്. സുപ്രധാന തീരുമാനങ്ങൾ എടുക്കും മുമ്പ് കുടുംബാംഗങ്ങളുടെ അഭിപ്രായം തേടേണ്ടതാണ്. അവിവാഹിതർക്ക് വിവാഹത്തിന് യോഗം കാണുന്നു. പങ്കാളിയോട് കൂടുതൽ ആകർഷണം തോന്നും. വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ചില
സംരംഭങ്ങൾ ആലോചിക്കും. മത്സര പരീക്ഷകളിൽ വിജയം നേടും. ദിവസവും ആദിത്യ ഹൃദയം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2,3,4, അത്തം, ചിത്തിര 1,2)
ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. നല്ല വാർത്തകൾ കേൾക്കും. കുടുംബാംഗങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നും തന്നെ ചെയ്യരുത്. ചുമതലകൾ നിറവേറ്റുന്നതന് ശ്രമിക്കും. ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കുക. വിദേശയാത്രയ്ക്ക് പോകാൻ ശ്രമിക്കുന്നവർക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. ഒരു പ്രമാണം ലഭിക്കാത്തത് കാരണം കഠിനാദ്ധ്വാനം പാഴാകും. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3,4, ചോതി, വിശാഖം 1,2,3)
ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ അതൊന്നും തന്നെ ഗൗരവമുള്ളതായി മാറില്ല. സാമ്പത്തിക ബുദ്ധിമുട്ട് പ്രതികൂല സാഹചര്യങ്ങൾ
സൃഷ്ടിക്കും. വായ്പ തരപ്പെടുത്തി ധനനഷ്ടം നികത്താൻ കഴിയും. ബുദ്ധിയും കഠിനാദ്ധ്വാനവും വഴി തടസ്സങ്ങൾ മറികടക്കുന്നതിൽ വിജയിക്കും. കച്ചവടം
വിപുലമാക്കുന്നത് ഭാവിയിൽ കൂടുതൽ വരുമാനം നൽകും. ഓം വചത്ഭുവേ നമഃ നിത്യവും 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തികമായി പലതരം നേട്ടങ്ങൾ ലഭിക്കും. വൈകാരിക പ്രതികരണങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. രഹസ്യങ്ങൾ ആരുമായും പങ്കിടരുത്. പങ്കാളിയുടെ കുടുംബത്തിൽ നിന്നോ പൂർവ്വിക സ്വത്തിൽ നിന്നോ നേട്ടങ്ങൾ ലഭിക്കും. വാഹനത്തിന്റെ തകരാർ മൂലം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഔദ്യോഗികമായും ബിസിനസ്സിലും പ്രശംസയും പുരോഗതിയും ലഭിക്കും, ഭാഗ്യം അനുകൂലമാകും. എന്നും ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സ്വാധീനമുള്ള ഉന്നതവ്യക്തികളുമായി പരിചയപ്പെടാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ‌ സജീവമാകാനും അവസരം ലഭിക്കും. ഗർഭിണികൾ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇപ്പോഴത്തെ ഉദാസീനത കാരണം ഭാവിയിൽ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. ചുറ്റുമുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് ധാരാളം നേട്ടങ്ങൾ സമ്മാനിക്കും. തിടുക്കത്തിൽ തീരുമാനമെടുക്കുന്നത് ഒഴിവാക്കണം. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം

മകരക്കൂറ്
(ഉത്രാടം 2,3,4 തിരുവോണം, അവിട്ടം 1,2)
അധികം പ്രയാസപ്പെടാതെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ തുടരും. വാക്കുകൾ ഏറെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. എത്ര കൂടുതൽ ജോലി ഉണ്ടായാലും ക്ഷമാപൂർവം ഭംഗിയായി അത് പൂർത്തിയാക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും. ഓം ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3,4, ചതയം, പൂരുരുട്ടാതി 1,2,3 )
ദീർഘകാലമായി ശല്യം ചെയ്യുന്ന ചില രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും.ഓഹരി വിപണിയിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട് . മൂതിർന്ന
ബന്ധുവുമായ നല്ല ബന്ധം സ്ഥാപിക്കും. ശത്രുക്കൾക്ക് സജീവമായിരിക്കും. എന്നാൽ അവരുടെ ശ്രമങ്ങൾ വിജയം കാണില്ല . വെല്ലുവിളികളെ നേരിട്ടാൽ മാത്രമേ വിജയം ലഭിക്കുകയുള്ളൂ എന്ന് തിരിച്ചറിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിൽ നിന്ന് മേചനം കിട്ടും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികമായ വളരെ നല്ല സമയമായിരിക്കും. വരുമാനം വർദ്ധിക്കും. ബന്ധുഗൃഹം സന്ദർശിക്കും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കും. നയപരമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ അനായാസം നേരിടാൻ സഹായിക്കും. മേലുദ്യോഗസ്ഥർ പ്രശംസിക്കും. വിദ്യാർത്ഥികൾ‌ കൂട്ടുകെട്ടിൽ ശ്രദ്ധിക്കണം. ഓം നമോ നാരായണായ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?