Wednesday, December 10, 2025
Wednesday, December 10, 2025
Home » ഝാർഖണ്ഡിലെ ശ്രാവണി മേളയും തിരുവഞ്ചിക്കുളത്തെ  ആടിചോതിയും

ഝാർഖണ്ഡിലെ ശ്രാവണി മേളയും തിരുവഞ്ചിക്കുളത്തെ  ആടിചോതിയും

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

മഹാദേവനുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലും കേരളത്തിലും നടക്കുന്നതും എന്നാൽ കേരളത്തിൽ അത്രയധികം അറിയപ്പെടാത്തതുമായ ഉത്സവങ്ങളാണ് ഝാർഖണ്ഡിലെ ശ്രാവണി മേളയും തിരുവഞ്ചിക്കുളം മഹാദേവൻ്റെ ആടിചോതിയും.

ദിയോഘറിലെ ശ്രാവണി മേള
ഝാർഖണ്ഡിൽ ദിയോഘറിലെ ബാബ വൈദ്യനാഥ് മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ശ്രാവണി മേള. മഹാദേവന്റെ പ്രധാനപ്പെട്ട ഒരു ഉത്സവമാണിത്. ഭക്തി, തപസ്സ്, ശുദ്ധീകരണം എന്നിവയുടെ പ്രതീകമായി സുൽത്താൻഗഞ്ചിൽ നിന്ന് ക്ഷേത്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന, ഒരു മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനമാണിത്. ഇവിടെ ശിവരാത്രിയെക്കാൾ പ്രധാനം ശ്രാവണി മേള ഉത്സവത്തിനാണ്.

കർക്കടക ചോതി
ഇതേപോലെ കേരളത്തിൽ അപൂർവം സ്ഥലങ്ങളിൽ നടക്കുന്ന വിശേഷപ്പെട്ട ഒരു ഉത്സവമാണ് കർക്കടക ചോതി. പുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുവഞ്ചിക്കുളം മഹാക്ഷേത്രത്തിലാണ് കർക്കടക ചോതി വളരെ വലിയ വിശേഷമായി ആചരിക്കുന്നത്. കേരളത്തിലെ ശൈവാരാധനയുടെ മുഖ്യ കേന്ദ്രമാണ് തിരുവഞ്ചിക്കുളം. 63 നയനാർമാരിൽ ശ്രീ സുന്ദരമൂർത്തി സ്വാമികളും, ചേരമാൻ പെരുമാൾ മഹാരാജാവും കൈലാസഗമനം നടത്തിയ മഹാക്ഷേത്രം എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രസങ്കേതത്തിനുള്ളത്.

കേരളത്തിലെ ശൈവ പുണ്യദേശം
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദ്രാവിഡ സംസ്കൃതിയിലെ 274 ശൈവ പുണ്യദേശങ്ങളിൽ കേരളത്തിലുള്ള ഒരേ ഒരു ക്ഷേത്രമാണ് തിരുവഞ്ചിക്കുളം. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഉപദേവാലയങ്ങളും, പള്ളിപൂജ എന്ന വിശേഷമായ ആരാധനയുൾപ്പെടെ നിലനിൽക്കുന്ന മഹാക്ഷേത്രവുമാണിത്.

ALSO READ

മാതൃഹത്യാദോഷം തീർക്കാൻ പ്രതിഷ്ഠ
പരശുരാമൻ മാതൃഹത്യാദോഷം തീർക്കാൻ വേണ്ടി പ്രതിഷ്ഠ കഴിച്ചെന്ന ഐതിഹ്യമാണ് ഈ ക്ഷേത്രത്തിന് ഉള്ളത്. ഉപദേവാലയങ്ങളിൽ ഭൂരിഭാഗവും പരമേശ്വരൻ പല ഭാവത്തിൽ ദിവ്യദർശനം നൽകി അനുഗ്രഹിക്കുന്ന സങ്കേതം കൂടിയാണ് തിരുവഞ്ചിക്കുളം. പരമേശ്വരന്റെ ദിവ്യദർശനം നഗ്നനേത്രങ്ങൾ കൊണ്ട് സിദ്ധിച്ച ഗുരുക്കന്മാരും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിതരാണ്. അതിനാൽ ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന മഹാസങ്കല്പത്തിന്റെ ഉത്തമ ദൃഷ്ടാന്തം കൂടെയാണ് ഇവിടം. ചിദംബരനാഥനായ ഭഗവാൻ ശ്രീപരമേശ്വരനും ദിവ്യദർശനത്തെ തന്ന് അനുഗ്രഹിക്കുന്നു എന്നുള്ളതും ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്.

ചേരമാനും സുന്ദരനും
കേരളത്തിൽ അറിയപ്പെടാതെ പോയ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്ന് തന്നെയാണ് കർക്കടക ചോതി. ലോകത്തുള്ളതായ എല്ലാ ശിവഭക്തരും ഗുരുപൂജയായി ഇത് ആചരിക്കുന്നു. മലയാളസംസ്കാരം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന സൽസംഗത്തിന്റെയും സൗഹൃദത്തിന്റെയും ദൃഷ്ടാന്തമാണ് കർക്കടക ചോതി. നാരായണന് പ്രഹ്ലാദൻ എന്നപോലെ, ശ്രീരാമന് ആഞ്ജനേയൻ എന്നപോലെ, പരമേശ്വരന് നന്ദികേശൻ
എന്നപോലെ, ചേരമാനും ശ്രീ സുന്ദരമൂർത്തി സ്വാമിയും ശ്രീപരമേശ്വരൻ്റെ സന്നിധിയിൽ തങ്ങളുടെ സ്വാമിയെ ഉപാസിക്കുന്ന സങ്കൽപവും കാണാവുന്നതാണ്.

പെരുമാളിൻ്റെ സ്വർഗ്ഗാരോഹണം
കർക്കടകത്തിലെ ചോതിനാളിൽ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ വച്ച് ചേരമാൻ പെരുമാളിൻ്റെ സ്വർഗ്ഗാരോഹണം നടന്നെന്നാണ് വിശ്വസിക്കുന്നു. ഏറെ കാലങ്ങളായി ശൈവ ആചാര്യൻമാർ ചേരമാൻ പെരുമാളിൻ്റെ (രാജശേഖരവർമൻ ) സമാധി ദിനം തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഉത്സവാഘോഷത്തോടെ കൊണ്ടാടി വരുന്നു. 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ചയാണ് ഇത്തവണ കർക്കടക ചോതി.

ചോതിനാൾ ഗുരുദിനം
ശിവഭൂതഗണങ്ങൾ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ എത്തി സുന്ദരമൂർത്തി നയനാരെ വെള്ളാനമേലും ചേരമാൻ പെരുമാൾ നയനാരെ വെള്ളക്കുതിരയുടെ പുറത്തും ഇരുത്തി കൈലാസത്തിലേക്ക് കൊണ്ടുപോയി എന്നാണ് ഐതിഹ്യം. (നയനാർമാരുടെ ചരിത്രം പറയുന്ന പെരിയപുരാണം, അറുപത്തിമൂവർ എന്നിഗ്രന്ഥങ്ങളിൽ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്). അന്ന് തൊട്ട് ക്ഷേത്രത്തിൽ ആടിമാസത്തിലെ ചോതിനാളിൽ ഗുരുദിനമായി കൊണ്ടാടി വരുന്നു,

ചടങ്ങുകൾ ബ്രഹ്മമുഹൂർത്തത്തിൽ
അറുപത്തിമൂന്ന് ശൈവാധീനങ്ങളിലെ മഠാധിപതികളും ശൈവസന്യാസിമാരും ശ്രീരംഗത്ത് നിന്ന് വൈഷ്ണ ആചാര്യൻമാരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഗുരുപൂജ ദിവസം എത്തിചേരും എന്ന് വിശ്വസിക്കുന്നു.
വൈഷ്ണവ ഗുരുപൂജയും ശൈവഗുരുപൂജയും അന്ന് തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ നടക്കുമത്രേ.
ബ്രഹ്മമുഹൂർത്തത്തിൽ ആചാരപരമായി ചടങ്ങുകൾ തുടങ്ങും, ഗുരുപൂജയും കീർത്തനങ്ങളും ആലപിക്കുന്നു.
ചേരമാൻ പെരുമാളിൻ്റെ അച്ഛൻ കുലശേഖര പെരുമാൾ വൈഷ്ണവ ആചാര്യൻമാരിൽ പ്രധാനിയായത് കൊണ്ട് രണ്ട് ഗുരുപൂജകളിൽ ഒന്ന് അദ്ദേഹത്തിനാണ്.

ദമ്പതിപൂജ തൊഴുന്നത് വിശേഷം
തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ചേരമാൻ പെരുമാളിൻ്റെ പ്രതിഷ്ഠയിൽ പ്രത്യേക അഭിഷേകങ്ങളും പൂജയും നടക്കും. തൃശൂർ പാറമേൽ തൃക്കോവിലിൽ കുറച്ചു നാളുകൾ സേവനമനുഷഠിച്ചിരുന്നതിനാൽ ഇവിടെ മിക്കവാറും ദർശനം നടത്തുമായിരുന്നു. കുറച്ചു നാളുകൾ ദമ്പതിപൂജ തൊഴുന്നതിനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അന്ന് തൊട്ട് ആടി ചോതിയെപ്പറ്റി അറിയാമെങ്കിലും കൂടുതൽ വിവരങ്ങൾ തന്നത് പ്രിയ സുഹൃത്ത് അനീഷാണ്. ദമ്പതിപൂജ എല്ലാ ദിവസവും രാത്രിയിൽ നടക്കുന്നു. പള്ളിയറയിലാണ് ഈ പൂജ നടക്കുക. പാർവ്വതി പരമേശ്വരന്മാരുടെ അനുഗ്രഹത്തിനു ഈ പൂജ തൊഴുന്നത് വിശേഷമായി പറയപ്പെടുന്നു.

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
+91 94473 84985

Story Summary: Significance of Shravani Mela of Jharkhand and Adi Chothi Festival of Thiruvanchikilam Mahadeva Temple

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?