Wednesday, December 10, 2025
Wednesday, December 10, 2025
Home » ഓം നമഃ: ശിവായ ജപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണെ !

ഓം നമഃ: ശിവായ ജപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണെ !

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

മംഗള ഗൗരി
ശിവഭഗവാൻ ആശ്രിതരുടെ സങ്കടങ്ങൾ ഏറ്റെടുത്ത് ഹാരമായി ധരിക്കുന്നു എന്നാണ് വിശ്വാസം. ഒരാളുടെ മനസിൽ ശിവ സ്മരണയുണ്ടായാൽ അത് അവരെ
രക്ഷിക്കുന്ന കവചമായി മാറും. സദാശിവൻ ഹൃദയത്തിൽ വസിക്കുന്ന സദാചാര നിരതരായ ഭക്തർക്ക് ഒരു കാര്യത്തിലും ഭയം വേണ്ട, അവരുടെ എല്ലാ കാര്യങ്ങളും ശ്രീപരമേശ്വരൻ നോക്കിക്കൊള്ളും എന്നാണ് ആചാര്യന്മാർ കല്പിച്ചിട്ടുള്ളത്. ലളിതമായ ഓം നമഃ: ശിവായ മന്ത്രജപം കൊണ്ടു തന്നെ ശിവഭഗവാൻ സംപ്രീതനാകും. എന്നാൽ പഞ്ചാക്ഷരി എന്ന് പ്രസിദ്ധമായ ഈ മന്ത്രം ഓം ചേർത്ത് ഷഡാക്ഷരിയായി ജപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില സംഗതികളുണ്ട്. അതിൽ ഏറ്റവും പ്രധാനം മിതമായ ശബ്ദത്തിലേ ജപിക്കാവൂ എന്നതാണ്. ഒരിക്കലും വളരെ ഉച്ചത്തിലും വളരെയധികം വേഗത്തിലും ഓം നമഃ ശിവായ ജപിക്കരുത് :

ശ്രദ്ധിക്കേണ്ട പ്രാധാന കാര്യങ്ങൾ
🟠 നിത്യേന ഈ മന്ത്രം കുറഞ്ഞത് 108 തവണ എങ്കിലും ജപിക്കണം
🟠 ജപിക്കാൻ ശുദ്ധിയും വൃത്തിയുമുള്ള ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കണം
🟠 കിഴക്ക് അല്ലെങ്കിൽ വടക്ക് ദിക്ക് അഭിമുഖമായിരുന്ന് ജപിക്കണം.
🟠 പൂജാമുറി ഉണ്ടെങ്കിൽ അതിലിരുന്ന് ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.
🟠 മുറിയിൽ ഭഗവാൻ്റെ ചിത്രമുണ്ടെങ്കിൽ അതിനു മുൻപിലിരുന്ന് ജപിക്കണം.
🟠 തിരിയിട്ട് നെയ്യ് അല്ലെങ്കിൽ നല്ലെണ്ണ ഒഴിച്ച് വിളക്ക് കത്തിച്ചു വച്ച് വേണം ജപം.
🟠  കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വേണം വിളക്ക് കൊളുത്തേണ്ടത്
🟠 പലക, പായ അല്ലെങ്കിൽ പട്ടുതുണിയിൽ ഇരുന്നു വേണം ജപിക്കാൻ
🟠 യോഗ ചെയ്യുന്നത് പോലെ ഇരുന്ന് ജപിക്കാൻ കഴിഞ്ഞാൽ കൂടുതൽ നല്ലത്
🟠  ജപസംഖ്യ തെറ്റാതിരിക്കാൻ ജപമാല കൈയിൽ ഉണ്ടാകണം
🟠 രുദ്രാക്ഷജപമാല ഒരു ഗുരുനാഥൻ്റെ കൈയ്യിൽ നിന്നാണ് സ്വീകരിക്കേണ്ടത്.
🟠 കുളിച്ച് ശുദ്ധമായി രാവിലെ പൂജ ചെയ്യുമ്പോൾ ജപിക്കുന്നത് ഏറ്റവും നല്ലത്
🟠 ഏത് സമയത്തും ജപിക്കാമെങ്കിലും പകൽ ജപിക്കുന്നതാണ് കൂടുതൽ നല്ലത്

ഓം നമഃ: ശിവായ ജപ ഫലങ്ങൾ
🟠 ഈ മന്ത്രജപം അസാധാരണമായ
ചൈതന്യവും ഊർജ്ജവും പകരും
🟠 പതിവായി ജപിക്കുന്നവരുടെ വ്യക്തിത്വം
ആകർഷകവും തെളിമയാർന്നതുമാകും
🟠 ജീവിതത്തിലെ സങ്കീർണ്ണ പ്രശ്നങ്ങളിൽ
നിന്ന് മോചനം നേടാൻ കഴിയും
🟠 മനസ്സ് സംഘർഷരഹിതമാകും. മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയും.

Story Summary : Important things about Om Namah Shivay Mantra Meditation

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

ALSO READ

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?