(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മംഗളഗൗരി
ജീവനും ആയുസിനും ഭയം ഭീഷണി ഉണ്ടാകുമ്പോൾ, അത്യാഹിതങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്ന മഹാമന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നത് അനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം. കുറഞ്ഞത് ഒരു തവണയെങ്കിലും ജപിക്കുന്നത് ആധിയും വ്യാധിയും അകറ്റാൻ വളരെ നല്ലതാണ്. ഇതു ഏറെ ശക്തിയുള്ള മഹാമന്ത്രമാണ്. അതിനാല്‍ ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി ഉണ്ടാകണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി പ്രാണശക്തിയുടെ ബലം കൂട്ടാന്‍ മൃത്യുഞ്ജയ മന്ത്രം സഹായിക്കും.
🟠 മന:ശക്തി നേടാൻ സഹായിക്കും
മരുന്നും മന്ത്രവും എന്നൊരു ചൊല്ലുണ്ട്. രോഗങ്ങളെ നേരിടാൻ, അതിനെ അതിജീവിക്കാൻ മരുന്നിനൊപ്പം മന്ത്രവും ഒരു പരിധിവരെ ഗുണം ചെയ്യും എന്നാണ്
മന്ത്ര ജപത്തിന്റെ പൊരുൾ. അനുഭവത്തിൽ നിന്നും ഇത് ശരിയാണെന്ന് മിക്കവർക്കും അറിയുകയും ചെയ്യാം. മനോബലമില്ലാത്ത ആളുകളെയാണ് അസുഖങ്ങൾ പെട്ടെന്ന്
കീഴടക്കുന്നത്. അവിടെയാണ് മന്ത്രം ഉപകരിക്കുന്നത്. മന:ശക്തി നേടാൻ അളവറ്റ രീതിയിൽ മന്ത്രങ്ങൾ സഹായിക്കും. നിഷ്ഠയോടെയും ചിട്ടയോടെയും ജപിക്കണമെന്നു മാത്രം. പ്രതിസന്ധികളെ നേരിടാനുള്ള തികച്ചും പോസിറ്റീവായ സമീപനമാണ് മന്ത്രജപം.
🟠 മഹാമൃത്യുഞ്ജയ ജപവിധി
ഋഗ്വേദത്തിൽ ശിവനെ സ്തുതിക്കുന്ന മഹാമന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണിത്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യുഞ്ജയ മന്ത്രം അറിയപ്പെടുന്നു. മാര്‍ക്കണ്ഡേയ മുനിയാണ് ഈ മന്ത്രം ലോകത്തിനു നല്‍കിയത്. ഈ മന്ത്രം സിദ്ധിച്ച ഒരേ ഒരു ഋഷിയാണ്
മാര്‍ക്കണ്ഡേയൻ. ശിവനെ ഗുരുവായി സങ്കല്പിച്ചു വേണം മൃത്യുഞ്ജയ മന്ത്രം ജപിക്കേണ്ടത്. അത്ഭുതകരമായ ഈശ്വരാനുഗ്രഹം പ്രദാനം ചെയ്യുന്ന ഈ മഹാമന്ത്രം പതിവായി ജപിച്ചാൽ അത്ഭുതകരമായ ദൈവീക ശക്തി അനുഭവിച്ചറിയാം. സകല പാപങ്ങളും തീരും. കഷ്ടപ്പാടുകളിൽ നിന്നെല്ലാം മുക്തി ലഭിക്കും. മൃത്യുഭയം നശിക്കും. സമ്പത്തും സുഖവും സമൃദ്ധിയും തേടി വരും.
എന്നും കുറഞ്ഞത് 36 ഉരു ജപിക്കണം.
🟠 മഹാമൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
🟠 മന്ത്രാര്‍ത്ഥം
വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ. ഈ ജന്മത്തിൽ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടേണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യന്
മുക്തിയിേലേക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
ALSO READ
🟠 മഹാമൃത്യുഞ്ജയ മന്ത്രം കേൾക്കാം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച 36 തവണ ആവർത്തിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം കേൾക്കാം:
Story Summary: Significance and Benefits of Powerful Maha Mrityunjay Mantra Meditation
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved