Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗണപതി ഒരുക്ക് എന്തിനാണ് ; ഹോമ ഫലങ്ങൾ എന്തെല്ലാം ?

ഗണപതി ഒരുക്ക് എന്തിനാണ് ; ഹോമ ഫലങ്ങൾ എന്തെല്ലാം ?

by NeramAdmin
0 comments

( നേരം ഓൺ ലൈൻ ഫേസ്ബുക്കിൽ പതിവായി ലഭിക്കാൻ ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത്. നേരം ഓൺലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . )

ജോതിഷി പ്രഭാസീന സി പി
ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കും  മുമ്പ് ഗണപതി ഭഗവാന് നടത്തുന്ന പ്രധാന സമർപ്പണമാണ് ഗണപതി ഒരുക്ക് അഥവാ ഗണപതിക്ക്‌ വയ്ക്കല്‍. ചിലർ ഇതിന് പടുക്ക വയ്ക്കുക എന്നും പറയാറുണ്ട്. സാധാരണ, വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കാണ് ഗണപതി ഒരുക്ക് കൂടുതൽ കണ്ടുവരുന്നത്.

കര്‍മ്മം ആരംഭിക്കുന്നതിന് മുൻപ് പൂജാമുറി അഥവാ ആ കർമ്മം നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ എന്നിവ ആദ്യം നിവേദ്യമായി വയ്ക്കുന്നു. എന്നിട്ട് കുറച്ച് നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. പിന്നീട് നിലവിളക്ക് കത്തിച്ച് ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. ഇതിന് ശേഷം തൊഴുതു പ്രാര്‍ത്ഥിച്ച് കര്‍മ്മങ്ങള്‍ ചെയ്യും. കർമ്മം നിർവ്വഹിച്ചു കഴിഞ്ഞ് ഒടുവില്‍ കർപ്പൂരം ഉഴിഞ്ഞു തൊഴുതിട്ട് നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കും. കർമ്മം മംഗളകരമാകാൻ ഈ ഗണപതി ഒരുക്ക് നിർബന്ധമാണ്.

ഗണപതി ഹോമം
ഗണപതി പ്രീതിക്കായി നാളികേരം മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്രത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസന്തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ.

അഷ്ടദ്രവ്യ ഗണപതി ഹോമം
എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താറുണ്ട്. ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. എല്ലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളികേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളികേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണം എന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം. ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്‍കി ഭക്തർക്ക് വാങ്ങാം.

വിഘ്ന നിവാരകൻ
സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. പരമശിവന്‍റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി. ഭാരതത്തിലും പുറത്തും ഹൈന്ദവദര്‍ശനങ്ങളിലും ബുദ്ധ, ജൈനമത ദര്‍ശനങ്ങളിലും മഹാഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു. ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാഗണപതി ഹോമം നടത്തുന്നത്.

ALSO READ

ഐശ്വര്യം ഉണ്ടാകാൻ
കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍മുക്കി ഹോമിക്കുക. കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക. ഇത് ഗണപതിയുടെ മൂലമന്ത്രം ചൊല്ലി വേണം ചെയ്യേണ്ടത്.

മംഗല്യ ഭാഗ്യത്തിന്
ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയം‌വര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.

സന്താനലബ്ധിക്ക്
സന്താനലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കുക. കദളിപ്പഴം നേദിക്കുക.

ഭൂമി പ്രശ്ന പരിഹാരത്തിന്
ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.

ആകര്‍ഷണ ശക്തിക്ക്
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും, അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കുന്നത് വശ്യ ഫലം നല്‍കും.
ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Story Summary: Significance Of Ganapati Offering and Ganapati Homa

നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?