മംഗള ഗൗരി
വിനായക ചതുർത്ഥി വ്രതമെടുത്ത് കൊട്ടാരക്കര ഗണപതിയെ തൊഴുത് കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ ദോഷങ്ങൾക്കും ശാന്തി ലഭിക്കും. ധനാഭിവൃദ്ധിയും ഉണ്ടാകും. വിവാഹതടസം, ശത്രുദോഷം, വിദ്യാതടസം, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ എന്നിവ മാറിക്കിട്ടും. വിഘ്‌നനിവാരണത്തിന് പഴമാല ചാർത്താണ് ഇവിടുത്തെ പ്രധാന വഴിപാട്. ഐശ്വര്യാഭിവൃദ്ധിക്ക് താമരമൊട്ട് മാല ചാർത്തണം. കേതുദോഷശാന്തിക്ക് കറുകമാല ചാർത്തുകയാണ് വേണ്ടത്. ഉണ്ണിയപ്പം വഴിപാടിലൂടെ പ്രസിദ്ധമായ കൊട്ടാരക്കര ക്ഷേത്രത്തിൽ
ചിങ്ങത്തിലെ വിനായക ചതുർത്ഥി ദിവസം മാത്രമാണ് ഗണപതി ഭഗവാനെ പുറത്തെഴുന്നള്ളിക്കുന്നത്. അന്ന് മാത്രമേ മോദകം വഴിപാട് നടത്താറുള്ളു. അഷ്ട ദ്രവ്യ ഗണപതി ഹോമമാണ് മറ്റൊരു പ്രധാന വഴിപാട്.
സംസ്ഥാനത്തെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പ്രധാനദേവത ശിവനാണെങ്കിലും ഇവിടെ പ്രാധാന്യം ഗണപതിക്കാണ്. ക്ഷേത്രത്തിന്റെ രേഖകളിലെ നാമം മണികണ്ഠേശ്വരം ശിവക്ഷേത്രമെന്നാണ്. പുത്രന്റെ ദാരുണമായ അന്ത്യത്തിനു ശേഷം അലഞ്ഞു തിരിഞ്ഞ പെരുന്തച്ചൻ ഇവിടെ എത്തിയപ്പോൾ കണ്ട ഒരു പ്ലാവിന്റെ വേരെടുത്ത് രണ്ട് കൊമ്പുള്ള ഗണപതിയുടെ വിഗ്രഹം നിർമ്മിച്ച് ശിവക്ഷേത്രത്തിന്റെ അഗ്‌നികോണിൽ പ്രതിഷ്ഠിച്ചു. അതോടു കൂടി മണികണ്ഠേശ്വരം ക്ഷേത്രം ഏറെ പ്രസിദ്ധിയിലേക്ക് ഉയർന്നു. കേതു ദോഷം ശമിപ്പിക്കാൻ പ്രത്യേക സിദ്ധിയുള്ള ഗണപതിയെയാണ് പെരുന്തച്ചൻ പ്രതിഷ്ഠിച്ചത്. 1400 വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. മേടമാസത്തിലെ തിരുവാതിരയാണ് ഉത്സവം. പുനപ്രതിഷ്ഠാവാർഷികം. തൈപ്പൂയം, മണ്ഡലപൂജ എന്നിവയും ആഘോഷിക്കുന്നു.
ശരിയായ രീതിയിൽ വിനായക ചതുർത്ഥി വ്രതം എടുത്താൽ സർവ്വസുഖ സൗഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ നിന്നും വിഘ്‌നങ്ങൾ അകറ്റുക എന്നതാണ് വിനായക ചതുർത്ഥി വ്രതത്തിന്റെ പ്രധാന ലക്ഷ്യം. ചതുർത്ഥിയുടെ തലേദിവസം സന്ധ്യയ്ക്ക് മുൻപ് ആഹാരം കഴിച്ച് വ്രതം തുടങ്ങണം. രാത്രിയിൽ ഒന്നും കഴിക്കരുത്. ചതുർത്ഥിനാൾ രാവിലെ കുളിച്ച് ശുദ്ധമായി വീട്ടിൽ വിളക്ക് കൊളുത്തണം. തുടർന്ന് ഗണപതി ക്ഷേത്ര ദർശനം നടത്തണം. കഴിയുന്നത്ര ഗണപതി മന്ത്രങ്ങൾ ജപിച്ച് ദിവസം മുഴുവൻ കഴിയണം. ഓം ഗം ഗണപതയേ നമഃ ജപം മുടക്കരുത്. ബ്രഹ്മചര്യം പാലിക്കണം. ലഹരി പദാർത്ഥങ്ങളും മത്സ്യമാംസാദികളും ഉപയോഗിക്കരുത്.
പകൽ ഉറങ്ങരുത്. പുലയും വാലായ്മയും ഉള്ളവർ വ്രതം എടുക്കരുത്. വിനായക
ജീവിതാഭിവൃദ്ധിക്കും ആഗ്രഹങ്ങൾ സഫലമാകാനും കാര്യസിദ്ധിക്കും സമൃദ്ധി ഗണപതിയുടെ 36 നാമങ്ങൾ
36 പ്രാവശ്യം വീതം വിനായക ചതുർത്ഥി ദിവസം തുടങ്ങി 21 ദിവസം രണ്ടുനേരം ചൊല്ലണം. ചിട്ടയോടെ ചതുർത്ഥി വ്രതം അനുഷ്ഠിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.
സമൃദ്ധി ഗണപതി 36 നാമങ്ങൾ
ഓം ഗജാരൂഢായ നമഃ
ഓം ഗജവദനായ നമഃ
ഓം ഗവയേ നമഃ
ഓം ശാശ്വതായ നമഃ
ഓം ശാശ്വതരൂപായ നമഃ
ഓം ആത്മയോനിനിലായ നമഃ
ഓം മഹാതേജസേ നമഃ
ഓം തേജോ രൂപിണേ നമഃ
ഓം യോഗനിധയേ നമഃ
ഓം യോഗീശ്വരായ നമഃ
ഓം ശാസ്ത്രജ്ഞായ നമഃ
ഓം നവീനായ നമഃ
ഓം കിരീട ധാരിണേ നമഃ
ഓം സത്യസന്ധായ നമഃ
ഓം മദനമേഖലായ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം വേദ വിദേ നമഃ
ഓം സൗഖ്യായ നമഃ
ഓം ഓം കാര്യയുക്തായ നമഃ
ഓം കാമാദിരഹിതായ നമഃ
ഓം വശ്യമാലിനേ നമഃ
ഓം വശ്യമോഹിനേ നമഃ
ഓം ത്രിപുരാന്തകപുത്രായ നമ:
ഓം കാലാത്മനേ നമഃ
ഓം ശക്തിയുക്തായ നമഃ
ഓം ദേവപൂജിതായ നമഃ
ഓം ഢും ഢി വിനായകായ നമഃ
ഓം മഹാ പ്രഭവേ നമഃ
ഓം സ്തംഭനകരായ നമഃ
ഓം ദിവ്യനൃത്തപ്രിയായ നമഃ
ഓം ദിവ്യ കേശായ നമഃ
ഓം സ്‌കന്ദാഗ്രജായ നമഃ
ഓം സക്ന്ദ വന്ദിതായ നമഃ
ഓം ചതുരാത്മനേ നമഃ
ഓം ഫലദായകായ നമഃ
ഓം ഗണം ജയായ നമഃ
ALSO READ
Story Summary : Kottarakkara Maha Ganapathy Temple, Vinayaka Chaturthi Festival
Copyright 2025 riyoceline.com/projects/Neram/. All rights reserved