മംഗള ഗൗരി
2025 ആഗസ്റ്റ് 27 ബുധൻ. ചിങ്ങമാസത്തിലെ ശുക്ല പക്ഷ ചതുർത്ഥി ; വിനായക ചതുർത്ഥി. എല്ലാ വിനകളും അകറ്റി ജീവിതത്തിൽ പ്രകാശം പരത്തുന്ന ശ്രീ വിനായകനെ ഭജിക്കുന്ന പുണ്യദിനം.
പാർവതീ പരമേശ്വരന്മാരുടെ പുത്രനായി, സർവ്വസിദ്ധികളുടെയും ബുദ്ധിയുടെയും ഏകാത്മക സ്വരൂപമായി ശ്രീവിനായകൻ അവതരിച്ച ദിവസം. ഇന്നത്തെ ഗണേശ ഉപാസനകൾക്ക് ക്ഷിപ്ര ഫലസിദ്ധിയാണ് വിധിച്ചിട്ടുള്ളത്. ജ്ഞാനദേവതയായ സരസ്വതീദേവി ഗണപതി ഭഗവാന്റെ ഉദരത്തിൽ വസിക്കുന്നതായാണ് സങ്കല്പം. വിഘ്‌നേശ്വരൻ എവിടെ ഉണ്ടോ അവിടെ വിഘ്‌നങ്ങൾ ഉണ്ടാകില്ല. സർവ്വൈശ്വര്യങ്ങളുടെയും മൂലസ്ഥാനമാണ് ഗണപതി.
അതുകൊണ്ടാണ് ലക്ഷ്മിദേവിയെയും ഗണേശനെയും കുബേരനെയും ഒന്നിച്ച് ഭജിക്കുന്നത്. ഗണനാഥനെ ആദ്യം പൂജിച്ച് പ്രാർത്ഥിക്കുന്ന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സങ്ങളുമുണ്ടാകില്ല. കുട്ടികൾ പഠിത്തത്തിൽ മിടുക്കരാകാൻ ഗണപതി ചിത്രത്തിനു മുമ്പിൽ പുസ്തകങ്ങൾ വച്ച് നിത്യേന പ്രാർത്ഥിക്കണം. മറ്റുള്ളവർ, അവർ ഏത് കർമ്മരംഗത്തുള്ളവരായാലും ഗണപതി ഭഗവാനെ പ്രാർത്ഥിക്കുമ്പോൾ താൻ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് യാതൊരു വിഘ്‌നങ്ങളും ഉണ്ടാകരുതേ എന്നു മാത്രമാണ് പ്രാർത്ഥിക്കേണ്ടത്. ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ ഗണപതിഹോമവും പൂജയും നടത്തേണ്ടതാണ്. കേതു ദശാകാലത്ത് കഷ്ടപ്പാട് കുറയുന്നതിന് ഗണപതിയെ പൂജിക്കുന്നതും ആരാധിക്കുന്നതും ഏറെ ഫലപ്രദമാണ്. ശ്രീപരമേശ്വരൻ, മഹാവിഷ്ണു, ദേവി എന്നിവരെ പൂജിച്ചാൽ ലഭിക്കാവുന്ന എല്ലാ പുണ്യവും ഗണേശനെ മാത്രം ഭജിച്ചാൽ സിദ്ധിക്കുന്നതാണ്.
സർവ്വവിഘ്നഹരം ദേവം
സർവ്വവിഘ്നവിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം
ഏവർക്കും ശ്രീ ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ വിനായക ചതുർത്ഥി ആശംസകൾ നേരുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മുദാകരാത്ത മോദകം ……. എന്ന് ആരംഭിക്കുന്ന മഹാഗണേശ പഞ്ചരത്നം കേട്ടുകൊണ്ട് ഈ വിനായക ചതുർത്ഥി പുണ്യവേള ധന്യമാക്കാം:
വിനായക ചതുർത്ഥിക്ക്
ജപിക്കാൻ മന്ത്രങ്ങൾ
1
മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ
2
മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം
ഗണപതയേ വര വരദ
സര്‍വ്വ ജനം മേ
വശമാനായ സ്വാഹഃ
3
ഗണേശ ഗായത്രി
ഓം ഏക ദന്തായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
(ഫലം: അഭീഷ്ട സിദ്ധി)
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
(ഫലം: വിഘ്ന നിവാരണം)
ALSO READ
Story Summary: Significance of Vinayaka Chaturthi & Maha Ganesha Pancharatnam Chanting
Copyright 2025 riyoceline.com/projects/Neram/. All rights reserved