മംഗള ഗൗരി
ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദുഃഖനാശത്തിനും നല്ലതാണ് പൗർണ്ണമി നാളിലെ ദേവീ ഉപാസന. മാസന്തോറും പൗർണ്ണമി ദിവസം വീട്ടിൽ നിലവിളക്ക് തെളിച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും അന്നേ ദിവസം വൈകിട്ട് ക്ഷേത്രത്തിൽ പൗർണ്ണമി പൂജയിൽ പങ്കെടുക്കുന്നതും സൗഭാഗ്യദായകമാണ്. പൗർണ്ണമി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൗർണ്ണമി പൂജ നടക്കുന്നത്. 1201 ചിങ്ങ മാസത്തിലെ പൗർണ്ണമി വരുന്നത് 2025 സെപ്തംബർ 7 ഞായറാഴ്ചയാണ്.
🟠 ഓരോ മാസത്തിലും ഓരോ ഫലം
ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലം പറയുന്നു. ഇത് പ്രകാരം ചിങ്ങത്തിലെ പൗർണ്ണമിവ്രതം കുടുംബഐക്യത്തിന് ഉത്തമമാണ്. കന്നിയിലേത് സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികം സത്കീർത്തിക്കും ധനുവിലെ വ്രതം ആരോഗ്യവർദ്ധനയ്ക്കും കുംഭ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടത്തിലെ വ്രതം ധാന്യവർദ്ധനയും ഇടത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനം വ്രതം പുത്രഭാഗ്യത്തിനും കർക്കടകത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും സഹായകമാവുന്നു.
🟠 വിദ്യാർത്ഥികൾക്ക് ഉയർച്ച നേടാം
ചന്ദ്രദശാദോഷം അനുഭവിക്കുന്നവർക്ക് ദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ വളരെ നല്ലതാണ് പൗർണ്ണമി വ്രതം. ഇത് അനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ വലിയ ഉയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠം വിഷ്ണുനാമം എന്നാണ് പറയുന്നത്. ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം. മാതൃരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപവും കഴുകിക്കളയുന്നു. പാപങ്ങൾ തീരുമ്പോൾ ദുഃഖ ദുരിതങ്ങൾ അവസാനിക്കും. അതോടെ ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും കരഗതമാകും.
🟠 ലളിതസഹസ്രനാമം ജപിക്കണം
അമ്മയുടെ അനുഗ്രഹത്തിന്റെ അളവ് വിവരണത്തിന് അതീതമാണ്. മനസും ശരീരവും ശുദ്ധമാക്കി പൗർണ്ണമി ദിനത്തിൽ ദേവീപ്രീതികരമായ സ്തോത്രങ്ങളും മന്ത്രങ്ങളും ചൊല്ലി തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിക്കണം. ലളിതസഹസ്രനാമം ചെല്ലുന്നത് വളരെ നല്ലതാണ്. അതിന് കഴിയാത്തവർ കേൾക്കുകയെങ്കിലും ചെയ്യണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലളിതസഹസ്രനാമം കേൾക്കാം.
🟠 ദേവീക്ഷേത്ര ദർശനം നടത്തണം
പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്നവർ രാവിലെ കുളിച്ച് ദേവീക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. ക്ഷേത്രത്തിൽ നിന്ന് ദേവീസ്തുതികൾ ജപിക്കുകയും ചെയ്യണം. സന്ധ്യക്ക്‌വിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണ്ണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യം ലഭിക്കുന്നതിനും ഉത്തമം. രാത്രിഭക്ഷണം ഒഴിവാക്കി പഴങ്ങൾ മാത്രം കഴിക്കുക.
ALSO READ
🟠 ദീർഘമംഗല്യ മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
🟠 ദേവി പ്രാർത്ഥനാ മന്ത്രം
1
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
2
ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി
🟠 ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ
Story Summary:
Pournami pooja is a significant Hindu ritual performed during chandrodayam of the full moon day, for the blessings of Goddess Adi Parashakti. This involves special pujas like Ishwarya Pooja abhishekam etc. Here we discuss steps to be followed during Powrnami Day.
Copyright 2025 riyoceline.com/projects/Neram/. All rights reserved