ദൈവത്തെ പാടിപ്പുകഴ്ത്തുന്ന പത്ത് പദ്യങ്ങളടങ്ങുന്ന ശ്രീനാരായണ ഗുരുദേവൻ്റെ കൃതിയാണ് ദൈവദശകം. ഏതു മതത്തിൽപ്പെട്ട ആർക്കും സ്വന്തം ദൈവത്ത ഇതിലൂടെ വാഴ്ത്തി സ്തുതിക്കാം. ബാലനും വൃദ്ധനും ജ്ഞാനിക്കും അജ്‌ഞാനിക്കും ഈ കൃതി ഒരു പോലെ
ഭക്തിരസം പകരുന്നു. ഒരു സത്യാന്വേഷിക്ക് മുന്നോട്ടു പോകുന്തോറും ഈ കൃതിയിൽ സത്യമാകുന്ന ആഴിയുടെ ആഴവും പരപ്പും കൂടുതൽ കൂടുതൽ മറമാറി തെളിയും. അദ്വൈത സത്യമാകുന്ന ഉജ്ജ്വല രത്നത്തെ ഒരു കൊച്ചു ചിമിഴിലാക്കി ലോകത്തിനു നൽകി ഈ രചയിലൂടെ അനുഗ്രഹിച്ചിരിക്കുകയാണ് കരുണാനിധിയായ ഗുരുവര്യനെന്ന് ശ്രീനാരായണ കൃതികളുടെ വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനും വേദാന്ത ആചാര്യനും ശിവഗിരിമഠം മുൻ ആചാര്യനും സംസ്‌കൃത അധ്യാപകനുമായിരുന്നു ജി. ബാലകൃഷ്ണൻ നായർ സർ
ദൈവദശകം പഠനത്തിൻ്റെ ആമുഖത്തിൽ പറയുന്നു.
ഇത് തുറന്നു നോക്കുമ്പോഴാണ് കണ്ണഞ്ചി മിഴിച്ചു നിന്നുപോകുന്നത് എന്ന് തുടർന്ന് ബാലകൃഷ്ണൻ നായർ
സർ രേഖപ്പെടുത്തുന്നു. ഈ കൃതിയെ ചിന്തകന്മാർ ഒരുപനിഷത്തായിട്ടാണ് കണക്കാക്കുന്നത്. ഈ കൃതിയുടെ പഠനം ഒന്നുകൊണ്ടു തന്നെ ഒരാൾക്ക് പരമസത്യം കണ്ടെത്താം എന്നും ആമുഖത്തിലുണ്ട്.
ശിവഗിരിയിൽ വച്ച് കുട്ടികൾക്ക് പ്രാർത്ഥന ചൊല്ലാനായി ഗുരുദേവൻ എഴുതിക്കൊടുത്ത രചനയാണിത്. പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ ശിവഗിരിയിൽ
ALSO READ
ഒരിക്കൽ ഗുരുദേവനെ സന്ദർശിച്ചപ്പോൾ ചില ബാലന്മാർ ഭക്തിനിർഭരമായി ഈ കൃതി ആലപിക്കുന്നത് കേട്ട്
ഇതാരു രചിച്ചത് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ നാം കുട്ടികൾക്ക് പ്രാർത്ഥനയ്ക്കായി എഴുതികൊടുത്തതാണ് എന്ന് ഗുരുദേവൻ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്. ഈ സന്ദർശനവും സംഭാഷണവും 1914 ൽ ആയിരുന്നു എന്ന്
ചിലർ പറയുന്നു. എന്നാൽ അത് വ്യക്തമായി ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഗുരുവിൻ്റെ
ആഗ്രഹപ്രകാരം സമാധി സമയത്ത് പാടി കേട്ടതാണ് ഈ സ്തുതി എന്നതും ശ്രദ്ധേയമാണ്.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഈണമിട്ട് ആലപിച്ച ദൈവദശകം ഗുരുവിൻ്റെ 171-ാം ജയന്തി ദിനത്തിൽ ഭക്ത്യാദരപൂർവ്വം സമർപ്പിക്കുന്നു:
Story Summary: Daiva Dasakam (Ten Verses To God: The Universal Prayer) is a prayer penned by Narayana Guru around 1914. The poem does not address any religion. Instead, it invokes a universal, compassionate concept of God rooted in Advaita philosophy.
Copyright 2025 riyoceline.com/projects/Neram/. All rights reserved