Wednesday, December 10, 2025
Wednesday, December 10, 2025
Home » ഉത്തമ ഭക്തർക്ക് ജന്മശ്ശനിക്കാലത്തും ശനൈശ്ചരൻ ഭാഗ്യം വാരിവിതറും

ഉത്തമ ഭക്തർക്ക് ജന്മശ്ശനിക്കാലത്തും ശനൈശ്ചരൻ ഭാഗ്യം വാരിവിതറും

by NeramAdmin
0 comments

അനിൽ വെളിച്ചപ്പാടൻ
ജന്മശ്ശനിക്കാലത്ത് ശനൈശ്ചരൻ തന്റെ ഉത്തമ ഭക്തർക്ക് ഭാഗ്യം വാരിവിതറുക തന്നെ ചെയ്യും. വായിക്കുമ്പോൾ തെറ്റിപ്പോകരുത്. ഉത്തമ ഭക്തർക്ക് ഭാഗ്യം വാരിവിതറുക തന്നെ ചെയ്യുമെന്നാണ് എഴുതിയിരിക്കുന്നത്.

മോഹൻലാലിന് ഇത് ജന്മശ്ശനിക്കാലം. ഈ സമയത്താണ് അദ്ദേഹത്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌ക്കാരം ലഭിച്ചത്. ഞങ്ങളുടെ അഭിവന്ദ്യ ഗുരുനാഥൻ സ്വർഗ്ഗീയനായ ബ്രഹ്മശ്രീ ജി. പരമേശ്വരൻ നമ്പൂതിരി അവർകളുടെ ജന്മശ്ശനിക്കാലതാണ് ശബരിമല മേൽശാന്തിയായി അദ്ദേഹത്തിന് നറുക്ക് വീണത് (18-10-1999 ല്‍ – 1175 തുലാം 01). അങ്ങനെ അദ്ദേഹം ശബരിമലയിലെ അഞ്ചാമത് പുറപ്പെടാശാന്തിയായി.

ജ്യോതിഷമനുസരിച്ച് ജന്മശ്ശനിക്കാലം ജീവിതത്തിലെ ഒരു വെല്ലുവിളി നിറഞ്ഞ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ കഠിനാദ്ധ്വാനത്തിലൂടെയും സ്ഥിരമായ പരിശ്രമത്തിലൂടെയും ശനൈശ്ചര പ്രാർത്ഥനയിലൂടെയും പല പ്രമുഖരും വലിയ വിജയം നേടിയിട്ടുണ്ട്.

ജന്മശ്ശനിക്കാലത്ത് ഭാഗ്യം കൈവരിച്ച ചില പ്രമുഖർ ഇവരാണ്:

🟠 അമിതാഭ് ബച്ചൻ
ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ട സമയത്താണ് അദ്ദേഹത്തിൻ്റെ ജന്മശ്ശനിക്കാലം വന്നത്. സാമ്പത്തികമായി വലിയ തിരിച്ചടികൾ നേരിട്ട ഈ സമയത്താണ് ‘കോൻ ബനേഗാ കരോഡ്പതി’ എന്ന പരിപാടി അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇത് അദ്ദേഹത്തെ വീണ്ടും ഇന്ത്യൻ സിനിമയിലെ മുൻനിര താരമാക്കി മാറ്റി.

🟠 ഷാരൂഖ് ഖാൻ
അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന ഘട്ടം ജന്മശ്ശനി കാലത്തായിരുന്നു. ‘ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ’ പോലുള്ള ഹിറ്റ് സിനിമകൾ ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങിയത്, അത് അദ്ദേഹത്തെ ബോളിവുഡിൻ്റെ കിംഗ് ഖാൻ പദവിയിലേക്ക് ഉയർത്തി.

ALSO READ

🟠 എം എസ് ധോണി
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയറിലെ സുവർണ്ണ കാലഘട്ടമായിരുന്നു ജന്മശ്ശനിക്കാലം. 2011-ലെ ലോകകപ്പ് വിജയവും മറ്റ് നിരവധി നേട്ടങ്ങളും ഈ സമയത്താണ് ഉണ്ടായത്.

ജന്മശ്ശനിക്കാലത്ത് ഭാഗ്യം സിദ്ധിച്ച കേരളത്തിലെ മറ്റ് പ്രമുഖരിൽ ചിലർ:

🟠ബ്രഹ്മശ്രീ ജി പരമേശ്വരൻ നമ്പൂതിരി
ജന്മശ്ശനിക്കാലത്ത്, അതായത് 1999 ഒക്ടോബർ 18-ന് (1175 തുലാം 01) അദ്ദേഹം ശബരിമല മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ശബരിമലയിലെ അഞ്ചാമത് പുറപ്പെടാശാന്തിയായി നിയമിതനായതും ഈ സമയത്താണ്. ഇദ്ദേഹം ഞങ്ങളുടെ ഗുരുനാഥനും മാർഗ്ഗദർശിയുമായിരുന്നു.

🟠 മോഹൻലാൽ
സിനിമാ മേഖലയിലെ അതുല്യ പ്രതിഭയായ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിന്റെ ജന്മശ്ശനിക്കാലത്താണ്. ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകുന്ന ഈ പരമോന്നത ബഹുമതി, അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം.

നല്ല മനസ്സുള്ളവരെയും ദൈവവിചാരമുള്ളവരെയും സഹാനുഭൂതിയുള്ളവരെയും ശനിദോഷം ബാധിക്കുകയില്ലെന്ന് നമ്മൾ, ഉത്തരാ ആസ്‌ട്രോളജി പലപ്പോഴും പ്രതിപാദിച്ചിട്ടുള്ളതാണ്. ഏഴരശ്ശനി, കണ്ടകശ്ശനി, ഇവ രണ്ടുംകൂടിച്ചേർന്ന ജന്മശ്ശനി എന്നിവ പ്രാർത്ഥനയിലൂടെ നീങ്ങുമെന്ന് ഉറച്ച് വിശ്വസിക്കുക.

“പ്രാർത്ഥിക്കാൻ നിങ്ങൾക്കൊരു മനസ്സുണ്ടെങ്കിൽ
പിന്നെ ഇടനിലക്കാരുടെ ആവശ്യമില്ല”

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച ശ്രീ മോഹൻലാലിന് അഭിനന്ദനങ്ങൾ…

ഓം ശം ശനൈശ്ചരായ നമഃ
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
ഓം നമോ ഭഗവതേ ശനൈശ്ചരായ
ക്ഷിപ്ര പ്രസാദനായ സ്വാഹാ
ഓം ശനൈശ്ചരായ നമഃ
ഓം കാലായ നമഃ

അനിൽ വെളിച്ചപ്പാടൻ,
മൊബൈൽ: + 91 94971 34134
Uthara Astro Research Center

www.uthara.in

Story Summary: Horoscope analysis of versatile movie artist Mohanlal in connection with the Dada Saheb Phalke award, 2023 achievement

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?