ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
ഭാരതത്തിലെമ്പാടും ദേവി ആരാധനക്ക് പ്രാധാന്യമുള്ളതാണ് നവരാത്രി. ദസ്സറയെന്നും ദുർഗ്ഗാ പൂജയെന്നും കാളീ പൂജയെന്നുമെല്ലാം ഇത് പറയപ്പെടുന്നു. കേരളത്തിൽ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യമെങ്കിൽ ബംഗാളിൽ കാളി ആരാധനയാണ്, ഇങ്ങനെ വ്യത്യസ്ത ഭാവങ്ങളിൽ ദേവി ആരാധിക്കപ്പെടുന്നു. എല്ലാം സാക്ഷാൽ ജഗദംബ -പരാശക്തി തന്നെ.
കേരളത്തിൽ-ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിൽ പത്ത് ദിവസം കൊടിയേറ്റ് ഉത്സവം ആഘോഷിക്കുന്നു. ഇത് പോലെ നിരവധി ക്ഷേത്രങ്ങളിൽ ഉത്സവം, ദേവി ഭാഗവത നവാഹം തുടങ്ങിയവ നടത്തപ്പെടുന്നു.
തിരുവനന്തപുരം കാളികാ ധർമസ്ഥലയിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ബഗളാമുഖി യാഗം (സെപ്റ്റംബർ 28മുതൽ )കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്നു എന്ന സവിശേഷതയുണ്ട്.
കുമരകം പുതിയ കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു വിജയദശമി ദിനം മുതൽ ദേവി ഭാഗവത നവാഹവും നടക്കും. (ഒക്ടോബർ 02മുതൽ 11 വരെ )
ഇങ്ങനെ വ്യത്യസ്തമായ ആഘോഷങ്ങളും നമുക്ക് കാണാൻ സാധിക്കും ദുർഗ്ഗാ വിധാനത്തിൽ മാതൃരൂപിയായ ജഗദീശ്വരിയെ ഈ കാലത്ത് ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു:
1. ശൈലപുത്രി,
2. ബ്രഹ്മചാരിണി,
3. ചന്ദ്രഘണ്ഡ,
4. കുശ്‌മാണ്ഡ,
5. സ്കന്ദമാതാ,
6. കാത്യായനി,
7. കാളരാത്രി,
8. മഹാഗൗരി,
9. സിദ്ധിദാത്രി
എന്നിങ്ങനെ ഇത് നവ ദുർഗ്ഗ എന്നറിയപ്പെടുന്നു.
(പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി കൂശ്‌മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കകന്ദമേതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്തം നവ ദുർഗ്ഗാ പ്രകീർത്തിതാ )
ALSO READ
🌒 ഒന്നാം ദിവസം ശൈലപുത്രി
ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി. വൃഷഭാരൂരൂഢയായ് ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി.
🌒 രണ്ടാം ദിവസം ബ്രഹ്മചാരിണി
ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ.
🌒 മൂന്നാം ദിവസം ചന്ദ്രഘണ്ഡാ
നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്‌ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്.
🌒 നാലാം ദിവസം കൂശ്മാണ്ഡ
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്‌മാണ്ഡ. അഷ്‌ടഭുജങ്ങളിൽ ദേവി താമര, വിവിധ ആയുധങ്ങൾ, ജപമാല മുതലായവ ധരിച്ചിരിക്കുന്നു. സിംഹ വാഹിനിയാണ് കൂശ്‌മാണ്ഡ
🌒 അഞ്ചാം ദിവസം സ്കന്ദമാതാ
ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന
ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി.സ്കന്ദൻ അഥവാ മുരുകൻ്റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുർഭുജയും തൃനേത്രയുമാണ് ഈ ദേവി.
🌒 ആറാം ദിവസം കാത്യായനീ
കാത്യായന ഋഷിയുടെ പുത്രിയായ് അവതരിച്ച ദേവിയാണ് കാത്യായനി.
🌒 ഏഴാം ദിവസം കാളരാത്രി
കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടയും ത്രിലോചനങ്ങളുമുള്ള ദേവി ഗർദഭവാഹിനിയാണ്. ചതുർബാഹുവായ ദേവിയുടെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.
🌒 എട്ടാം ദിവസം മഹാഗൗരീ
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം.അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.
🌒 ഒൻപതാം ദിവസം സിദ്ധിധാത്രി
സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. സകലരെയും അനുഗ്രഹിച്ചു വിളങ്ങുന്ന ദുർഗ്ഗാ ഭാവമാണ് സിദ്ധിധാത്രി
🌒 ശാക്തേയ വിധാനത്തിൽ ദശമഹാവിദ്യ
ശാക്തേയ വിധാനത്തിൽ പരാശക്തിയുടെ പത്ത് രൂപങ്ങൾ ദശമഹാവിദ്യ എന്നറിയപ്പെടുന്നു. കാളി,താര, ഷോഡശി (ത്രിപുരസുന്ദരി) ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത,ധൂമാവതി,ബഗളാമുഖി,മാതംഗി, കമല (കാളി മുതൽ ഓരോ ദിവസവും ക്രമപ്രകാരം )
ലക്ഷ്മി ദേവിയെ ഭജിക്കുന്നവർ ആദി ലക്ഷ്മി, ധനലക്ഷ്മി, ഗജ ലക്ഷ്മി, ധാന്യ ലക്ഷ്മി, സന്താന ലക്ഷ്മി, ധൈര്യ ലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിങ്ങനെ ആദ്യ ദിനം മഹാലക്ഷ്മിയെ പൂജിച്ച ശേഷം എട്ട് ദിനങ്ങളിലായി പൂജിക്കുന്നു.
(ഇടുക്കി അടിമാലി ദേവിയാർ കിരാതചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 2026 ജനുവരി 23മുതൽ ഫെബ്രുവരി 02 വരെ അഷ്ടലക്ഷ്മി മഹാ യാഗം നടത്തപ്പെടുന്നു. )
🌒 നവരാത്രിയിൽ ജപിക്കാവുന്ന മന്ത്രങ്ങൾ
ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ
സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യദുഃഖ ഭയഹാരിണി കാ ത്വദന്യാ സർവ്വോപകാരകരണായ സദാർദ്രചിത്താ.
സർവ്വമംഗള മാംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണി നമോസ്തുതേ.
ശരണാഗത ദീനാർത്ത
പരിത്രാണപരായണേ
സർവ്വസ്യാർത്തിഹരേ ദേവീ
നാരായണി നമോസ്തുതേ.
സർവ്വസ്വരൂപേ സർവ്വേശേ
സർവ്വശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവി
ദുർഗ്ഗേ ദേവി നമോസ്തുതേ.
രോഗാന ശേഷാന പഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി.
സർവ്വബാധാ പ്രശമനം
ത്രൈലോകസ്യാഖിലേശ്വരീ
ഏവമേവ ത്വയാ കാര്യം
അസ്മദ്വൈരി വിനാശനം.
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ.
മഹാകാളി നമസ്തുഭ്യം
നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ.
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ
സര്‍വ്വവ്യാധിപ്രശമനി
സര്‍വ്വമൃത്യുനിവാരിണി
സര്‍വ്വമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ
പുരുഷാര്‍ത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
സര്‍വജ്ഞേ സര്‍വവരദേ
സര്‍വദുഷ്ട ഭയങ്കരീ
സര്‍വദുഃഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധിപ്രദേ ദേവി
ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂര്‍ത്തെ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ
ആദ്യന്തരഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ
ആയുർദേഹി ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരീ
സമസ്തമഖിലം ദേഹി
ദേഹിമേ പരമേശ്വരീ.
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ
കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ
സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ
ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ
മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.
യാ ദേവീ സർവ്വ ഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
🌒 ദേവിമാഹാത്മ്യം പാരായണം
ദേവിമാഹാത്മ്യം പൂർണമായും എല്ലാദിവസവും പാരായണം ചെയ്യുന്നത് വളരെ ശ്രേഷ്ഠമാണ്. അതിനു കഴിയാത്തവർ ഒൻപതു ദിവസങ്ങൾ കൊണ്ട് പൂർതീകരിക്കുന്ന രീതിയിൽ പാരായണം ചെയ്യാം. ഇതിനു വ്യവസ്ഥകൾ ഉണ്ട് എന്നതിനാൽ അത് മനസ്സിലാക്കി മാത്രം ജപിക്കുക. ദേവി ഭാഗവതം പാരായണം ചെയ്യുന്നതും ഉത്തമമാണ്. ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, ഭദ്രകാളി മാഹാത്മ്യം, ഭദ്രകാളി പത്ത്, തുടങ്ങിയവ ജപിക്കുന്നതും നല്ലതാണ്.
ജയ് കാളി, ഹര ഹര മഹാദേവ് , ജയ് ശ്രീറാം ജയ് ഹനുമാൻ !
സംശയങ്ങൾക്കും മന്ത്രോപദേശങ്ങൾക്കും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
+91 960 500 2047
Story Summary: Significance of Navaratri Puja 2025
Copyright 2025 riyoceline.com/projects/Neram/. All rights reserved