Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രു ദോഷവും ശനി ദോഷവും നീക്കാൻ ഏഴാം ദിനം കാളരാത്രി ഭജനം

ശത്രു ദോഷവും ശനി ദോഷവും നീക്കാൻ ഏഴാം ദിനം കാളരാത്രി ഭജനം

by NeramAdmin
0 comments

വി സജീവ് ശാസ്‌താരം
നവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു വയസ്സുള്ള പെൺകുട്ടിയെ ശാംഭവി എന്ന ഭാവത്തിൽ പൂജിക്കുന്നു. മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തിസ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി അഥവാ കാളരാത്രി എന്നു പറയുന്നത്. ശനി ഗ്രഹത്തെ നിയന്ത്രിക്കുന്നത് കാലരാത്രി ദേവിയാണ്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ് ഈ ദേവി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി അത്യുഗ്ര രൂപമാണ് ദേവിക്ക്. കറുത്തിരുണ്ട ശരീരം, നഗ്ന, തലയോട്ടി മലയായി ധരിച്ചിരിക്കുന്നു, കഴുതപ്പുറത്ത് സ്ഥിതിചെയ്യുന്നു. ഈ രൂപത്തിലാണ് ദേവിയെ ധ്യാനിക്കുന്നത്. നാലു കരങ്ങൾ, വലതു കൈകളിൽ അഭയ വരമുദ്രകൾ, ഇടത് കൈകളിൽ വാളും ഇരുമ്പ്
തോട്ടിയുമാണ്. കാളരാത്രി എന്നും കാലരാത്രി എന്നും ഈ ദേവിയെ പറയും. മുല്ലപ്പൂവാണ് പ്രിയ പുഷ്പം.

🌒 കാളരാത്രി സ്തുതി
ഏകവേണീജപാകര്‍ണപുരാ നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ഡകഭൂഷണാ
വര്‍ധനാമൂര്‍ധ്വജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ

🌒 കാളരാത്രി ധ്യാനം
കരാലവദനാം ഘോരാം മുക്തകേശീം ചതുര്‍ഭുജാം
കാലരാത്രിം കരാലീം ച വിദ്യുന്‍മാലാവിഭൂഷിതാം

ദിവ്യലൌഹവജ്രഖഡ്ഗവാമാധോര്‍ധ്വകരാംബുജാം
അഭയം വരദാം ചൈവ ദക്ഷിണോര്‍ധ്വാധഃ പാണികാം

മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗര്‍ദഭാരൂഢാം
ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം

സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം
ഏവം സഞ്ചിയന്തയേത്കാലരാത്രിം സര്‍വകാമസമൃദ്ധിദാം

ALSO READ

🌒 കാളരാത്രി ജപമന്ത്രം
ഓം ദേവി കാളരാത്രിയൈ നമഃ

🌒 നവദുർഗ്ഗാ സ്തോത്രം
ദുർഗ്ഗതികൾ നീക്കി ധന, ധാന്യ സമൃദ്ധിയും ബലവും ആയുരാരോഗ്യ സൗഖ്യവും കീർത്തിയും നൽകുന്നതാണ് നവദുർഗ്ഗാ സ്തോത്രം. ഇത് നവരാത്രി കാലത്ത് മാത്രമല്ല
എപ്പോഴും ജപിക്കാം. ഭക്തിപൂർവം ഇത് ജപിച്ചാൽ ഭയം, രോഗമുക്തി, ശത്രു ദോഷ മുക്തി എല്ലാം ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
നവദുർഗ്ഗാ സ്തോത്രം കേൾക്കാം :


(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Seventh Day Worship: Goddess Kalaratri the Seventh form of Goddess Parvati (Durga) Dhayanam and Stotram

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?