Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ കലഹം തീർക്കാൻ വഴിയുണ്ട്

ദാമ്പത്യ കലഹം തീർക്കാൻ വഴിയുണ്ട്

by NeramAdmin
0 comments

ദാമ്പത്യകലഹം കാരണം തീരാദുരിതം അനുഭവിക്കുകയും വിവാഹമോചനം നേടുകയും ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. കാര്യമുള്ളതിനും അല്ലാത്തതിനുമെല്ലാം  ദമ്പതികൾ തമ്മിൽ എപ്പോഴും കലഹമാണ്. എത്രയെത്ര കുടുംബങ്ങളും കുഞ്ഞുങ്ങളും രക്ഷിതാക്കളുമാണ്  ദാമ്പത്യ കലഹം കാരണം തീ തിന്നുകഴിയുന്നത്. ഇതൊഴിവാക്കാൻ മിക്ക ഭാര്യാഭർത്താക്കന്മാരും ശ്രമിക്കാറുണ്ട്. പക്ഷേ പല കാരണങ്ങളാൽ അവർക്കതിന് കഴിയുന്നില്ല; ഒടുവിൽ ശണ്ഠകൂടാൻ നിർബന്ധിതരാകുന്നു.  കല്യാണമേ വേണ്ടായിരുന്നുവെന്ന്  ചിന്തിച്ചു പോകുന്നു. അത് വിളിച്ച് പറയുന്നു. ഈ തമ്മിൽത്തല്ല് കുടിക്കൂടി പ്രശ്നങ്ങൾ മറ്റാർക്കും പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലാകും. 


നിസാരപ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കണ്ടെത്തനാകാതെ സമ്പത്തും അഴകും ആരോഗ്യവുമുള്ള  ദമ്പതികൾപരസ്പരം വേര്‍പിരിയുന്നത് സര്‍വ്വസാധാരണമാകുന്ന  കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്. പ്രേമിച്ച് വിവാഹം കഴിച്ചതുകൊണ്ടും ഇരുന്നുറ് പവനും കാറും വീടും സ്ത്രീധനം നൽകി ആർഭാടത്തോടെ വിവാഹം നടത്തുന്നതു കൊണ്ടും ഒരു കാര്യവുമില്ല; എന്നെന്നും നല്ല  ദമ്പതികളായി പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ യോഗം വേണം. ജാതക ബലം വേണം. അങ്ങനെകഴിഞ്ഞെങ്കിൽ മാത്രമേ  ജീവിതം സുരഭിലമാകൂ. കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകൂ. സമൂഹം നന്നാകൂ.

ദാമ്പത്യ കലഹത്തെ തുടർന്ന് മാതാപിതാക്കൾ  ഒരു വീട്ടിൽത്തന്നെ അന്യരെപ്പോലെ ജീവിക്കുന്നതും പിന്നീട് വേര്‍പിരിയുന്നതും  സന്താനങ്ങളെയാണ്  വിഷമിപ്പിക്കുന്നതും  ദുരിതത്തിലാക്കുന്നതും. കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തുന്നത് ഒഴിവാക്കുക തന്നെ വേണം.അതിന് ചെയ്യേണ്ടത് ഇത്രമാത്രം:  ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ അലോസരങ്ങള്‍ ഉണ്ടാകുമ്പോള്‍ത്തതന്നെ അത് രൂക്ഷമാകാതിരിക്കാൻ ദമ്പതികളും വീട്ടുകാരും ശ്രദ്ധിക്കണം. എരിതീയിൽ എണ്ണയൊഴിക്കാതെ കലഹത്തിന്റെ ലൗകികവും ആത്മീയവുമായ കാരണങ്ങൾ കണ്ടെത്തണം. സമയദോഷത്തിന്റെ കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഭൗതികമായ അല്ലെങ്കിൽ ലൗകികമായ പ്രശ്നങ്ങൾ കണ്ടെത്തി തിരുത്താൻ കഴിയൂ. സാമ്പത്തിക പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന്, പരബന്ധം, ധനാർത്തി, ദുർമോഹങ്ങൾ, സന്താനമില്ലായ്മ, അഹന്ത തുടങ്ങിയവയാണ് സാധാരണ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ദമ്പതികളുടെ ജാതകങ്ങൾ നാലു പേർ നല്ലത് പറയുന്ന, ചൂഷണക്കാരല്ലാത്ത    ജ്യോതിഷിയെക്കൊണ്ട്  പരിശോധിപ്പിച്ച് അവയുടെ ദോഷം കണ്ടെത്തണം. അതനുസരിച്ച്  നമ്മുടെ ജീവിതത്തിൽ വേണ്ട തിരുത്തലും വിട്ടുവീഴ്ചകളും നടത്തണം. ഒപ്പം ഈശ്വരപൂജയും വഴിപാടുകളും പരിഹാരക്രിയകളും നടത്തണം. ഇതു കൊണ്ടു മാത്രമായില്ല ആചാര്യൻ പറഞ്ഞു തരുന്ന പ്രാർത്ഥനകൾ – നാമജപവും മന്ത്രജപവും അതിശക്തമായി ദിവസവും കൃത്യനിഷ്ഠയോടെ ചെയ്യണം. ഒരു ദിവസമോ ഒരാഴ്ചയോ കൊണ്ട് ഒരു പ്രശ്നവും തീരില്ല.  അതിന് ക്ഷമാശീലം വളർത്തി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കണം. പ്രാർത്ഥന ശക്തവും പൂർണ്ണവുമാകുമ്പോൾ ഫലം കിട്ടും.

ജാതകദോഷത്തിന് പുറമെ  ഗൃഹദോഷവും ദാമ്പത്യ ഭിന്നതയ്ക്ക് കാരണമാകാറുണ്ട്.  നല്ലൊരു വാസ്തുശാസ്ത്രകാരനെ സമീപിച്ച്   വാസ്തുശാസ്ത്രപരമായ പിഴവുകള്‍ ഗൃഹനിര്‍മ്മാണഘട്ടത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണം. ഗോചരാലുള്ള ഗ്രഹസ്ഥിതി, ശനിദോഷം,  ജാതകത്തില്‍ ആറാം ഭാവാധിപരായി ശുക്രന്‍, ശനി, കേതു മുതലായ ഗ്രഹങ്ങള്‍ നില്‍ക്കുന്നതിന്റെ ദോഷങ്ങൾ,  കുജന്റെ അനിഷ്ടഭാവ സ്ഥിതി ഇതെല്ലാം ഭാര്യാഭര്‍ത്തക്കാന്മാര്‍ തമ്മില്‍ കലഹിക്കാനും വേര്‍പിരിയാനും കാരണമാകാറുണ്ട്.  ഇതെല്ലാം പരിഹരിക്കാൻ വേണ്ടത് ചെയ്യണം. അതാത് ദശ, അപഹാര കാലങ്ങളിലെ ദോഷങ്ങൾക്ക് പരിഹാരമായി  വിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ ആചാര്യോപദേശം തേടി ചെയ്യുകയും വേണം. 

ALSO READ


ശിവക്ഷേത്രങ്ങളിലോ ഉമാമഹേശ്വര സന്നിധികളിലോ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലോ ദര്‍ശനവും പുഷ്പാഞ്ജലികളും ഐകമത്യ സൂക്തം തുടങ്ങിയ മറ്റ് വഴിപാടുകളും പതിവായി നടത്തണം. അവിടുത്തെ പൂജകൾ കണ്ട് തൊഴുത്  പ്രാർത്ഥിക്കുന്നതും ദാമ്പത്യകലഹം ഒഴിവാക്കുന്നതിന് നല്ലതാണ്.  കൃഷ്ണ ക്ഷേത്ര ദർശനത്തിനൊപ്പം സു ശ്യാമമന്ത്രം ജപിക്കണം.
സൗന്ദര്യലഹരിയിലെ ഹരിസ്ത്വാമാരാധ്യ  എന്ന് ആരംഭിക്കുന്ന അഞ്ചാം ശ്ളോകം  നിത്യവും പാരായണം ചെയ്യുന്നത് വീട്ടിലെ  കലഹം ഒഴിവാക്കുന്നതിന് നല്ലതാണ്. തിങ്കാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ദീര്‍ഘദാമ്പത്യത്തിനും മംഗല്യ ഭാഗ്യത്തിനും മാത്രമല്ല ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ തീർക്കുവാനും സഹായിക്കും. 

ഓം ഹ്രീം നമശിവായ ഓം നമോ നമ:ശിവായ ജപവും   ശ്രീപരമേശ്വരധ്യാനവും  ദോഷങ്ങള്‍ അകറ്റുന്നതിനു നല്ലതാണ്. കടുത്ത ദാമ്പത്യ കലഹം അനുഭവിക്കുന്നവർ  ഞായറാഴ്ചതോറും ഒരിക്കലെടുത്ത്  തിങ്കളാഴ്ചതോറും ശിവക്ഷേത്രദര്‍ശനം നടത്തണം.  അവിടെ സ്വയംവരപൂജയോ ഉമാമാഹേശ്വരപൂജയോ നടത്തണം. ഇത് ദാമ്പത്യത്തിലെ  അനിഷ്ടതകള്‍ ഒഴിവാക്കി മംഗളകരമായ ജീവിതത്തിനും സഹായിക്കും.

ഓം ഹ്രീം ഉമായൈ വിശ്വമോഹിന്യൈ നമഃ എന്ന മന്ത്രം  വ്രതശുദ്ധിയോടെ  രോഹിണി നക്ഷത്ര ദിവസം മുതൽ 7 ദിവസം 28 തവണ വീതം തുടർച്ചയായി 3 മാസം ജപിച്ചാൽ ദാമ്പത്യ കലഹം ശമിക്കും.  

നല്ല ഒരു കർമ്മിയെ കർമ്മിയെക്കൊണ്ട് വിധിപ്രകാരം  തയ്യാറാക്കിയ ക്ഷിപ്രഗണപതിയന്ത്രം ധരിക്കുന്നതും ദാമ്പത്യ കലഹം ഒഴിവാക്കു. 

സൗന്ദര്യലഹരി   അഞ്ചാം ശ്ളോകം

ഹരിസ്ത്വാമാരാധ്യ പ്രണത ജന

സൗഭാഗ്യജനനീം

പുരാ നാരീ ഭൂത്വാ പുരരിപുമപി

ക്ഷോഭമനയത്

സ്മരോപി ത്വാം നത്വാ രതി

നയനലേഹ്യേന വപുഷാ മുനീ നാമപ്യന്ത:

പ്രഭവതി ഹി മോഹായ മഹതാം


സുശ്യാമ മന്ത്രം

സുശ്യാമ കോമളം ദേവം ഗോപീമാനസ സുന്ദരം

കാമദേവ സമാനാഭം ശ്രീ കൃഷ്ണം പ്രണതോസ്മ്യഹം

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?