ഗൗരി ലക്ഷ്മി
നവരാത്രിയുടെ ഒൻപതാം തിഥിയായ നവമിയിലെ ദശമഹാവിദ്യ ആരാധന രാജമാതംഗി ദേവിക്ക് അഥവാ ശ്യാമളദേവിക്കാണ് സമർപ്പിക്കുന്നത്. ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ മന്ത്രിണിയും കലാദേവതയുമായ ശ്രീ ശ്യാമളാദേവിയുടെ 16 നാമങ്ങൾ ബ്രഹ്മാണ്ഡപുരാണം ശ്രീ ലളിതോപാഖ്യാനം 11 -ാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്. ശ്ലോകം 69, 70, 71 എന്നിവ. ശ്രീ വാരാഹി ദ്വാദശ നാമാവലി, സ്തോത്രം എന്നിവയെപ്പോലെ ശ്യാമളാദേവിയുടെ ഓരോ നാമം കൊണ്ടും ആരംഭിക്കുന്ന 16 ശ്ലോകങ്ങളാണ് ശ്രീ ശ്യാമള ദേവി ഷോഡശ നാമ സ്തോത്രം. ഈ സ്തോത്രത്താൽ ശ്യാമളാദേവിയെ സ്‌തുതിക്കുന്നവർക്ക് എത്തിപ്പിടിക്കാൻ കഴിയാത്തതായി
മൂന്നു ലോകങ്ങളിലും ഒന്നും തന്നെ ഇല്ലെന്ന് ആചാര്യന്മാർ പറയുന്നു.
🟢 ആദിപരാശക്തിയുടെ പ്രീതി വേഗം നേടാം
ശ്രീ ലളിതാ ദേവിയുടെ പ്രധാന മന്ത്രിയായതിനാലാണ് ശ്യാമളാദേവിയെ മന്ത്രിണിയെന്ന് വിളിക്കുന്നത്. രാജാവിൽ നിന്നുള്ള കാര്യസാദ്ധ്യത്തിന് മന്ത്രി മുഖേന സമീപിച്ചാൽ വേഗം നടക്കും എന്ന് പറയും പോലെയാണ് രാജമാതംഗിദേവിയും. ദശമഹാവിദ്യകളിൽ ഒൻപതാമത് ഭജിക്കുന്ന ഈ ദേവിയുടെ അനുഗ്രഹം നേടുന്ന ഭക്തർക്ക് അതിവേഗം ആദിപരാശക്തിയുടെ പ്രീതി ലഭിക്കും.
🟢 കലാരംഗത്ത് വെന്നിക്കൊടി പാറിക്കാം
കലാവിജയം, വിദ്യാവിജയം, ആയുരാരോഗ്യം, ധനസമൃദ്ധി, സന്താനഭാഗ്യം, കുടുംബസുഖം തുടങ്ങിയവ എല്ലാം തന്നെ ഇതിൻ്റെ പാരായണം വഴി കരഗതമാക്കാം.
പരാശക്തിയുടെ താന്ത്രികരൂപമായ ദശമഹാവിദ്യകളിൽ ഒന്നായ മാതംഗിയെ രാജമാതംഗി, രാജശ്യാമള, താന്ത്രിക സരസ്വതി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഈ ദേവി കലാരൂപിണിയായതിനാൽ അറിവ്, അഭിനയം, സംഗീതം, നൃത്തം, വാഗ് വൈഭവം എന്നിവയുടെയെല്ലാം അധിദേവതയാണ്.
🟢 എന്ത് ആഗ്രഹിക്കുന്നോ അതെല്ലാം കിട്ടും
ശ്രീ ശ്യാമളദേവിയെ ഷോഡശ നാമങ്ങളാൽ ഭജിക്കുന്ന ദിവ്യ സ്തോത്രം പതിവായി ജപിക്കുന്ന ഭക്തരിൽ മന്ത്രിനാഥയുടെ കടാക്ഷം പതിയുന്നത് കൊണ്ടാണ്
ആ ഭക്തർ എന്ത് ആഗ്രഹിക്കുന്നോ അതെല്ലാം ആപത്തും ദു:ഖവും ബാധിക്കാതെ അവർക്ക് നിർബാധം ലഭിക്കുന്നത്. നൃത്തം, സംഗീതം, അഭിനയം എന്നീ കലകളിലും സാഹിത്യ രംഗത്തും പ്രവർത്തിക്കുന്നവർ ശ്യാമളദേവിയെ ആശ്രയിച്ചാൽ എല്ലായിടത്തും വിജയശ്രീലാളിതരാകാൻ കഴിയും. ശ്രീകൃഷ്ണ സ്വാമിയുടെ ദേവീശക്തിയായും ഉപാസിക്കുന്ന ദേവി ബുധൻ്റെ താന്ത്രിക ദേവത ആയതിനാൽ ബുദ്ധി, ജ്ഞാനം, ഗ്രഹണശേഷി ഇവ നൽകുന്നു. കലാരംഗത്തും വിദ്യയിലും വിജയവും കീർത്തിയും ആഗ്രഹിക്കുന്ന ആർക്കും വിശേഷാൽ ജപിക്കാവുന്ന ശ്യാമള ദേവി ഷോഡശ നാമവും സ്തോത്രവും നിത്യേന ജപിക്കാനും നല്ലതാണ്.
🟢 നവമിയും ബുധനാഴ്ച പ്രധാനം
ദേവീ പ്രധാന ദിവസങ്ങൾക്ക് പുറമെ, ബുധനാഴ്ച, നവമി, ശ്യാമളാ നവരാത്രി കാലം തുടങ്ങിയ സമയത്ത് ഇത് ജപിച്ചാൽ വേഗം അഭീഷ്ടസിദ്ധി ലഭിക്കുന്നത് അനേകലക്ഷം ഭക്തരുടെ പരമ്പരാഗത അനുഭവമാണ്. ദേവിയെ ഭജിക്കുന്ന മാണിക്യവീണാമുപലാളയന്തിം എന്ന ധ്യാനവും പ്രാർത്ഥനയും ശ്രീ ശ്യാമള ദേവി ഷോഡശ നാമവും സ്തോത്രവും പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്നത് കേൾക്കാം :
ALSO READ
Story Summary: Significance of Sri Shyamala Devi Shodasha Namavali and Sri Shyamala Devi Shodasha Stotram
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved