മംഗളഗൗരി
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ അടുത്ത വർഷത്തെ പൊങ്കാല മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2026 മാർച്ച് 3 നാണ് പൊങ്കാല. അന്ന് രാത്രി 8.30 ന് പുറത്തെഴുന്നള്ളത്ത്
നടക്കും. പിറ്റേന്ന് 4 ന് രാത്രി കുരുതിയോടെ ഉത്സവം സമാപിക്കും.
🟣 കാപ്പു കെട്ട് ഇത്തവണ വൈകിട്ട്
ആറ്റുകാൽ പൊങ്കാലയുടെ പ്രധാന ചടങ്ങുകൾ ഫെബ്രുവരി 23 ന് ദേവിയെ കാപ്പുകെട്ടി
കുടിയിരുത്തുന്നതോടെ ആരംഭിക്കും. പതിവിൽ
നിന്നും വ്യത്യസ്തമായി ഇത്തവണ കാപ്പുകെട്ടി
കൂടിയിരുത്തൽ മുഹൂർത്തം വൈകിട്ടാണ്. അന്ന്
വൈകുന്നേരം 5:30 നാണ് കാപ്പുകെട്ട്. ഫെബ്രുവരി
25 ന് ബുധനാഴ്ച രാവിലെ 8:45 നാണ് കുത്തിയോട്ടം വ്രതാരംഭം. പൊങ്കാല അടുപ്പിൽ തീ പകരുന്നത് 2026 മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 9:45 നാണ്. അന്ന്
ഉച്ചയ്ക്ക് 2:15 ന് പൊങ്കാല നിവേദ്യം നടക്കും. പിറ്റേന്ന്
ബുധനാഴ്ച രാത്രി 9:45 നാണ് കാപ്പഴിച്ച് കുടിയിളക്കുന്നത്.
🟣 കുത്തിയോട്ടം രജിസ്ട്രേഷൻ നവംബർ 17 ന്
പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായ
കുത്തിയോട്ടം ബാലന്മാരുടെ രജിസ്ട്രേഷൻ
2025 നവംബർ 17, 1201 വൃശ്ചികം 1 തിങ്കളാഴ്ച
ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രത്തിൽ ബന്ധപ്പെടാം:
ഫോൺ: 0471 2778900, 2554488
🟣 132 പേരുള്ള ഉത്സവ സമിതി
ALSO READ
പൊങ്കാല മഹോത്സവത്തിൻ്റെ നടത്തിപ്പിനുള്ള പുതിയ ഉത്സവസമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്. വത്കരിച്ചത്. 132 പേരുള്ള സമിതിയുടെ ജനറൽ കൺവീനർ എം എ അജിത്കുമാറാണ്. വി എൽ വിനോദ് ജോയിന്റ് ജനറൽകൺവീനറാണ്. മറ്റ് ഭാരവാഹികൾ. കെ ശിശുപാലൻ നായർ, ജി ജയലക്ഷ്മി, കെ വിജയകുമാർ, ആർ അജിത് കുമാർ, നിഷ പി നായർ, ആർ രാജൻ നായർ, ആർ ഐ ലാൽ, ആർ റജി, ഡി ചിത്രലേഖ എന്നിവരാണ് ഉത്സവത്തിൻ്റെ വിവിധ കമ്മിറ്റികളുടെ കൺവീനർമാർ.
ആറ്റുകാൽ അഷ്ടോത്തരം
ആറ്റുകാൽ അമ്മയുടെ ഭക്തർ നിത്യവും ആറ്റുകാൽ ഭഗവതിയുടെ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യുന്നത് സർവാഭീഷ്ട സിദ്ധിയും സർവൈശ്വര്യവും സമ്മാനിക്കും. പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആറ്റുകാൽ അമ്മയുടെ അഷ്ടോത്തരം കേൾക്കാം:
Copyright 2025 riyoceline.com/projects/Neram/. All rights reserved