Wednesday, December 10, 2025
Wednesday, December 10, 2025
Home » ആഗ്രഹം നേടാൻ അവൽ നിവേദ്യം

ആഗ്രഹം നേടാൻ അവൽ നിവേദ്യം

by NeramAdmin
0 comments

അവൽ നിവേദ്യം, വെറ്റിലമാല, വടമാല ചാർത്തൽ, അപ്പം നിവേദ്യം, വെണ്ണ ചാർത്തൽ തുടങ്ങിയവയാണ് ഹനുമാൻ സ്വാമിയുടെ പ്രധാന വഴിപാടുകൾ. വിഘ്‌നങ്ങൾ അകറ്റുന്നതിനും അഭീഷ്ടസിദ്ധിക്കും വേണ്ടിയാണ് അവൽ നിവേദ്യം വഴിപാട് നടത്തുന്നത്. സീതാന്വേഷണത്തിന് ലങ്കയിലേക്ക് പുറപ്പെടും മുൻപ് മാർഗ്ഗമദ്ധ്യേ ഭക്ഷിക്കുന്നതിന് ഒരു പൊതി അവൽ ശ്രീരാമദേവൻ ഹനുമാന് നൽകിയെന്നാണ് ഐതിഹ്യം. ചിരഞ്ജീവിയായ ഹനുമാനെ ആ ഓർമ്മയുണർത്തി പ്രീതിപ്പെടുത്തുവാനാണ് ഭക്തർ അവൽ നിവേദ്യം നടത്തുന്നത്. 

ഉദ്ദിഷ്ടകാര്യസിദ്ധിക്കാണ് വെറ്റിലമാല ചാർത്തുന്നത്. ആയൂരാരോഗ്യ സൗഖ്യത്തിന് വേണ്ടി വടമാലയും ബുദ്ധിവികാസത്തിനും വിദ്യാലാഭത്തിനും വെണ്ണവഴിപാടും നടത്തുന്നു. ഇതുകൂടാതെ മറ്റ് ദേവന്മാർക്കു നടത്തുന്ന പോലുള്ള അർച്ചനകളും ഹനുമാൻ സ്വാമിക്ക് നടത്തുന്നു.

ഹനുമാൻ സ്വാമിയുടെ  അവതാരം മുതൽ രാവണ വധം വരെയുള്ള മാഹാത്മ്യം പ്രകീർത്തിക്കുന്ന ദ്വാദശ  നാമങ്ങൾ കോർത്ത ഒരു മന്ത്രമുണ്ട്. സർവകാര്യ വിജയത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ദ്വാദശ നാമ മന്ത്രം ജപിക്കുന്നത് നല്ലതാണ്. വ്യാഴാഴ്ചയാണ് ജപാരംഭത്തിന് ഉത്തമം. 21,41,64,108 എന്ന ക്രമത്തിൽ ഏതെങ്കിലുമൊന്ന് ജപത്തിന് സ്വീകരിക്കാം.

ഹനുമാന്റെ ദ്വാദശനാമങ്ങൾ

ഹനുമാൻ അഞ്ജനാസൂനുർ
വായുപുത്രോ മഹാബല:
രാമേഷ്ട: ഫലഗുനസഖ:
പിംഗാക്ഷോ അമിതവിക്രമ:
ഉദധിക്രമണശ്‌ചൈവ
സീതാശോകവിനാശന:
ലക്ഷ്മണപ്രാണദാതാച
ദശഗ്രീവസ്യ ദർപഹ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?