ജോതിഷി പ്രഭാസീന സി പി
ശുക്രൻ രാശി മാറി. കന്നി രാശിയിൽ നിന്നും സ്വക്ഷേത്രമായ തുലാം രാശിയിലേക്കാണ് 2025 നവംബർ 2 ഞായറാഴ്ച പകൽ 1: 13 മണിക്ക് ശുക്രൻ പകർച്ച നടത്തിയത്. 2025 നവംബർ 26 വരെ ശുക്രൻ ഇനി ഈ രാശിയിൽ സഞ്ചരിക്കും. ശേഷം വൃശ്ചികത്തിലാകും. ഒരോ ഭാവത്തിലും ശുക്രൻ നിൽക്കുമ്പോഴത്തെ ഗോചരഫലം ജാതകാഭരണ പ്രകാരം ഇങ്ങനെയാണ്:
രിപുക്ഷയം വിത്തമതീവ സൗഖ്യം
വിത്തം സുതപ്രീതിമരാതി വൃദ്ധിം
ശോകം ധനപ്തിം വരവസ്ത്ര ലാഭം
പീഢാം സ്വമർത്ഥം ച ദദാതി ശുക്ര :
ഈ ശ്ലോകം വിശദീകരിക്കുമ്പോൾ തുലാം രാശിയിൽ ശുക്രൻ സഞ്ചരിക്കുമ്പോൾ മേടം മുതലുള്ള 12 കുറുകളിൽ ജനിച്ചവർക്കുമുള്ള ഗോചര ഫലം ഇങ്ങനെ:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ദാമ്പത്യ കലഹം, യാത്രാ ക്ലേശം, സാമ്പത്തിക നഷ്ടം, വ്യസനം
ഇടവക്കൂറ്
(കാർത്തിക 2 , 3 , 4 , രോഹിണി, മകയിരം 1 , 2 )
സമ്പത്ത്, ധനസമൃദ്ധി, ഗൃഹലാഭം, ദാമ്പത്യ സൗഖ്യം ,
ALSO READ
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കുടുംബസൗഖ്യം , പിതൃ സൗഖ്യം , ധനലാഭം, ധർമ്മ ചിന്ത, ദാമ്പത്യസുഖസമൃദ്ധി
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
കർമ്മതടസ്സം, കലഹം, അപവാദം, മാനഹാനി, മാനസിക സമ്മർദ്ദം പല പ്രകാരേണ കഷ്ടങ്ങൾ
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ധനലാഭം, ബന്ധുഗുണം, ശയന സുഖം തുടങ്ങി സർവവിധത്തിലും സുഖാനുഭവങ്ങൾ
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
കാര്യവിജയം, ധനസമൃദ്ധി, വസ്ത്രാഭരണ ലാഭം തുടങ്ങി പല വിധത്തിൽ ലാഭം
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വസ്ത്രലാഭം, കളത്രസുഖം, ശയനസുഖം, ഭക്ഷണ സുഖം തുടങ്ങി എല്ലാ രീതിയിലും സുഖം
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം , തൃക്കേട്ട )
കുടുംബസുഖം, ബഹുമതി, ധനസമൃദ്ധി തുടങ്ങിയ ഫലങ്ങൾ
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ധനലാഭം, നേതൃഗുണം , സ്ഥാനമാനങ്ങൾ, ഐശ്വര്യസമൃദ്ധി
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 , 2 )
ഐശ്വര്യം , പ്രതാപം, ബന്ധുജന പ്രീതി, മാതൃ സൗഖ്യം , ബന്ധുക്കൾ കാരണം സുഖം
കുംഭക്കൂറ്
( അവിട്ടം 2, 3, ചതയം, പൂരുരുട്ടാതി 1, 2, 3 )
മന:ശാന്തി, സന്തോഷം, സന്താന സൗഖ്യം , സന്താന ഗുണം, സന്താന ലാഭം
മീനക്കൂറ്
( പൂരുരുട്ടാതി 4 , ഉത്തൃട്ടാതി, രേവതി )
തസ്കര ഭീതി, ശുത്രശല്യം, കാര്യതടസ്സം തുടങ്ങിയ വിപത്തുകൾ മുഖ്യം.
ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)
Summary: Venus Transit on November 2, 2025 : Star predictions based on moon sign by Prabha Seena