Wednesday, December 10, 2025
Wednesday, December 10, 2025
Home » അദ്ധ്വാനിക്കാതെ സമ്പാദിക്കുന്ന 5 അറിവിന്റെ നിറകുടം

അദ്ധ്വാനിക്കാതെ സമ്പാദിക്കുന്ന 5 അറിവിന്റെ നിറകുടം

by NeramAdmin
0 comments

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്  സംഖ്യാശാസ്ത്ര പ്രകാരമുള്ള  ഭാഗ്യനിർഭാഗ്യങ്ങൾപ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യ ജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  23 ആണ് ജനിച്ച ദിവസമെങ്കിൽ 2+ 3= 5. അഞ്ച് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:

5,14,23 എന്നീ തീയതികളിൽ ജനിക്കുന്നവരെല്ലാം 5 ജന്മസംഖ്യയുള്ളവരാണ്. അറിവിന്റെ നിറകുടമായിരിക്കും ഇവർ. സൗന്ദര്യം വേണ്ടുവോളം ഉണ്ടാകും. എത്ര താഴ്ന്ന നിലയിൽ ഉള്ളവരും ഉയർന്ന നിലയിൽ എത്തും. ജനങ്ങളുമായി അടുത്ത ബന്ധം പുർലത്തും. 5 ജന്മസംഖ്യക്കാർ കലാകാരന്മാർ, പൊതുപ്രവർത്തകർ, എഴുത്തുകാർ, എജന്റുമാർ എന്നീ നിലകളിൽ ശോഭിക്കും. മുഖസ്തുതി ഇഷ്ടപ്പെടുന്ന ഇവർ അപകർഷതാബോധമുള്ളവരും ചഞ്ചല മനസ്‌കരുമായിരിക്കും.
ഉദ്യോഗസ്ഥർ ആ മേഖലയിൽ അധികം ശോഭിക്കാറില്ല. അദ്ധ്വാനിക്കാതെ ധനം സമ്പാദിക്കാൻ ഇവർക്ക് കഴിവുണ്ടായിരിക്കും. മിക്കവാറും ഇത്തരക്കാർക്ക് സമയത്ത് ആഹാരം കഴിക്കാനാകില്ല. ഇവരുടെ ബുദ്ധി മറ്റുള്ളവർക്കാണ് പ്രയോജനം ചെയ്യുക. തൊഴിൽ ലഭിച്ചില്ലെങ്കിലും 5 ജന്മസംഖ്യയുള്ളവർ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടില്ല. തട്ടിമുട്ടിയെങ്കിലും ഇവർ മുന്നോട്ടുപോകും. ഇവരിൽ ചിലർക്ക് സൗന്ദര്യമുള്ള മുഖവും ആരെയും വശീകരിക്കുന്ന പ്രകാശിക്കുന്ന കണ്ണുകളുമുണ്ടായിരിക്കും.

ഇവരെ അലട്ടുന്ന പ്രധാനരോഗം ഉറക്കമില്ലായ്മയാണ്. 14 വയസുവരെ രോഗങ്ങൾ ശല്യപ്പെടുത്തും. 40 വയസിൽ വലിയൊരു ദോഷമുണ്ട്. അതുകഴിഞ്ഞാൽ ദീർഘായുസാണ്. യോഗയിലൂടെ ഈ അസുഖം മാറ്റിയെടുക്കാനാകും. പാൽ, പഴം, ഇന്തപ്പഴം, മുരിങ്ങക്ക, മുരിങ്ങയില, കപ്പലണ്ടി, അണ്ടിപ്പരിപ്പ് ഇവ ഭക്ഷണത്തിൽ വേണം. ഞരമ്പുരോഗം, വിറയൽ, മയങ്ങി വീഴൽ, ശ്വാസകോശരോഗം എന്നിവയുണ്ടാകാതെ ശ്രദ്ധിക്കണം.  വിശ്രമത്തിനും ഉറക്കത്തിനും പ്രാധാന്യം കൊടുക്കണം.

പ്രണയത്തിലായാൽ അവരെ തന്നെ വിവാഹം കഴിക്കും. എല്ലാം ജന്മസംഖ്യക്കാർക്കും അഞ്ചു കാരെ  വിവാഹം കഴിക്കാം. എന്നാൽ 5,14,23,9,18,27 എന്നീ തീയതികളിൽ ജനിച്ചവരാണ് കൂടുതൽ അനുകൂലം. പേരിന്റെആദ്യക്ഷരമായി ഇ, എച്ച്, എൻ, എക്‌സ് എന്നിവ വരുന്നത് ഗുണകരമാണ്. 
5,14,23,9,18,27 എന്നീ തീയതികളും നന്മയുള്ളതാണ്. ബുധൻ, വെള്ളി എന്നിവ ഭാഗ്യ ദിവസങ്ങളാണ്. മേൽപ്പറഞ്ഞ തീയതികളും ഈ ആഴ്ചയും  വരുന്ന ദിവസങ്ങൾ നോക്കി ലോട്ടറിയെടുക്കുക. ആകെ അക്കങ്ങൾ കൂട്ടിയാൽ 5 വരുന്ന സംഖ്യയുള്ള ലോട്ടറി ടിക്കറ്റുകൾ ഭാഗ്യം സമ്മാനിച്ചേക്കും.

ബുധഗ്രഹത്തിന്റെ സ്വന്തം സംഖ്യയാണ് 5. അതിനാൽ
ബുധഗ്രഹത്തെയും ശ്രീകൃഷ്ണനെയും ആരാധിക്കുക. മറ്റു മതക്കാർ അവരുടെ ഇഷ്ട ദൈവത്തെ പ്രാർത്ഥിക്കുക. 5-ാം തീയതി ജനിച്ചവർക്ക് ദൈവാധീനമുണ്ട്. സ്ത്രീകൾ ഇവർക്ക് പ്രിയങ്കരരായിരിക്കും. പക്ഷേ അതേ സ്ത്രീകൾ മൂലം  അപമാനവുമുണ്ടാകും. 14-ാം തീയതി ജനിച്ചവർ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. പണത്തിന് ബുദ്ധിമുട്ട് പലപ്പോഴും ഉണ്ടാകും. കുടുംബ സ്‌നേഹമുള്ള ഇവരെ ഭാഗ്യം തുണയ്ക്കാറുണ്ട്.
23-ാം തീയതി ജനിച്ചവർക്ക് ഉന്നതപദവിയും ജനപിന്തുണയുമുണ്ടാകും. രാജകീയ ജീവിതം നയിക്കാൻ ഭാഗ്യമുള്ള ഇവരെ ആരും ആദരിക്കും. ഇളം നിറങ്ങളാണ് അനുയോജ്യം. കടും നിറം വേണ്ട. ഇന്റർവ്യൂവിനും മറ്റും ഇളം നിറങ്ങൾ ഉപയോഗിക്കുക.വെള്ളക്കല്ല്, വൈരം, പ്‌ളാറ്റിനം എന്നിവ മോതിരമായി ധരിക്കുന്നത് നല്ലതാണ്. അഞ്ചുകാർക്ക് പേര് ഇടുമ്പോൾ 23,32,41,77,86,95 എന്നീ അക്കങ്ങൾ വരുന്ന പേരിടുക. ഭാഗ്യമുണ്ടാകും.

– പി.വി.ഗോപകുമാർ
+91 9495509212

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?