Wednesday, December 10, 2025
Wednesday, December 10, 2025
Home » കടുത്ത ശനിദോഷ ദുരിതങ്ങൾ നേരിടുന്നവർ ഇപ്പോൾ ചെയ്യേണ്ടത്

കടുത്ത ശനിദോഷ ദുരിതങ്ങൾ നേരിടുന്നവർ ഇപ്പോൾ ചെയ്യേണ്ടത്

by NeramAdmin
0 comments

കടുത്ത ശനിദോഷ ദുരിതങ്ങൾ
നേരിടുന്നവർ ഇപ്പോൾ ചെയ്യേണ്ടത്

മംഗള ഗൗരി
ശിവഭഗവാനെയോ ശിവാംശമുള്ള മൂർത്തികളായ ധർമ്മശാസ്താവ്, ഗണപതി, ഹനുമാൻ തുടങ്ങിയ ദേവതകളെയോ സാക്ഷാൽ ശനി ദേവനെ തന്നെയോ ഭജിച്ചാൽ ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാം. ശനിദോഷം അകറ്റുന്നതിനുള്ള അധികാരികൾ ശിവഭഗവാനും ശിവപുത്രന്മാരുമാണ്. ശനിയാഴ്ച തോറും വ്രതശുദ്ധിയോടെ ശനൈശ്ചരനോ, ശിവൻ, അയ്യപ്പൻ, ഹനുമാൻ, ഗണപതി എന്നിവർക്കോ നീരാജനം പോലുള്ള വഴിപാടു നടത്തി പ്രാർത്ഥിച്ചാലും ശനി ദോഷങ്ങൾ ശമിക്കും. അയ്യപ്പക്ഷേത്ര ദർശനവും എള്ളുപായസം വഴിപാടും ഉത്തമ പരിഹാരമാണ്.

🔵 ശനിക്ക് നീരാജനം സമർപ്പണം
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനീശ്വരന് എള്ളെണ്ണ ഒഴിച്ച് ദീപം തെളിച്ച് യഥാവിധി വഴിപാടു നടത്തി ആരാധിച്ചാലും ശനിദോഷം മാറും. നവഗ്രഹ ക്ഷേത്രത്തിൽ ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതും മികച്ച ശനി ദോഷ പരിഹാരമാണ്. ശനിയാഴ്ചകളിൽ ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ശനി സ്തോത്രങ്ങൾ ജപിക്കുന്നതും ഉത്തമമാണ്.

🔵 ശനി പീഡാഹര സ്തോത്രം ജപം
ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസ്സം
നേരിടുന്നവർ, വിവാഹം വൈകുന്നവർ പതിവായി ശനിയുടെ പീഡാഹര സ്തോത്രം ജപിക്കണം.

🔵 ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:

🔵 ഇവർക്ക് ഇപ്പോൾ ശനിദോഷം കടുപ്പം

ALSO READ

ശനി അനിഷ്ട രാശിയിൽ ചാരവശാൽ വരുന്ന കാലത്താണ് ശനിദോഷം ശക്തമാകുന്നത്. നമ്മുടെ ജന്മക്കുറിന്റെ 4, 7, 10 കൂറുകളിൽ വരുന്ന കണ്ടകശനി കാലത്തും ജന്മരാശിയിലും രണ്ടിലും പന്ത്രണ്ടിലും വരുന്ന ഏഴരശനി കാലക്കുന്ന എട്ടിൽ വരുന്ന അഷ്ടമ ശനി കാലത്തുമാണ് ഗോചരാൽ ശനി ദോഷം കടുക്കുന്നത്. ഇതുനുസരിച്ച് ഇപ്പോൾ കുംഭം, മീനം മേടം കൂറുകളിൽ പിറന്ന നക്ഷത്രക്കാർക്ക് ഏഴരശനി. ധനു കന്നി, മിഥുനം രാശിക്കാർക്ക് കണ്ടകശനി. ചിങ്ങക്കൂറിന് അഷ്ടമശനി. മീനം രാശിയിലാണ് ഇപ്പോൾ ശനി. 2027 ജൂൺ 3 വരെ ശനി മീനം രാശിയിൽ നിൽക്കുന്നു. അത് കഴിഞ്ഞ് മേടത്തിൽ. 19 വർഷമുളള ശനിദശയിലും മറ്റ് ദശകളിലെ ശനി അപഹാര കാലത്തും ശനി പീഢകൾ വർദ്ധിക്കും. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവർ ആദ്യം അനുഭവിക്കുന്നത് ശനിദശ ആണ്. സൂര്യപുത്രനായത് കൊണ്ടാണ് ശനിയെ സൗരി എന്ന് വിളിക്കുന്നത്. മുടന്ത് ഉള്ളതു കൊണ്ട് മന്ദനായി നീങ്ങുന്നു – അതിനാൽ മന്ദൻ എന്ന് പറയുന്നു. മരണം, രോഗം, ദുഃഖം എന്നിവയുടെ കർത്തൃത്വം ശനിക്കാണ്. മകരം, കുംഭം രാശികൾ സ്വക്ഷേത്രം. കുംഭം മൂലക്ഷേത്രം. ഉച്ചരാശി തുലാം. അതിന്റെ 20 ഡിഗ്രി വരെ പരമോച്ചം. മേടം നീച രാശി. അതിന്റെ 20 ഡിഗ്രി വരെ പരമ നീചം. ഓരോ രാശിയിലും 30 മാസം വീതമാണ് ശനി നിൽക്കുന്നത്. ശനിയാഴ്ച ശനിക്ക് ആധിപത്യമുള്ള ദിവസമാണ്. ശനീശ്വരനെ വീടുകളിൽ പൂജിച്ചു കൂടാ ക്ഷേത്രത്തിൽ തന്നെ പൂജിക്കണം എന്ന് വിധിയുണ്ട്.

🔵 ശനീശ്വരന്റെ പത്തു നാമങ്ങൾ
ശനീശ്വരന്റെ പത്തു നാമങ്ങൾ എന്നും ഭക്തിപൂർവം ജപിക്കുന്നതും ശനി പീഢകൾ അകറ്റും.

കോണസ്ഥ: പിംഗളോ ബഭ്രു:
കൃഷ്ണ, രൗദ്രോ അന്തകോ യമ:
സൗരി, ശനൈശ്ചരോ മന്ദ: പിപ്പലാദേന
സംസ്തുത: ഏതാനി ദശ നാമാനി
പ്രാതരുത്ഥായ യ: പഠേത് ശനൈശ്ചരകൃതാ
പീഡാ ന കദാചിത് ഭവിഷ്യതി

കോണസ്ഥൻ, പിംഗളൻ, ബഭ്രു, കൃഷ്ണ, രൗദ്രൻ, അന്തകായൻ, സൗരി, ശനീശ്വരൻ, മന്ദൻ, പിപ്പലാദൻ – ഈ പത്തുനാമങ്ങൾ നിത്യവും ഉരുവിട്ടാൽ
ശനീശ്വരന്റെ പീഢകൾ ഒഴിയും. ദശരഥൻ രചിച്ച ശനീശ്വരാഷ്ടകത്തിൽ ഉള്ളതാണ് ഈ ശ്ലോകം. ശനീശ്വരൻ ദേവതയും ത്രിഷ്ടുപ്പ് ഛന്ദ:സുമായ ഈ മന്ത്രം ജപിച്ച് ശനിപ്രീതി നേടിയാൽ എല്ലാ ആഗ്രഹങ്ങളും അതായത് സർവാഭീഷ്ടസിദ്ധിയാണ് ഫലം. ദിവസവും രാവിലെയാണ് ജപിക്കേണ്ടത്.

🔵 ശനൈശ്ചര സ്തോത്രം
ദശരഥമഹാരാജൻ ശനിയെ സ്തുതിച്ച് രചിച്ച പ്രസിദ്ധമായ കീർത്തനമാണ് ശനൈശ്ചര സ്തോത്രം. ഒരോ സമയം പത്ത് ദിക്കിലേക്ക് രഥം തെളിച്ച് വിസ്മയം തീർത്ത് ബ്രഹ്മദേവനിൽ നിന്നും ദശരഥൻ എന്ന നാമഥേയം സ്വന്തമാക്കിയ ശ്രീരാമചന്ദ്രൻ്റെ പിതാവും അയോദ്ധ്യാ പതിയുമായ ദശരഥൻ്റെ ഈ സ്തുതി ശനിദേവനെ വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇത് പതിവായി ജപിക്കുന്നവർ എല്ലാ ശനിദോഷങ്ങളിൽ നിന്നും അതിവേഗം മോചിതരാകുമെന്ന് ശനൈശ്ചരൻ അനുഗ്രഹിച്ചു. ശനിദോഷം മൂലം നഷ്ടപ്പെടുന്ന ഐശ്വര്യാഭിവൃദ്ധിക്ക് ഏറ്റവും മികച്ച പരിഹാരമാകും ശനൈശ്ചര സ്തോത്രം ജപം എന്ന വരവും നൽകി. ശനി ദോഷങ്ങളുള്ളവർ ഈ സ്തോത്രം നിത്യേന മൂന്നു തവണ വീതം രാവിലെയും വൈകിട്ടും ചെല്ലണം എന്നാണ് ആചാര്യ വിധി.

🔵 രണ്ടു നേരം മൂന്ന് തവണ ജപിക്കണം
ഗോചരാലുള്ള ശനി ദോഷം കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള കുംഭം, മീനം, മേടം, മിഥുനം, ചിങ്ങം, കന്നി, ധനു രാശിക്കാർ എല്ലാ ദിവസവും രണ്ടു നേരവും മൂന്ന് തവണ ശനൈശ്ചര സ്തോത്രം ജപിക്കുന്നത് ഉത്തമമാണ്. ദിവസവും ജപിക്കാൻ കഴിയുന്നില്ലെങ്കിൽ ശനിയാഴ്ചകളിലെങ്കിലും ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശനി സ്തോത്രം കേൾക്കാം:

https://youtu.be/AA7I1aJOUNU?si=OKqHkW88TRs6gQx2

🔵 ശനൈശ്ചര സ്തോത്രം

നമഃ കൃഷ്ണായ നീലായ
ശിതി ഖണ്ഡ നിഭായ ച
നമോ നീലമയൂഖായ
നീലോത്പല നിഭായ ച

നമോ നിർമാംസ ദേഹായ
ദീർഘ ശ്മശ്രു ജടായ ച
നമോ വിശാല നേത്രായ
ശുഷ്കോദര ഭയാനക

നമഃ പൌരുഷ ഗാത്രായ
സ്ഥൂല രോമായ തേ നമഃ
നമോ നിത്യം ക്ഷുധാർത്തായ
നിത്യതൃപ്തായ തേ നമഃ

നമോ ഘോരായ രൌദ്രായ
ഭീഷണായ കരാളിനേ
നമോ ദീർഘായ ശുഷ്കായ
കാലദംഷ്ട്ര നമോസ്തു തേ

നമസ്തേ ഘോരരൂപായ
ദുർനിരീക്ഷ്യായ തേ നമഃ
നമസ്തേ സർവഭക്ഷായ
വലീമുഖാ നമോസ്തു തേ

സൂര്യപുത്ര നമസ്തേസ്തു
ഭാസ്കരായ ഭയദായിനേ
അധോദൃഷ്ടേ നമസ്തേസ്തു
സംവർത്തക നമോസ്തുതേ

നമോ മന്ദഗതേ തുഭ്യം
നിഷ്പ്രഭായ നമോ നമഃ
തപസാ ദഗ്ദ്ധ ദേഹായ
നിത്യം യോഗ രതായ ച

ജ്ഞാനചക്ഷുർ നമസ്തേസ്തു
കാശ്യപാത്മജസൂനവേ
തുഷ്ടോ ദദാസി രാജ്യം ത്വം
ക്രുദ്ധോ ഹരസി തത്‍ ക്ഷണാത്

ദേവാസുര മനുഷ്യാശ്ച സിദ്ധ
വിദ്യാധരോരഗാഃ
ത്വയാവലോകിതാസ്സൌരേ
ദൈന്യമാശു വ്രജംതി തേ

ബ്രഹ്മാ ശക്രോ യമശ്ചൈവ
മുനയഃ സപ്ത താരകാഃ
രാജ്യഭ്രഷ്ടാഃ പതംതീഹ തവ
ദൃഷ്ട്യാവലോകിതഃ

ത്വയാവലോകിതാസ്തേപി
നാശം യാംന്തി സമൂലതഃ
പ്രസാദം കുരു മേ സൌരേ
പ്രണത്വാഹി ത്വമർത്ഥിതഃ

Summary: Powerful 10 name Shani Mantra and
Shani Stotra chanting for eliminating bad effects of
Saturn

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?