ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 നവംബർ 1, ഞായർ,
മീനക്കൂറ്, പുരുരുട്ടാതി നക്ഷത്രം മൂന്നാം പാദം
വിശേഷ ദിവസങ്ങൾ:
നവംബർ 2: ഉത്ഥാന ഏകാദശി,
തുളസീ പൂജാവസാനം
നവംബർ 3: സോമപ്രദോഷം,
നവംബർ 5: പൗർണ്ണമി, പൗർണ്ണമി വ്രതം,
ഉമാമഹേശ്വര വ്രതം
വാരം അവസാനം: 2025 നവംബർ 8, ശനി,
മിഥുനക്കൂറ്, തിരുവാതിര നക്ഷത്രം രണ്ടാം പാദം
ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
അശ്രദ്ധ സാമ്പത്തിക നഷ്‌ടത്തിന് കാരണമാകും. തിരക്കിട്ട് ഒന്നും ചെയ്യരുത്. പുതിയ പദ്ധതിയിലെ വിജയം ആത്മവിശ്വാസം നൽകും. മാതാപിതാക്കളുടെ ഇഷ്ടം നേടും. ജോലിയിൽ കഴിവ് തെളിയിക്കും. പ്രതികൂലമായ സാഹചര്യങ്ങൾ സമർത്ഥമായി മറികടക്കാൻ കഴിയും. ബിസിനസിൽ മുതിർന്നവരുടെ അനുഭവ പരിചയം ഗുണം ചെയ്യും. കൂട്ടുകെട്ടിൽ ശ്രദ്ധിക്കണം. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരിൽ നിന്ന് കഴിയുന്നതും അകന്നു തന്നെ നിൽക്കണം. ഓം ശരവണ ഭവ: ദിവസവും 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3 , 4 , രോഹിണി, മകയിരം 1 , 2 )
സാമ്പത്തിക ഭദ്രത ഉണ്ടാകും. ധാരാളം പണം ചെലവഴിക്കും. ജോലിസ്ഥലത്ത് കടുത്ത എതിർപ്പുകൾ നേരിടുന്നതിന് സാധ്യത. ശാരീരികവും മാനസികവുമായി കരുത്ത് കൂടും. നിറുത്തവച്ച ജോലികൾ പുനരാരംഭിക്കാൻ ചിന്തിക്കുകയാണെങ്കിൽ സമയം അനുകൂലമാണെന്ന് പറയാൻ കഴിയില്ല. കുടുംബജീവിതത്തിലെ പ്രതികൂലാവസ്ഥ മാറും. കൈവരുന്ന അവസരങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തും. ഓം ശ്രീം നമഃ ദിവസവും 108 ഉരു ജപിക്കുക.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യം നല്ലതായിരിക്കും. പണച്ചെലവ് വർദ്ധിക്കും.ചിലർക്ക് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും. വിരുന്ന് സൽക്കാരം നടത്തും. കുടുംബാന്തരീക്ഷത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകും. മാതാപിതാക്കൾ പിണങ്ങും. തൊഴിൽ മേഖലയിൽ പുരോഗതി നേടാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
ALSO READ
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
യാത്രകൾ ഒഴിവാക്കുക. ചില വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാൻ പദ്ധതിയിടാം. ആരോഗ്യം മികച്ചതായിരിക്കും. സ്വജനങ്ങളുമായി അനുരഞ്ജനത്തിൽ പോകാൻ പരമാവധി ശ്രമിക്കും. ചുമതലകൾ ഭംഗിയായും ചുറുചുറുക്കോടെയും നിറവേറ്റും. ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. ഓം ദും ദുർഗ്ഗായ നമഃ 108 തവണ എല്ലാ ദിവസവും ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും അഭിനന്ദിക്കും. ഒരു പ്രമോഷൻ അല്ലെങ്കിൽ വൻ ആനുകൂല്യം ലഭിക്കാൻ ശക്തമായ സാധ്യതയുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കും. ഒരു വായ്പ എടുക്കാൻ സാധ്യതയുണ്ട്. ആഗ്രഹിച്ചത് പോലെ സ്വന്തം ഇഷ്ടങ്ങൾ നടക്കുന്നില്ലെന്ന് തോന്നും. ദേഷ്യം വർദ്ധിക്കും. സ്വന്തക്കാരോട് വളരെ പരുഷമായി സംസാരിക്കും. ആരോഗ്യം മെച്ചപ്പെടും. ഓം നമഃ ശിവായ 108 തവണ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
പല വഴികളിലൂടെ പണം സമ്പാദിക്കുന്നതിൽ കഴിയും. ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകും. എന്നാൽ യഥാസമയം പണം മടക്കിനൽകാത്തവർക്ക് കടം നൽകുന്നത് ഒഴിവാക്കുക. ഗൃഹത്തിൽ ചില മാറ്റങ്ങൾ വരുത്തു മുമ്പ്, മറ്റ് അംഗങ്ങളുടെയും അഭിപ്രായം ചോദിക്കണം. ചില പദ്ധതികളും തീരുമാനങ്ങളും പുനർവിചിന്തനം ചെയ്ത് ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്തും. ബിസിനസ്സിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 തവണ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും. കർമ്മരംഗത്ത് സജീവമാകും. ചിലരുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള മംഗളകർമ്മം നടക്കാൻ സാധ്യതയുമുണ്ട്. പണച്ചെലവ് വർദ്ധിക്കും. സ്വാധീനശേഷിയുള്ളവരും ഉന്നതരുമായ വ്യക്തികളുമായുള്ള അടുപ്പം ദൃഢമാക്കുന്നതിന് കഴിയും. കൃഷിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ബിസിനസിൽ നിന്നും പ്രതീക്ഷിച്ച ലാഭം കിട്ടാത്തതിനാൽ ഒരു സംതൃപ്തി ലഭിക്കില്ല. മത്സരത്തിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഓം ശ്രീ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം , തൃക്കേട്ട )
സാമ്പത്തികമായ തിരുത്തലുകൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാകും. ബിസിനസ് / ഓഫീസ് സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കാം. മുൻകാലത്തെ എല്ലാ വീഴ്ചകളും അതിജീവിക്കാൻ കഴിയും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രശംസ ലഭിക്കും. ബിസിനസ് രംഗത്ത് പുരോഗതി ഉണ്ടാകും. സുഹൃത്തുക്കളുമായി ഒഴിവ് സമയം ആസ്വദിക്കാൻ അവസരം ലഭിക്കും. വിദേശ യാത്രയ്ക്ക് യോഗം കാണുന്നു. എല്ലാം ദിവസവും മുടങ്ങാതെ ഹനുമാൻ ചാലിസ ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
സ്വത്തുമായി ബന്ധപ്പെട്ട നടത്തിയ എല്ലാ ഇടപാടുകളും പൂർത്തിയാകാൻ സാദ്ധ്യതയുണ്ട്. തർക്കങ്ങൾ അനുകൂലമായി കലാശിക്കും. സന്താനഭാഗ്യം വീട്ടിൽ ഒരു സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. പൂർത്തിയാക്കാത്ത ജോലികൾ തീർക്കാൻ കഴിയും. ഭാവി സുരക്ഷിതമാക്കുന്നതിന് മികച്ച നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. വിദ്യാർത്ഥികൾക്ക് സമ്മിശ്രമായ ഫലങ്ങൾ പറയുന്നു. നിത്യവും ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 , 2 )
ഒരു സാമ്പത്തിക ഇടപാട് വഴി ചില വലിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ കഴിയും. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദം സൃഷ്ടിക്കും. വിഷമങ്ങളും അസ്വസ്ഥതയും മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കാൻ കഴിയും. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്‌ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാൻ സാധ്യത കാണുന്നു. സൂക്ഷിക്കുക. പങ്കാളിയോട് തുറന്നു സംസാരിച്ച് തെറ്റിദ്ധാരണ പരിഹരിക്കും. പരസ്പരം കൂടുതൽ അടുക്കും. ഓം നമോ വെങ്കടേശായ എന്നും 108 തവണ വീതം ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 2, 3, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തികമായി സമയം മികച്ചതായിരിക്കും. സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവ ലഭിക്കും. കുടുംബാന്തരീക്ഷത്തിൽ ശാന്തിയും സമാധാനവും നിറയും. മാതാപിതാക്കൾക്ക് അഭിമാനം തോന്നും. ബിസിനസുകാർ മികച്ച വിജയം കൈവരിക്കും. വിദേശത്ത് ജോലി കിട്ടും. സമൂഹത്തിലും കുടുംബത്തിലും ബഹുമാനം, ആദരവ് ലഭിക്കും ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാട്ടും. ഓം നമഃ ശിവായ എന്നും 108 ഉരു ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4 , ഉത്തൃട്ടാതി, രേവതി )
അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. അശ്രദ്ധമൂലം പണം നഷ്ടപ്പെടാം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷം നിറയും. ജോലിയും അധിക ചുമതലകങ്ങളും കാരണം അൽല്പം മാനസിക സമ്മർദ്ദം ഉണ്ടാകും. തെറ്റുകൾ ജോലിയെ പ്രതികൂലമായി ബാധിക്കും. വിദ്യാഭ്യാസത്തിൽ മികച്ച വിജയം നേടാനാകും. ലക്ഷ്യ പ്രാപ്തിയിൽ പ്രതിജ്ഞാബദ്ധരാകും. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign
by Venu Mahadev