(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
മീനാക്ഷി
ദോഷങ്ങൾ പരിഹരിക്കുന്നതിനും പ്രത്യേക
കാര്യസാദ്ധ്യത്തിനും വിശേഷാവസരങ്ങളുടെ
ഭാഗമായും സാധാരണ വീടുകളിലും ക്ഷേത്രങ്ങളിലും നടത്തുന്ന അത്ഭുത ശക്തിയുള്ള ചില ഹോമങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. അഭീഷ്ടസിദ്ധിക്കും ദുരിതങ്ങൾ തരണം ചെയ്യാനും വളരെയധികം ഫലപ്രദമാണ് ഇവയെല്ലാം എന്ന് വിശ്വാസികൾ പറയുന്നു.
1) ഗണപതിഹോമം
ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. വിഘ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഗണപതിഹോമം നടത്തുന്നത്. വിഘ്‌നനിവാരണത്തിനും സര്‍വ്വവിധമായ സമ്പല്‍ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത് സംരഭങ്ങല്‍ക്കും മുന്നോടിയായി നടത്തുന്ന കര്‍മ്മമാണിത്.
2) മൃത്യുഞ്ജയ ഹോമം
രോഗശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. ചിറ്റമൃത് വള്ളി, പേരലിന്‍മൊട്ട്, എള്ള്, കറുക, പാല്‍, നെയ്യ്, പല്‍പ്പായാസം, എന്നീ ദ്രവ്യങ്ങള്‍ 144 തവണ വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവര്‍ദ്ധനയ്ക്കും മൃത്യുഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തില്‍ ഹോമസംഖ്യ കുട്ടുകയും ചെയ്യാം. 7 കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമിക്കുന്നതിനെ മഹാമൃത്യുഞ്ജയ ഹോമം എന്ന് പറയുന്നു.
3) മഹാസുദര്‍ശന ഹോമം
ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും
ഫലപ്രദമാണ് മഹാസുദര്‍ശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദര്‍ശന മൂര്‍ത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ്.
ALSO READ
4) അഘോരഹോമം
ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കില്‍ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ്. അഘോര മൂര്‍ത്തിയെ പത്മത്തില്‍ ആവാഹിച്ച് പൂജയും, ഹോമാകുണ്ഡത്തില്‍ സമത്തുക്കളുടെ ഹോമവും നടത്തുന്നു. രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാല്‍ പ്രശ്‌നവിധിയിലുടെയോ, നിമിത്തങ്ങളിലുടെയോ അത്യാവശ്യമാണ് എന്ന് കണ്ടാൽ മാത്രമേ ഈ ഹോമം നടത്താവൂ.
5) ശൂലിനി ഹോമം
ദ്യഷ്ടിദോഷം, ശത്രുദോഷം തുടങ്ങിയ ശക്തമായ ദോഷങ്ങള്‍ക്ക് ശൂലിനി ഹോമം പരിഹാരമാണ്. സംഖ്യകള്‍ ദോഷങ്ങളുടെ കാഠിന്യവും ഏറ്റകുറച്ചിലനും അനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം ചുവന്ന പുഷ്പങ്ങള്‍ ചുവന്ന പട്ട് . ചുവന്ന മാലകള്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത് .
6) നൃസിംഹഹോമം
ഉഗ്രമുര്‍ത്തിയായ നരസിംഹമൂര്‍ത്തിയെ അഗ്‌നിയില്‍ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് നൃസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം. ഉഗ്രശക്തിയുള്ള ഹോമാമയതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കള്‍ ഉത്തമം . നൃസിംഹഹോമം ശത്രുദോഷ പരിഹാരത്തിന് ഉത്തമമാണ് .
7) പ്രത്യുംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവര്‍ക്ക് വളരെയേറെ അത്യാവശ്യ ഘട്ടങ്ങളില്‍
പ്രത്യുംഗിരാ ദേവിസങ്കല്‍പത്തില്‍ നടത്തുന്ന ഹോമമാണിത്. സുദര്‍ശനഹോമം, നരസിംഹ ഹോമം, അഘോര ഹോമം, ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാല്‍ പ്രശ്ന പരിഹാരം
സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു. അതിശക്തമായ ഉപാസന ഉള്ളവരേ ഈ ഹോമം ചെയ്യാവൂ. ദൃഷ്ടി ദോഷം, ശാപം, നേര്‍ച്ചകള്‍ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യുംഗിരാ ഹോമം ഉത്തമമാണ്.
8) ആയുസൂക്ത ഹോമം
ഹോമാഗ്‌നിയില്‍ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം ആയുര്‍ബലത്തില്‍ വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത ഹോമം നടത്തുന്നത് ഉത്തമമാണ്. 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.
9) കറുകഹോമം
മൃത്യുസൂക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ് ആയുർദോഷത്തിനും രോഗദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കര്‍മ്മമാണിത്. കറുകയും നെയ്യുമാണ് ഇതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഹവിസ്സും ഹോമിക്കാറുണ്ട്. കുട്ടികള്‍ക്ക് ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ് .
10) മൃതസഞ്ജീവനി ഹോമം
ആയുര്‍ദോഷം ശക്തമായുണ്ടങ്കില്‍
ദോഷദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂര്‍വ്വ ഹോമമാണിത് ചിലയിടങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തിലും ചിലയിടങ്ങളില്‍ രാത്രിയും നടത്താറുണ്ട് ചില ആചാരങ്ങളില്‍ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു. അത്യപൂര്‍വ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കര്‍മ്മിയെ കൊണ്ടേ ചെയ്യിക്കാവൂ.
11) സ്വയംവര പാര്‍വ്വതിഹോമം
ഹോമാഗ്‌നിയില്‍ പാര്‍വ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനും കാര്യസാദ്ധ്യത്തിനും ഉത്തമമാണ്. ഹോമശേഷം കന്യാകമാര്‍ക്ക് അന്നദാനം വസ്ത്രദാനം നല്ലത്, തിങ്കള്‍,
വെള്ളി, പൗര്‍ണ്ണമി കര്‍മ്മത്തിന് ഉത്തമം.
12) ത്രിഷ്ടുപ്പ് ഹോമം
ദൃഷ്ടിദോഷശാന്തിക്കും ശത്രുദോഷങ്ങൾ നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടുപ്പ് ഹോമം. രാത്രിയാണ് ഇതിന് വളരെയധികം ഉത്തമം. എങ്കിലും മറ്റ് സമയത്തും ചെയ്യാം. ശത്രുക്കള്‍ നമുക്കു നേരേ ചെയ്യുന്ന കര്‍മ്മങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിക്കും എന്നതാണ് ഈ കര്‍മ്മത്തിന്റെ പ്രത്യേകത. പല കര്‍മ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കില്‍ ഇത് നടത്തുന്നത് ഫലം ചെയ്യും. മന്ത്രത്തിന്റെ ശക്തിഗൗരവം മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത്.
13) അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്ക് വശ്യസ്വരൂപിണിയായ പാര്‍വ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത്. രണ്ടു നേരവും ചെയ്യാറുണ്ട്. വിവാഹാനന്തരം ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കര്‍മ്മം ഉത്തമം .
14) ഗായത്രി ഹോമം
പാപശാന്തിക്കും ദുരിതശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രി ഹോമം. സുകൃത ഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി, സൂര്യന്‍, വിഷ്ണു എന്നീ മൂര്‍ത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട്. പല കര്‍മ്മങ്ങൾ ചെയ്തിട്ടും ദുരിതം പിന്തുടരുന്നു എങ്കില്‍ ഗായത്രി ഹോമത്തിലൂടെ പൂര്‍ണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.
15) നവഗ്രഹ ഹോമം
വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്‌നിയില്‍ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം. ഹോമകുണ്ഡത്തിന്റെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി വടക്കോട്ട് പൂജിക്കണം. നവഗ്രഹ പ്രീതിക്കും ദശാപഹാര ദോഷദുരിതം നീങ്ങുന്നതിനും ഈ ഹോമം ഉത്തമമാണ്.
16) തിലഹോമം
പിതൃ പ്രീതിയ്ക്ക് അഥവാ മരിച്ചു പോയവരുടെ ആത്മാവിന്റെ ശുദ്ധിക്കും പിതൃമോക്ഷത്തിനും ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണിത്
Story Summary : Benifits of Different Types of Homam ( Fire Ritual ) in Hinduism
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved