മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക്
നല്ല സമയം; 1201 വൃശ്ചികം നിങ്ങൾക്കെങ്ങനെ?
ജ്യോതിഷി പ്രഭാസീന സി പി
വൃശ്ചികം 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1201 വൃശ്ചികം രവിസംക്രമം മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ഉത്കണ്ഠയും വ്യാകുലതയും ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി സമ്മിശ്രമായിരിക്കും ഈശ്വരഭജനം ശ്രേയസ്സായി കാണുന്നു. യാത്രകളുടെ ആധിക്യം മന:ക്ലേശത്തിനും അനാരോഗ്യത്തിനും
കാരണമാകും . ഉദ്യോഗസ്ഥർ വളരെ ശ്രദ്ധിച്ച് ജോലികൾ ചെയ്തില്ലെങ്കിൽ മേലധികാരികളുമായി പൊരുത്തക്കേടുകളുണ്ടാകും. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം
ഇടവക്കൂറ്
( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത് .
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും പലരേയും സഹായിക്കാൻ ശ്രമിക്കുന്നതാണ്. ആരേയും അന്ധമായി വിശ്വസിക്കരുത്
മിഥുനക്കൂറ്
( മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
കരാറുകാർക്ക് കിട്ടാനുള്ള പണലഭ്യത കാണുന്നു.
ഭൂമി വാങ്ങുകയോ കരാറായി ഏറ്റെടുക്കുകയോ ചെയ്യാൻ സാധിക്കും. തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതി ഉണ്ടാകും തീർത്ഥാടന- ഉല്ലാസ യാത്രയ്ക്ക് അവസരം വന്നുചേരും. വിരോധികളായിത്തീർന്നവർ ലോഹ്യമായിത്തീരും. സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്.
കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം )
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ് അലസത, അനുസരണയില്ലായ്മ തുടങ്ങിയവ വർദ്ധിക്കും. അശ്രാന്തമായ പരിശ്രമത്താൽ പ്രവർത്തന മേഖലകളിൽ പുരോഗതിയുണ്ടാകും. സഹോദരങ്ങളുമായി സ്വല്പം വിരോധമായിത്തീരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. ശരീരത്തിൽ മുറിവ് പൊള്ളൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.
ALSO READ
ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
ആരോഗ്യപ്രശ്നങ്ങൾ അലട്ടും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. ആചാരപരമായ പ്രാർത്ഥനകൾ നന്നായി നടത്തുക. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. യാത്രകൾ വളരെ കരുതലോടെയാവണം. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം .
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
ക്ഷേത്രദർശനവും തീർത്ഥയാത്രകളും കൊണ്ട് മാനസിക പിരിച്ചുറുക്കം കുറയ്ക്കാൻ സാധിക്കും
പിതൃസ്ഥാനീയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും. കർമ്മരംഗം ശോഭനം. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കും. പൊതുചടങ്ങിൽ നേതൃസ്ഥാനത്ത് അവരോധിക്കും.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആരോഗ്യത്തിൽ ശ്രദ്ധവേണം. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്വത്ത് ഭാഗം വെയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം. ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. യാത്രകൾ വളരെ കരുതലോടെയാവണം. അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോക്ഷമാക്കും. ദമ്പതികൾ കഴിയുന്നതും അനാവശ്യ പിണക്കം ഒഴിവാക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
പാഴ്ച്ചെലവുകൾ കൂടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ നല്ല ശ്രദ്ധ വേണം. പ്രലോഭനങ്ങളിൽ അകപ്പെടരുത് നിസ്സാരമായ കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1/4 )
മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ക്രയവിക്രയങ്ങളിൽ നേട്ടം കുറയും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ വരാതെ നോക്കണം. തൊഴിൽപരമായ പ്രാരാബ്ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കുവാൻ കഴിയില്ല. അപവാദങ്ങളിൽ ചെന്നു ചാടരുത്. സത്യസന്ധമായ പ്രവൃത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.
മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2
പ്രയത്നങ്ങൾക്ക് നല്ല ഫലം ലഭിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവം കാണിക്കും. തൊഴിൽ രംഗം ശോഭനമായിരിക്കും. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തികരിച്ച് ഗൃഹപ്രവേശന കർമ്മം നർവ്വഹിക്കും. കുടുംബ കാര്യങ്ങളിൽ അഭ്യുദയകാംക്ഷികളിൽ നിന്നും സഹായം ലഭിക്കും.
കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാർത്ഥികൾക്കും മത്സരാർത്ഥികൾക്കും വളരെ അനുകൂല സമയം. നന്നായി പരിശ്രമിച്ച് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി തീർക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യാപാരം / വ്യവസായം കരാറു ജോലികൾ തുടങ്ങിയ കർമ്മമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമ്യദ്ധിയും ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി )
തൊഴിലിൽ ആയാസം വർദ്ധിക്കും. പ്രവർത്തനങ്ങളിൽ ഉൻമേഷം തോന്നാമെങ്കിലും അവസരങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടും. പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരക്ഷണ ചുമതല മറക്കരുത്. വ്യവഹാരങ്ങളിൽ പ്രതികൂലാവസ്ഥ വരാവുന്നത് കൊണ്ട് കരുതൽ വേണം. എന്നാൽ തൊഴിൽ, സാമ്പത്തികം കുടുംബം, ഏകദേശം ഭദ്രാവസ്ഥയിൽ തുടരും.
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256

Summary: Predictions: This Month 1201 Vrichikam
for you Predictions by Prabha Seena
Copyright 2025 riyoceline.com/projects/Neram/. All rights reserved