Monday, December 8, 2025
Monday, December 8, 2025
Home » ഷഷ്ഠി വ്രതം, വാരാഹി പഞ്ചമി; ഈ ആഴ്ചയിലെ നക്ഷത്രഫലം

ഷഷ്ഠി വ്രതം, വാരാഹി പഞ്ചമി; ഈ ആഴ്ചയിലെ നക്ഷത്രഫലം

by വേണു മഹാദേവ്
0 comments


2025 നവംബർ 23 ന് ധനുക്കൂറ്, മൂലം നക്ഷത്രം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഷഷ്ഠി വ്രതവും വാരാഹി പഞ്ചമിയുമാണ്. നവംബർ 26 ബുധനാഴ്ചയാണ് വൃശ്ചികത്തിലെ ഷഷ്ഠി വ്രതം. പാർവതി ദേവിക്ക് സർപ്പരൂപം വെടിഞ്ഞ മകനെ തിരിച്ചു കിട്ടിയ ദിവസമായ വൃശ്ചികത്തിലെ ഷഷ്ഠിയെ കുമാരഷഷ്ഠി എന്ന് പറയുന്നു. 25 ചൊവ്വാഴ്ചയാണ് വൃശ്ചികമാസം ശുക്ലപക്ഷത്തിലെ വാരാഹി പഞ്ചമി. ഉഗ്രശക്തിയുള്ള വാരാഹി ദേവിക്ക് എല്ലാ പഞ്ചമികളും വിശേഷമാണ്. നവംബർ 28 വെള്ളിയാഴ്ചയാണ് ഓച്ചിറ 12 വിളക്ക്. നവംബർ 29 ന് ഉത്തൃട്ടാതി നക്ഷത്രം ആദ്യ പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക ഭദ്രതയുണ്ടാകും. പുതിയ വാഹനം വാങ്ങും. കുടുംബ വരുമാനം വർദ്ധിക്കാൻ സാധ്യത. ശുഭാപ്തിവിശ്വാസം നിലനിർത്താൻ കഴിയും. പ്രതികൂല സാഹചര്യങ്ങൾ ധൈര്യപൂർവം നേരിടും. കഴിവുകളും അനുഭവങ്ങളും ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തും. ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. ലക്ഷ്യങ്ങൾ മനസിലാക്കും. അത് നിറവേറ്റുന്നതിനായി കഠിനാധ്വാനം ചെയ്യും. ഓം ഹം ഹനുമതേ നമഃ എന്നും 108 ഉരു ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ഒരു കുടുംബാംഗത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ വേദനിപ്പിക്കും. സർഗ്ഗാത്മകമായ കഴിവ് ശരിയായ രീതിയിൽ ഉപയോഗിക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടത്തിൽ മികച്ച ലാഭം ലഭിക്കും. അമിതമായി പണം ചെലവഴിക്കരുത്. രക്ഷിതാക്കളെ ദേഷ്യം പിടിപ്പിക്കരുത്. കുടുംബാന്തരീക്ഷത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകും. ചില പഴയ ചങ്ങാതിമാരെ കണ്ടുമുട്ടും. കഠിനാധ്വാനം ഗുണം ചെയ്യും. വിവാഹിതർക്ക് ഒരു നല്ല വാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കരാറുകളിലും സംരംഭങ്ങളിലും ഏർപ്പെടും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കാൻ സാധ്യത കാണുന്നില്ല. ചിലർ പുതിയ ജോലിയിൽ പ്രവേശിക്കും. വീട്ടു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഭാഗ്യം ഗുണം ചെയ്യും. ഓർമ്മകൾ പുതുക്കുന്ന സന്ദർഭം ഉണ്ടാകും. മത്സരപരീക്ഷയിൽ നേട്ടം. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആരോഗ്യം സംരക്ഷിക്കാൻ ദിനചര്യയിൽ നല്ല മാറ്റം വരുത്തും. പണത്തിന്റെ പ്രാധാന്യം മനസിലാക്കി ചെലവ് നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമാപൂർവം പെരുമാറുക. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുക. പങ്കാളിത്തത്തിൽ ബിസിനസിൽ ഏർപ്പെടും
മുൻപ് സ്വജനങ്ങളുമായി ആലോചിക്കണം. ദേഷ്യം നിയന്ത്രിക്കണം. അമിത ചിന്തകൾ ഒഴിവാക്കണം. ദാമ്പത്യത്തിൽ അകൽച്ച അനുഭവപ്പെടാം. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തിക ക്രമീകരണം ജീവിതത്തിൽ‌ നല്ല മാറ്റം ഉണ്ടാക്കും . മുൻ‌കാലത്തെ എല്ലാ വീഴ്ചകളെയും അതിജീവിക്കാൻ സാധിക്കും. കാര്യങ്ങൾ വീണ്ടും ശരിയായ ട്രാക്കിൽ വരും. നല്ല സുഹൃത്തുക്കളുമായും കുടുംബവുമായും കൂടുതൽ സമയം ചെലവഴിക്കും. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളും മാനസിക സമ്മർദ്ദങ്ങളും മറികടക്കും. ബിസിനസ്സിൽ എല്ലാ മുൻകാല നഷ്ടങ്ങളും മറികടക്കാൻ കഴിയും . പ്രമുഖ വ്യക്തികളെ കണ്ടുമുട്ടും. ശരിയായ പദ്ധതികൾ ആസൂത്രണം ചെയ്യും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

ALSO READ

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
മാതാപിതാക്കളുടെ ആരോഗ്യപ്രശ്നം ആശങ്കയ്ക്ക് കാരണമാകാം. സാമ്പത്തികമായി ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. എന്നാൽ നിക്ഷേപം നടത്തുന്ന കാര്യത്തിൽ യാഥാർത്ഥ്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനങ്ങൾ എടുക്കണം. ദേഷ്യ പ്രകൃതം നിയന്ത്രിക്കണം. അസുഖകരമായ കാര്യങ്ങൾ വിളിച്ചു പറഞ്ഞാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഓഫീസിൽ ശുഭകരമായ ഒരു അന്തരീക്ഷം ഉണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ നേടും. എന്തിൻ്റെ പേരിലായാലും അഹങ്കാരം ഒഴിവാക്കുക. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
എല്ലാ തരത്തിലുള്ള സാമ്പത്തിക ഇടപാടുകളിലും കഴിയുന്നത്ര ജാഗ്രത വേണം. ശ്രദ്ധയോടെ നീങ്ങിയാൽ പ്രതികൂല സാഹചര്യങ്ങൾ അനുകൂലമായി വരും. ഒരു
പ്രത്യേക വ്യക്തിയോടുള്ള താല്പര്യം എല്ലാവരോടും തുറന്ന് പറയുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ചതി പറ്റും. വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകും. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ഓം ശരവണ ഭവഃ എന്ന് ദിവസവും 108 ഉരു ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യം ശക്തമാകും. പല തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. വീട്, ഫ്ളാറ്റ് എന്നിവയിൽ എന്തെങ്കിലും നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ അതിന് സാധാരണയേക്കാൾ സമയം മികച്ചതായിരിക്കും. അനാവശ്യ വസ്തുക്കൾ വാങ്ങാൻ പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. ഇത് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും. ശത്രുക്കളുടെ ശല്യം കുറയും. വിദേശ യാത്രയ്ക്ക് വീണ്ടും അവസരം കിട്ടും. ഒരു സുഹൃത്ത് വഴി നല്ല വാർത്ത കേൾക്കും. നിത്യവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വായ്പ ആവശ്യപ്പെടുന്ന എല്ലാ ബന്ധുമിത്രാദികളിൽ നിന്നും ഒഴിഞ്ഞ് നില്ക്കാൻ ശ്രദ്ധിക്കുക. ഈ സമയത്ത് കടം നൽകുന്നത് തീർച്ചയായും ദോഷകരമായി മാറും. കുടുംബത്തിന്റെ കാര്യത്തിൽ സന്തോഷം നിറഞ്ഞ സമയമായിരിക്കും. ഇഷ്ടങ്ങൾ തുറന്ന് പറയുന്നത് വിപരീതമായി ഭവിക്കും. ജോലിയിൽ ചെറിയ നിരാശ ഉണ്ടായിരുന്നുവെങ്കിൽ‌ അത് മാറ്റാനാകും. ബിസിനസ് ശരിയായ ദിശയിലേക്ക്‌ നീങ്ങും. മാനസിക സമ്മർദ്ദം മാറും. വിജയം ലഭിക്കും. വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തും. ഓം നമോ നാരായണായ 108 ഉരു ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
പ്രധാനപ്പെട്ട ചില പദ്ധതികൾ നടപ്പിലാക്കുന്നതിന് സാധിക്കും. അത് വഴി നല്ല സാമ്പത്തിക ലാഭം ഉണ്ടാകും. ഗൃഹത്തിൽ തെറ്റിദ്ധാരണകൾ കാരണം കലഹത്തിന് സാധ്യതയുണ്ട്. സ്വന്തം കഴിവുകൾ ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കണം. വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം മികച്ച അവസരങ്ങൾ നഷ്‌ടപ്പെടാം. ചിലർക്ക് സ്ഥാനമാറ്റം അല്ലെങ്കിൽ ജോലിയിൽ നല്ല മാറ്റം ലഭിക്കാൻ സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം ദൃഢമാകും. പെൺകുട്ടികൾക്ക് പ്രത്യേകിച്ചും ഈ സമയം മികച്ചതായി കാണപ്പെടുന്നു. നിത്യവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി )
മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം, സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. പല വഴികളിൽ പണം സമ്പാദിക്കും. എന്നാൽ ചെലവുകളിലെ വർദ്ധനവ് മൂലം അത് സമ്പാദ്യമാക്കി മാറ്റാൻ കഴിയാതെ വരും. പല ആരോഗ്യ പ്രശ്നങ്ങളും മറികടക്കാൻ കഴിയും. ഊർജ്ജം പല കാര്യങ്ങൾക്ക് ചെലവഴിക്കുന്നതിനു പകരം വളരെ ആവശ്യമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കരാർ സംബന്ധിച്ച എല്ലാ രേഖകളും നന്നായി പരിശോധിക്കണം. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സമയം അനുകൂലമാണ്. നിത്യവും ഓം നമഃ ശിവായ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. മുൻപ് നടത്തിയ ഇടപാട് പൂർത്തിയാക്കും. ഗാർഹിക ജോലികളിൽ പെട്ടെന്ന് വിരസത തോന്നും. സ്വഭാവത്തിൽ പരുഷത പ്രകടമാകും. മടി കൂടുതലായി തോന്നും. പ്രതികൂല സാഹചര്യം വിലയിരുത്താനാകില്ല. എതിരാളികളെ അവഗണിക്കുന്നത് ദോഷം ചെയ്യും. കർമ്മരംഗത്ത് ഒരു വൻ പദ്ധതി ആസൂത്രണം ചെയ്യും. അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കണം. നല്ല ചില അവസരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വരും. വികാരങ്ങൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കും. ഓം ദും ദുർഗ്ഗായൈ .നമഃ നിത്യവും 108 ഉരു വീതം ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500. ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?