ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയും അമാവാസിയും ഒന്നിച്ചു വരുന്ന ദിവസമാണ് 2025 ഡിസംബർ 19 വെള്ളിയാഴ്ച. ഒരോ മലയാള മാസത്തിലെയും ആദ്യ ആഴ്ച ദിവസങ്ങളെയാണ് മുപ്പെട്ടു ചേർത്ത് പറയുന്നത്. മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ മുപ്പെട്ടുവെള്ളി മഹാലക്ഷ്മി പ്രീതി നേടുവാൻ ഏറ്റവും ഉത്തമമാണ്. വെള്ളിയാഴ്ചകൾ പൊതുവേ ദേവി ഉപാസനയ്ക്ക് വിശേഷമാണെങ്കിലും മുപ്പെട്ടുവെള്ളി ഇരട്ടി ഫലസിദ്ധികരമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വാതിൽ തുറക്കുന്ന ദിവസമായി മുപ്പെട്ടു വെള്ളിയെ ഭക്തർ കരുതുന്നു. മുഖ്യമായും സാമ്പത്തികക്ലേശം തീർക്കാൻ ലക്ഷ്മി ഉപാസനയ്ക്ക് മികച്ച ദിവസമാണ് മുപ്പെട്ടു വെള്ളി.
കടുത്ത ധനക്ലേശം നീക്കും
ഈ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ധനു 4 ന് ലക്ഷ്മീപ്രീതികരമായ മന്ത്രങ്ങൾ/ സ്തോത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത സാമ്പത്തിക വിഷമങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം നേടാം. മുപ്പെട്ടു വെള്ളിയാഴ്ചകൾ ഗണപതി പ്രീതി നേടാനും നല്ല ദിവസമാണ്. ഇന്ന് ഗണേശ പ്രീതികരമായ ഉപാസനകൾ നടത്തിയാൽ തടസങ്ങൾ അതിവേഗം മാറി ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും. ഇന്ന് കഴിയുമെങ്കിൽ ദേവീ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തണം. ദാനധർമ്മങ്ങൾ നൽകണം. ലക്ഷ്മി പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ, വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമമാണ്.
ലക്ഷ്മി മന്ത്രം, സ്തോത്രം ജപിക്കണം
വ്രത ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ശ്രീ നമഃ, ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ ജപിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മ്യഷ്ടകം രാവിലെയും വൈകിട്ടും തീർച്ചയായും ജപിക്കണം. ഇന്ന് ഗണേശ പ്രീതിക്കായി ഗണേശ അഷ്ടോത്തരം, ഗണനായകാഷ്ടകം എന്നിവയും ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച മഹാലക്ഷ്മ്യഷ്ടകം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
ALSO READ
Summary: Significance of Muppettu Velli on December 19,2025
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ – ജ്യോതിഷ വാര്‍ത്തകള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App . )
Copyright 2025 NeramOnline.com . All rights reserved