Saturday, December 20, 2025
Saturday, December 20, 2025
Home » ശനിയാഴ്ചകളിൽ ഇത് ജപിക്കൂ, ശനി ദോഷങ്ങൾ മാറ്റാം

ശനിയാഴ്ചകളിൽ ഇത് ജപിക്കൂ, ശനി ദോഷങ്ങൾ മാറ്റാം

0 comments

ശനിയാഴ്ചകളിൽ ശനിദോഷ നിവാരണത്തിനായും ഐശ്വര്യത്തിനായും ജപിക്കാവുന്ന ലളിതമായ മൂന്ന് മന്ത്രങ്ങൾ താഴെ നൽകുന്നു. ജാതകത്തിൽ ആത്മകാരകഗ്രഹം ശനി ആണെങ്കിൽ ഇതിലൊരു മന്ത്രം സ്‌ഥിരമായും ജപിക്കുന്നത് അതീവ ഗുണപ്രദമായിരിക്കും.

ശനി ഗായത്രി
എല്ലാ രാശിക്കാർക്കും പൊതുവായി ജപിക്കാവുന്ന മന്ത്രമാണിത്. ബുദ്ധിമുട്ടുകൾ അകറ്റാനും മനഃശാന്തിക്കും ഇത് ഉത്തമമാണ്.

ഓം ശനൈശ്ചരായ വിദ്മഹേ
സൂര്യപുത്രായ ധീമഹി
തന്വോ മന്ദഃ പ്രചോദയാത്

ശനീശ്വര ക്ഷിപ്രമന്ത്രം

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവ അനുഭവിക്കുന്നവർ ഈ മന്ത്രം ജപിക്കുന്നത് കൂടുതൽ ഗുണകരമാണ്.

ALSO READ

ഓം നമോ ഭഗവതേ ശനൈശ്ചരായ
ക്ഷിപ്ര പ്രസാദനായ സ്വാഹാ

ശനി സ്തോത്രം (ധ്യാന ശ്ലോകം)

ജോലിതടസ്സം മാറാനും ആരോഗ്യപ്രശ്നങ്ങൾ കുറയാനും ഇത് ഭക്തിപൂർവ്വം ജപിക്കാം.

നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാ മാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശനിയാഴ്ചകളിൽ കുളിച്ച് ശുദ്ധിയായി എള്ളെണ്ണ ഒഴിച്ച വിളക്കിന് മുന്നിലിരുന്ന്
9, 27, അല്ലെങ്കിൽ 108 തവണ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമാണ്.

കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശനിപ്രീതിക്ക് നല്ലതാണ്. പക്ഷെ നിർബ്ബന്ധമല്ല.

യാത്രയിലോ തൊഴിൽ സ്‌ഥലത്തോ ആയാലും ശനിമന്ത്രങ്ങൾ ഭക്തിയോടെ മനസ്സിൽ ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നതും ഉത്തമം തന്നെയാകുന്നു.

ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

അനിൽ വെളിച്ചപ്പാടൻ,
(മൊബൈൽ: + 919497134134)
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം,
കരുനാഗപ്പള്ളി

Story Summary: There Powerful Mantras chanting on Saturdays for removing Shani dosha

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?