Sunday, January 11, 2026
Sunday, January 11, 2026
Home » എല്ലാ ദു:ഖങ്ങൾക്കും അറുതി വരുത്തും വാകച്ചാർത്ത് ദർശനം

എല്ലാ ദു:ഖങ്ങൾക്കും അറുതി വരുത്തും വാകച്ചാർത്ത് ദർശനം

by മംഗളഗൗരി
0 comments

അഭിഷേകഫലമായും മറ്റും ഭഗവത് വിഗ്രഹത്തിൽ അടിഞ്ഞു കൂടുന്ന എണ്ണയും മാലിന്യങ്ങളും പൂർണ്ണമായി നീക്കം ചെയ്യുന്നതിന് നടത്തുന്ന ശ്രേഷ്ഠമായ കർമ്മമാണ് വാകച്ചാർത്ത്. ഇതിനായി വിഗ്രഹത്തിൽ നിന്നും ആദ്യം ആടയാഭരണങ്ങളും ആഡംബരങ്ങളും എടുത്തു മാറ്റും. പിന്നെ വിഗ്രഹത്തിൽ നെന്മേനി വാകപ്പൊടി ചാർത്തും. ശേഷം മാലിന്യങ്ങൾ ഒന്നുമില്ലാത്ത നേരത്തുള്ള ഭഗവത് ദർശനം ദിവ്യവും പരമ പുണ്യവുമായി കരുതുന്നു. ഈ ദർശനം എല്ലാ വിധത്തിലെ ദു:ഖങ്ങൾക്കും അറുതി വരുത്തും. അതുപോലെ എല്ലാത്തരം അരിഷ്ടതകളും ശമിപ്പിക്കുമെന്നും വിശ്വസിക്കുന്നു. ഗുരുവായൂരപ്പൻ്റെ വാകച്ചാർത്ത് ദർശനം വിശ്വപ്രസിദ്ധമാണ്. “വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം” എന്ന പി ഭാസ്കരൻ്റെ വരികളാണ് വാകച്ചാർത്തിന് ഇത്ര മേൽ പ്രശസ്തി സമ്മാനിച്ചതെന്നും പറയപ്പെടുന്നു.

നിര്‍മ്മാല്യം കഴിഞ്ഞ് വാകച്ചാർത്ത്
നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷമാണ് വാകച്ചാര്‍ത്ത് നടത്തുന്നത്. വാകച്ചാര്‍ത്തോടെയാണ് ഗുരുവായൂരപ്പൻ്റെ ദിനം ആരംഭിക്കുന്നത്. നിര്‍മ്മാല്യ ദര്‍ശനം കഴിഞ്ഞാൽ ശാന്തിക്കാരൻ നിര്‍മ്മാല്യം വാരി വടക്ക് ഭാഗത്തിട്ട് കൈകൾ ശുദ്ധമാക്കും. പിന്നീട് ഭഗവത് ബിംബം ശുദ്ധജലം കൊണ്ട് കഴുകി എണ്ണ ആടും. ഈ എണ്ണ ഏറ്റവും വിശേഷപ്പെട്ട ഒന്നാണ്. ഔഷധഗുണവും ദൈവീക മൂല്യവും ഇതിനുണ്ട്. എണ്ണമയം നിശേഷം മാറിയാല്‍ വാകച്ചാര്‍ത്ത് നടക്കും. തുടർന്ന് പുണ്യാഹം, സപ്തശുദ്ധി, പുരുഷസൂക്തം ജപിച്ച് പൂവും ചന്ദനവും ചാര്‍ത്തും. ഈ സമയത്ത് പ്രഭാതസൂര്യൻ്റെ തേജസ്സോടെ വിളങ്ങുന്ന ഗുരുവായൂരപ്പനെ തൊഴാൻ നിത്യവും അഭൂതപൂർവ്വമായ തിരിക്കായിരിക്കും

Support authors and subscribe to content

This is premium stuff. Subscribe to read the entire article.

Subscribe

Gain access to all our Premium contents. More than 100+ articles.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?