Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭയവും കടവും പരീക്ഷാപ്പേടിയും മാറ്റുന്ന മാന്ത്രിക മന്ത്രം

ഭയവും കടവും പരീക്ഷാപ്പേടിയും മാറ്റുന്ന മാന്ത്രിക മന്ത്രം

by NeramAdmin
0 comments

മഹാമൃത്യുഞ്ജയ മന്ത്രം – പേരു പോലെതന്നെ മഹത്തരമാണിത്. നാലു വേദങ്ങളിലും ഈ മഹാമന്ത്രത്തിന്റെ സാന്നിദ്ധ്യം കാണാം. അതുകൊണ്ടാകണം വേദ ഹൃദയം എന്നിത് പ്രകീർത്തിക്കപ്പെടുന്നത്. 

ഭയാശങ്കകൾ മാത്രമല്ല മരണത്തെപ്പോലും അതിജീവിക്കുവാൻ സഹായിക്കുന്ന ഈ മന്ത്രം, മഹാദേവൻ, സാക്ഷാൽ കാലകാലൻ അസുരഗുരുവായ ശുക്രാചാര്യന് ഉപദേശിച്ചു കൊടുത്തതാണ്. അഗാധമായി തപസിലൂടെ, ധ്യാനത്തിലൂടെ വസിഷ്ഠ മഹർഷി അത് സ്വന്തമാക്കി ഈ ലോകത്ത് പകർന്നു നൽകി. 


ഓം ത്ര്യംബകം യജാമഹേ 

സുഗന്ധിം പുഷ്ടി വർദ്ധനം

ഉർവ്വാരുകമിവ ബന്ധനാത് 

മൃത്യോർമുക്ഷീയമാമൃതാത്

ALSO READ


വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ – ഇതാണ് മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പൊരുൾ.


എന്തെങ്കിലും തരത്തിലുള്ള ഭയം ഗ്രസിച്ചവർക്കും മന:സംഘർഷവും ആശങ്കകളും അനുഭവിക്കുന്നവർക്കും അതിൽ നിന്ന്  മുക്തി നേടാൻ ഈ മന്ത്രത്തെ അഭയം  പ്രാപിക്കാം. മരണഭയവും വിഷാദവും മന:സംഘർഷവും ലോകത്തെയാകമാനം  ഗ്രസിച്ചിരിക്കുന്ന ഇക്കാലത്ത് ഈ മന്ത്രജപം ശീലമാക്കിയാൽ നല്ല മന:ശാന്തി നേടാൻ കഴിയും.


ഇത് ജപിക്കാൻ ഏറ്റവും നല്ല സമയം വെളുപ്പിന് 4 മണിക്കും 6 മണിക്കും മദ്ധ്യേയാണ്. കുളി കഴിഞ്ഞ് ശുദ്ധമായി പൂജാമുറിയിൽ മഹാദേവന്റെ ചിത്രത്തിന് മുന്നിലിരുന്ന്  108 തവണ വീതം 41 ദിവസം ജപിക്കുക. ജപം നിശ്ചിത ദിവസം  പിന്നടുമ്പോൾ ഒരു പക്ഷേ അതിനു മുൻപു തന്നെ  അപാരമായ ആത്മവിശ്വാസവും നവചൈതന്യവും കൈവന്നതായി നമുക്ക് ബോദ്ധ്യപ്പെടും. 


ഈ മന്ത്രജപം വിദ്യാർത്ഥികൾക്കും മത്സരപരീക്ഷ  എഴുതുന്ന ഉദ്യോഗാർത്ഥികൾക്കും വളരെ നല്ലതാണ്. പരീക്ഷാപ്പേടി അകറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ ഇത് അവരെ സഹായിക്കും.മനോവ്യാപാരങ്ങളെ നിയന്ത്രിച്ച് പരീക്ഷയെഴുതാൻ കൂടുതൽ ശ്രദ്ധയും ഏകാഗ്രതയും ധൈര്യവും നൽകുമെന്ന കാര്യം ഉറപ്പാണ് .


എന്നും പഠിക്കുന്നതിന് വിദ്യാർത്ഥികൾ മുൻപ് ശുദ്ധിയോടെ  ശ്രീപരമേശ്വരന്റെ ചിത്രത്തിനു മുന്നിൽ നിന്ന് 21 തവണ ഈ മന്ത്രം ജപിക്കണം. അതിനു ശേഷം കഠിനമായ പാഠഭാഗങ്ങൾ വായിച്ചു നോക്കൂ, ഗ്രഹണ ശേഷി വർദ്ധിച്ചതും പാഠ്യഭാഗങ്ങൾ കൂടുതൽ വ്യക്തതയോടെ മനസിലാകുന്നതും തിരിച്ചറിയാൻ കഴിയും. വിദ്യാലയത്തിലേക്ക്തിരിക്കും മുൻപും രാത്രി ഉറങ്ങും മുൻപും മൂന്നുതവണ വീതം ജപിക്കുക കൂടി ചെയ്താൽ  അത്ഭുതകരമായ മാറ്റമുണ്ടാകും. 
കടം കയറി കഷ്ടപ്പെടുന്നവർക്കും മൃത്യുഞ്ജയ മന്ത്രജപം ദുരിത മോചനം നൽകും .  
അവർ ഈ മഹാമന്ത്രം 108 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം. കടബാദ്ധ്യതയിൽ നിന്നും കരകയറുക മാത്രമല്ല വരുമാനത്തിലും നല്ല മാറ്റമുണ്ടാകും. 

തൊഴിൽ പരമായ ശത്രുത നേരിടുക, ഉദ്യോഗക്കയറ്റം തടസപ്പെടുക, ശമ്പള വർദ്ധവ് ലഭിക്കാതിരിക്കുക തുടങ്ങിയ കഷ്ടപ്പാടുകളും നിഷ്ഠയോടെയുള്ളഈ മന്ത്രജപം മാറ്റിത്തരും. എന്നും രാവിലെയും വൈകിട്ടും 54 തവണ വീതം ഇത്  ജപിക്കുക. പിന്നെ നിത്യവും ജോലി ആരംഭിക്കുന്നതിനു മുൻപും മൂന്നു തവണ ഉരുവിടുക – മഹാമൃത്യുഞ്ജയ മന്ത്രം നൽകുന്ന മാന്ത്രിക ഫലങ്ങൾ അനുഭവിച്ചു തന്നെ ബോദ്ധ്യപ്പെടുക
                         

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?