Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസം മാറി നല്ല വിവാഹ ബന്ധത്തിന് ദേവിക്ക് മഞ്ഞൾപ്പറ

തടസം മാറി നല്ല വിവാഹ ബന്ധത്തിന് ദേവിക്ക് മഞ്ഞൾപ്പറ

by NeramAdmin
0 comments

വിവാഹതടസം‌ അകലാനും തികച്ചും അനുരൂപരും അനുയോജ്യരുമായ ജീവിതപങ്കാളിയെ ലഭിക്കുന്നതിനും ദേവീക്ഷേത്രത്തിൽ മഞ്ഞൾപ്പറ സമർപ്പിക്കുന്നത് ഉത്തമമാണ്. മഞ്ഞൾ, സിന്ദൂരം, കണ്ണാടി, നെല്ല്, അഷ്ടമംഗല്യം, മധുരപലഹാരങ്ങൾ, കരിക്ക് തുടങ്ങിയവയെല്ലാം മംഗള വസ്തുക്കളാണ്. ഇവയിൽ ഏറ്റവും പ്രധാനം മഞ്ഞൾ ആണ്. ആദ്യാർത്തവകാലത്ത് നാല് കുളിക്കാൻ പണ്ട് സ്ത്രീകൾ മഞ്ഞൾ ഉപയോഗിച്ചിരുന്നു. വിവാഹത്തിനും പ്രസവം കഴിഞ്ഞും സ്ത്രീകൾ മഞ്ഞൾ അരച്ചുതേച്ച് കുളിക്കുന്നത് പതിവാണ്. ഇന്നും പച്ച മഞ്ഞൾ തേച്ച് പെൺകുട്ടികൾ കുളിക്കാറുണ്ട്. സുപ്രധാനമായൊരു ഔഷധമാണ് മഞ്ഞൾ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ മഞ്ഞൾ ഏറ്റവും മംഗളകരമായ ഒരു വസ്തുവാണ് കരുതുന്നത്. ഈ മഞ്ഞൾ പറയിട്ട് ദേവിയെ പ്രസാദിപ്പിച്ചാൽ സർവ്വസൗഭാഗ്യവും ദീർഘമാംഗല്യവും സംതൃപ്തിയുള്ള കുടുംബജീവിതവും ഉണ്ടാകും. ദേവിക്ക് ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ഇതത്രേ. സദ്ഗുണങ്ങളുള്ള ഉത്തമനായ വരനെ നൽകണേ എന്ന് യുവതികളും അനുയോജ്യയും സൽസ്വഭാവിയും സമർത്ഥയുമായ ഭാര്യയെ നൽകണേ എന്ന് യുവാവും പ്രാർത്ഥിച്ചു കൊണ്ട് വേണം ദേവിക്ക് മഞ്ഞൾപ്പറ സമർപ്പിക്കാൻ. കളങ്കമില്ലാത്ത മനസായിട്ടാണ് പറ സങ്കല്പിക്കപ്പെടുന്നത്. അതിൽ നിറയ്ക്കുന്ന മഞ്ഞൾ ഐശ്വര്യവും സൗഭാഗ്യവും മംഗളവും നൽകുന്ന ചൈതന്യമായും സങ്കല്പിക്കപ്പെടുന്നു. മനം നിറഞ്ഞുളള പ്രാർത്ഥനയും സമർപ്പണവും കൂടിയുണ്ടെങ്കിലേ ഫലപ്രാപ്തിയുണ്ടാകൂ.

സർവ മംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേത്രംബകേ ഗൗരി
നാരായണി നമോസ്തുതേ

എന്ന ശ്ലോകം ജപിച്ചു വേണം മഞ്ഞൾപ്പറ സമർപ്പിക്കാൻ മാസത്തിൽ ഒരു തവണ വച്ച് 3,5,7 മാസങ്ങളിൽ മഞ്ഞൾപ്പറ സമർപ്പിച്ചാൽ ഒരു വർഷത്തിനകം വിവാഹം നടക്കും എന്നാണ്പൊ തുവേയുളള വിശ്വാസം. വിശ്വാസവും ഭക്തിയും പ്രധാനമാണ്. വീണ്ടും കാലതാമസം നേരിട്ടാൽ ജാതകം പരിശോധിച്ച് വേണ്ട ദോഷപരിഹാരം ചെയ്യണം. ഏതു ദേവീക്ഷേത്രത്തിൽ വേണമെങ്കിലും മഞ്ഞൾപ്പറ സമർപ്പിക്കാം. പക്ഷേ ദുർഗ്ഗാക്ഷേത്രമാണ് ഇതിന് ഏറ്റവും ഉത്തമം.

സരസ്വതി ജെ. കുറുപ്പ്
+91 90745 80476

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?