Wednesday, December 10, 2025
Wednesday, December 10, 2025
Home » അപവാദഭീതി തീർക്കാൻ സീതാദേവിയും മഹാലക്ഷ്മിയും

അപവാദഭീതി തീർക്കാൻ സീതാദേവിയും മഹാലക്ഷ്മിയും

by NeramAdmin
0 comments

ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ട് പഴിയും കുറ്റപ്പെടുത്തലും മാത്രമല്ല വലിയ വിവാദങ്ങളിലും അപവാദങ്ങളിലും അകപ്പെട്ട്
തല പുറത്തു കാണിക്കാൻ കഴിയാതെ നാണക്കേട്
അനുഭവിക്കുന്നവർ ഇക്കാലത്ത് ധാരാളമാണ്. അന്യരെ പരിഹസിച്ചും നന്ദിച്ചും ആക്ഷേപിച്ചും രസിക്കുക പലരുടെയും ക്രൂര വിനോദമാണ്. പൊടിപ്പും തൊങ്ങലും വച്ച് കൊതീം നുണയും പറഞ്ഞ് പരത്തി ആരെയെങ്കിലുമെല്ലാം അപകീർത്തിപ്പെടുത്താതെ ഇക്കൂട്ടർക്ക് ഉറക്കം വരില്ല. ഇന്നോ ഇന്നലെയോ ഉണ്ടായതല്ല ഇത്തരം ദുഷ്ടമനസുകൾ. അവർക്ക് ത്രേതായുഗം വരെ പഴക്കമുണ്ട്. സാക്ഷാൽ ലക്ഷ്മീ ഭഗവതിയുടെ അവതാരമായ സീതാദേവിയാണ് പുരാണത്തിൽ ഈ അപവാദക്കാരുടെ ഏറ്റവും കടുത്ത ഇര. രാവണനിഗ്രഹ ശേഷം
അയോദ്ധ്യയിലേക്ക് പോകും മുൻപ് രാമന്റെ മുന്നിൽ അഗ്നിപ്രവേശം ചെയ്ത് ചാരിത്ര ശുദ്ധി തെളിയിച്ചിട്ടു പോലും സീതാദേവിയെ രാവണന്റെ ലങ്കയിൽ താമസിച്ച് തിരിച്ചു വന്ന ഗർഭിണിപ്പെണ്ണ് എന്ന് പാടി അപമാനിക്കാൻ മഹാറാണിയായിട്ടു പോലും
കിംവദന്തിക്കാർ മടിച്ചില്ല. സ്വന്തം നിയന്ത്രണത്തിന്
അപ്പുറത്തുള്ള സാഹചര്യങ്ങളിൽ ഇത്തരം ആരോപണങ്ങളിൽ അകപ്പെടുന്നവർ ഇന്ന് വളരെ ഏറെയാണ്. പ്രതികൂല സാഹചര്യങ്ങളിൽ പെടുന്ന ഇവർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ കഴിയില്ല. സത്യമാണ് പറയുന്നതെങ്കിലും ആരും വിശ്വസിക്കില്ല. അങ്ങനെ ആരോപണങ്ങളിലും
കിംവദന്തികളിലും ദുഷ്കീർത്തിയിലും പെട്ട്
വിഷമിക്കുന്നവർ സീതാദേവിയെ ശരണം പ്രാപിച്ചാൽ തീർച്ചയായും ദു:ഖമോചനം ലഭിക്കും.

രാവണൻ കടത്തിക്കൊണ്ട് പോയി ലങ്കയിൽ അശോകവനിയിൽ പാർപ്പിച്ചതിന്റെ മാത്രം പേരിൽ
പതിവ്രതയായിട്ടും അഗ്നിശുദ്ധി നേടിയിട്ടും താൻ
അനുഭവിച്ചതിന് സമാനമായ ദുഃഖം പേറുന്ന ഒരു വ്യക്തിയുടെ നിസഹായാവസ്ഥ മനസിലാക്കുവാനും ആരും ആലംബം ഇല്ലാത്ത അവസ്ഥയിലെ ദ്യൈനതയും സീതാദേവിക്ക് പെട്ടെന്ന് മനസിലാകും. അവരെ സഹായിക്കുവാനുമുള്ള ആർദ്രതയും
മഹാലക്ഷ്മിയുടെ അവതാരമായ, ഭൂമിപുത്രിയായ സീതാദേവിക്ക് ഉണ്ടാകും.

അതിനാൽ ദുരാരോപണങ്ങൾക്കും ദാമ്പത്യത്തിലെ സംശയരോഗത്തിനും ഇരയായി നീറി
നീറിക്കഴിയുന്നവർ ആ ദുഃഖത്തിൽ നിന്നും മോചനം നേടാൻ വ്രതാനുഷ്ഠാനത്തോടെ ലക്ഷ്മീ ഭഗവതിയെ ആരാധിക്കണം. മകം നക്ഷത്രം, നവമി തിഥി,
വെള്ളിയാഴ്ച എന്നിവയിൽ ഒരു ദിവസം വ്രതമെടുക്കണം. തലേന്ന് ഒരിക്കൽ ഉൾപ്പടെയുള്ള സാധാരണ ഉപവാസ വ്രതനിഷ്ഠകൾ പാലിച്ചാൽ മതി. പറ്റുമെങ്കിൽ മഹാലക്ഷ്മി, ശ്രീരാമക്ഷേത്ര ദർശനം,
അല്ലെങ്കിൽ വൈഷ്ണവമൂർത്തി ദർശനം നടത്തി
രാമതുളസി മാലചാർത്തി വഴിപാടുകൾ
നടത്തുക. രാമായണം സുന്ദരകാണ്ഡത്തിലെ സീതാശോക ദുഃഖം വ്യക്തമാകുന്ന ഭാഗങ്ങൾ
വ്രതദിവസം പാരായണം ചെയ്യണം. കഴിവിനൊത്ത വിധം ദാനം ചെയ്യുക. ഇങ്ങനെ 12 തവണ വ്രതാനുഷ്ഠാനം നടത്തണം. എല്ലാ ദിവസവും, വ്രതദിനങ്ങളിൽ പ്രത്യേകിച്ച് 108 തവണ വീതം
സീതാഗായത്രി ജപിക്കണം. തുടർന്ന് സീതാ മന്ത്രം ജപിക്കണം. ഗായത്രി മന്ത്രം ജപിച്ച ശേഷം സീതാഗായത്രി ജപിക്കുന്നത് കൂടുതൽ നല്ലത്.

സീതാഗായത്രി
ഓം ജനക നന്ദിന്യേ വിദ്മഹേ
ഭൂമിജാതേ ധീമഹി
തന്നോ സീതാ പ്രചോദയാത്

സൂര്യഗായത്രി
ഓം ഭൂർഭുവ: സ്വ:
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്

സീതാമന്ത്രം
ഓം സീതാദേവ്യേ, ശ്രീരാമചന്ദ്രപ്രിയേ,
അഗ്നിശുദ്ധേ! ഭക്തപ്രിയേ പാതിവ്രത്യ സ്വരൂപേ
പ്രസീദ പ്രസീദ പ്രസീദ മമദുഷ്‌കീർത്തി
നാശയനാശയ നാശയാ സൽക്കീർത്തി
പോഷയ പോഷയ സ്വാഹ

ALSO READ

ആറ്റുകാൽ ദേവീദാസൻ,

91 98475 75559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?