Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭയവും തടസവും ആപത്തും ദുരിതവും പെട്ടെന്ന് മാറാൻ ആഞ്ജനേയൻ ശരണം

ഭയവും തടസവും ആപത്തും ദുരിതവും പെട്ടെന്ന് മാറാൻ ആഞ്ജനേയൻ ശരണം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എല്ലാ സുഖ സൗകര്യങ്ങളോടും കൂടി സമൃദ്ധിയിൽ ജീവിച്ചു വരുന്ന ചിലർ പെട്ടെന്ന് എല്ലാ രീതിയിലും തകരുന്നത് കണ്ടിട്ടില്ലെ? പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. അതിൽ പ്രധാനം ശത്രു ദോഷവും ദൃഷ്ടിദോഷവും വിളി ദോഷവുമെല്ലാമാണ്. ഒരു അർത്ഥത്തിൽ നോക്കിയാൽ ഇതെല്ലാം ഒന്നു തന്നെയാണെന്ന് മനസിലാകും. ഒരു വ്യക്തിക്കോ കുടുംബത്തിനോ ഉണ്ടാകുന്ന ഉയർച്ചയിൽ അസൂയ. ഇത് ബാധിച്ചാൽ ദുരിതവും കഷ്ടപ്പാടുകളും പിടികൂടും. വിദ്യാതടസം, വിവാഹ തടസം, ആപത്തുകൾ, മാറാരോഗങ്ങൾ, ദാരിദ്ര്യം, വാഹന അപകടങ്ങൾ എന്നിവയെല്ലാം ശത്രു ദോഷ – ശാപ ദോഷങ്ങളുടെ ഫലമായി ഉണ്ടാകാം. ഇത്തരം ദോഷങ്ങൾ അകറ്റാൻ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്ന് ഹനുമാൻ സ്വാമിയെ ഉപാസിക്കുകയാണ്. ഇതിനായി ഹനുമാൻ സ്വാമിയെ കേന്ദ്രീകരിച്ച് ധാരാളം ഉപാസനാ മാർഗ്ഗങ്ങൾ ഉണ്ട്.

പെട്ടെന്നുള്ള ഉഗ്ര ഫലപ്രാപ്തിക്ക് ഈ പ്രയോഗങ്ങൾ തിരഞ്ഞെടുക്കാം. കൃത്യമായ വ്രതനിഷ്ഠ, പ്രാർത്ഥന, ഉത്തമനായ ഒരു കർമ്മിയുടെ മാർഗ്ഗ നിർദ്ദേശം – ഇതെല്ലാം ഒത്തു ചേർന്നാൽ എല്ലാ ശത്രുദോഷങ്ങളും അതിവേഗം അകന്നു പോകും. ശത്രുദോഷങ്ങളുടെ തീവ്രതയും കാരണവും ജ്യോതിഷത്തിലൂടെ കണ്ടെത്താം. അല്ലെങ്കിൽ ശക്തമായ ഉപാസനാബലമുള്ള വ്യക്തിക്ക് തന്റെ ഉപാസനാബലം കൊണ്ട് കാര്യങ്ങൾ തിരിച്ചറിയാൻ കഴിയും. ഈ ദോഷങ്ങൾ പരിഹരിക്കാൻ ഹനുമാൻ ക്ഷേത്ര ദർശനവും ഉപാസനയും നടത്താം. ഇതിനായി ഹനുമാൻ ക്ഷേത്രത്തിൽ നടത്താവുന്ന ഏറ്റവും നല്ല വഴിപാടാണ് വെറ്റിലമാല ചാർത്തൽ . ഇതിനൊപ്പം മൂല മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക കൂടി ചെയ്താൽ അതിവേഗം ഫലം ലഭിക്കും.

ആഞ്ജനേയ മൂലമന്ത്രം
ഓം ഹം ഹനുമതേ നമ:

ആഞ്ജനേയ മൂലമന്ത്രം 108 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക. ശ്രീരാമ ഭക്തനായ ഹനുമാൻസ്വാമിയെ പ്രാർത്ഥിച്ചാൽ ഏതൊരു വിഷയത്തിലെയും ഭയപ്പാടും ശത്രു ദോഷവും മാറി മനോധൈര്യവും ഉത്സാഹവും പ്രവർത്തന മികവും ഉണ്ടാകും. ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന വ്യക്തി ശ്രീരാമന്റെയോ വിഷ്ണു ഭഗവാന്റെയോ മന്ത്രങ്ങൾ കൂടി ജപിക്കണം. ഓം രാം രാമായ നമ:, ഓം നമോ നാരായണായ എന്നിവയാണ് ശ്രീ രാമന്റെയും വിഷ്ണുവിന്റെയും മന്ത്രങ്ങൾ. ആഞ്ജനേയ മഹാമന്ത്രജപമാണ് ശത്രു ദോഷ – ശാപ ദോഷങ്ങൾ മാറ്റുന്നതിന് മറ്റൊരു മാർഗ്ഗം.

ആഞ്ജനേയ മഹാമന്ത്രം
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ വീരായ ഹം ഹനുമതേ
മഹാവീരാത്മനേ നമ:

ഈ മന്ത്രം 84 തവണ വീതം ജപിക്കണം. നിത്യജപത്തിന് നല്ലതാണ്. ബ്രഹ്മചര്യം നിർബ്ബന്ധമില്ല. ശത്രുക്കൾ ക്ഷയിക്കും. ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകും.

ALSO READ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?