Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ കലഹം തീർക്കാൻ എളുപ്പമുള്ള വഴി ഇതാണ്

ദാമ്പത്യ കലഹം തീർക്കാൻ എളുപ്പമുള്ള വഴി ഇതാണ്

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
എന്നും ദാമ്പത്യ കലഹമാണ്, ഇത് മാറാൻ ഉപാസനാപരമായി എന്താണ് ചെയ്യാൻ കഴിയുന്നത്?

പതിവായി ലഭിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. അശ്വാരൂഢ മന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 പ്രാവശ്യം ജപിക്കുകയാണ് ദാമ്പത്യ കലഹം പരിഹരിക്കാൻ ഏറ്റവും ഉത്തമായ ഉപാസനാ മാർഗ്ഗം. പാർവതി ദേവിയുടെ മന്ത്രമാണ് അശ്വാരൂഢ മന്ത്രം. ദേവിയെ സങ്കല്പിച്ചാണ് അശ്വാരൂഢ മന്ത്രം ജപിക്കേണ്ടത്. ദിവസവും രണ്ടുനേരം 108 തവണ വീതം കുറഞ്ഞത് 21 ദിവസം തുടർച്ചയായി ജപിക്കുക. ദോഷകാഠിന്യമുള്ളവർ ഫലം കണ്ടു തുടങ്ങും വരെ തുടർന്നും ജപിക്കുക. ദാമ്പത്യദുരിതങ്ങൾ പരിഹരിക്കാൻ മാത്രമല്ല രാഷ്ട്രീയ, കല, വ്യാപാര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അത്ഭുതകരമായ ജനപ്രീതിക്കും വശ്യശക്തിക്കും വ്യാപാര വിജയത്തിനും അശ്വാരൂഢ മന്ത്രം ഗുണകരമാണ്.

അശ്വാരൂഢ മന്ത്രം
ഓം ആം ഹ്രീം ക്രോം
ഏഹ്യേഹി
പരമേശ്വരീ സ്വാഹാ

ഇതല്ലെങ്കിൽ ദാമ്പത്യകലഹം പരിഹരിക്കാൻ ശിവമന്ത്ര ജപം പതിവാക്കുകയാണ് മറ്റൊരു മാർഗ്ഗം. ദാമ്പത്യഭദ്രതയും ഐശ്വര്യവും ആഗ്രഹിച്ച് വ്രതമെടുത്ത് വേണം ശിവമന്ത്ര ജപം. മത്സ്യ മാംസാദികൾ ത്യജിച്ച് മറ്റ് വ്രത നിഷ്ഠകൾ പാലിച്ച് രാവിലെയും വൈകിട്ടും 108 തവണ 12 ദിവസം മുടങ്ങാതെ ശിവ മന്ത്രം ജപിക്കണം. ദാമ്പത്യ അസ്വാരസ്യങ്ങൾ മാറുന്നതിനും പരസ്പര സ്‌നേഹവും അനുരാഗവും വർദ്ധിക്കുന്നതിനും ഇത് വളരെയേറെ ഗുണകരമാണ്.

ശിവമന്ത്രം
ഓം നമോ ഭഗവതേ സുന്ദരാംഗായ
സദാശിവായ ശ്രീ ശങ്കരായ
ഐം ഐം ഐം ഉമാപ്രിയായ
സർവ്വവശ്യ പ്രദായിനേ നമ:

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944 702 0655

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?