Wednesday, December 10, 2025
Wednesday, December 10, 2025
Home » വ്യാഴ ദോഷം തീർക്കാൻ ഈ നക്ഷത്രക്കാർ ഏകാദശി നോൽക്കുക

വ്യാഴ ദോഷം തീർക്കാൻ ഈ നക്ഷത്രക്കാർ ഏകാദശി നോൽക്കുക

by NeramAdmin
0 comments

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്

ജാതകത്തിൽ വ്യാഴം അനുകൂല സ്ഥിതിയിൽ അല്ലാത്തവർക്കും അമിതമായ കഷ്ട നഷ്ടങ്ങൾ നേരിടുന്നവർക്കും ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമായ ഒരു മാർഗ്ഗമാണ് ഏകാദശി വ്രതാചരണം. കുടുംബത്തിന്‍റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അനുഷ്ഠിക്കാവുന്ന വിഷ്ണു പ്രീതികരമായ വ്രതമാണിത്. ഇപ്പോൾ ഗോചരവശാൽ വ്യാഴ ദോഷം ഏറ്റവും കഠിനമായി നേരിടുന്നത് 7 കൂറുകാരാണ് – മേടം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുംഭം കൂറുകളിൽ പെട്ടവർ.

അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ, മകം, പൂരം, ഉത്രം ആദ്യ കാൽ, ചിത്തിര അവസാന പകുതി, ചോതി വിശാഖം, അനിഴം, തൃക്കേട്ട, ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രജാതരാണ് ഈ കൂറുകളിൽ ഉൾപ്പെടുന്നവർ. ഇവർ ഇപ്പോൾ (2021 ഏപ്രിൽ 5 വരെ വ്യാഴം മകരം രാശിയിൽ നിൽക്കുമ്പോൾ) ഏകാദശി വ്രതമെടുക്കുന്നത് വ്യാഴ ദോഷമുക്തിക്ക് വളരെ നല്ലതാണ്.

2021 ജനുവരി 9ന് വിഷ്ണു ഭഗവാൻ സകല ഐശ്വങ്ങളും തന്ന് അനുഗ്രഹിക്കുന്ന ഏകാദശിയാണ്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം നോൽക്കേണ്ടത്. ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണു സായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ് , ഏകാദശിദിനം പൂർണ്ണ ഉപവാസം. അതിന് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ കഴിക്കാം. അല്ലെങ്കിൽ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങൾ കഴിക്കാം. കുളിക്കുന്നതിന് എണ്ണ തേയ്ക്കരുത്. പകലുറങ്ങരുത്. രാവിലെ കുളിച്ചിട്ട് വിഷ്ണുവിനെ ധ്യാനിക്കണം. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി മൂലമന്ത്രം, ദ്വാദശാക്ഷരി മന്ത്രം, വിഷ്ണു ഗായത്രി, പ്രാർത്ഥനാ ശ്ലോകം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിക്കണം. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അര്‍ച്ചന ചെയ്യുക. വിഷ്ണുസഹസ്രനാമ ജപം ഉത്തമം. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും നല്ലത്. പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.

ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറും കൂടിയ 30 നാഴിക അതായത് 12 മണിക്കൂർ സമയത്തെ ഹരിവരാസരം എന്നാണ് പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണ് ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്ന് വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്നത് അത്യുത്തമം.

അഷ്ടാക്ഷര മന്ത്രം

ALSO READ

ഓം നമോ നാരായണായ

ദ്വാദശാക്ഷരി മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണു ഗായത്രി

നാരായണായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

പ്രാർത്ഥനാ ശ്ലോകം
ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ

ജ്യോതിഷാചാര്യൻ കെ. ദേവീദാസ് ,+91 884-887-3088

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?