Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് ദിവസവും 16 തവണ ജപിക്കൂ, രോഗങ്ങളും ദുരിതങ്ങളും വിട്ടൊഴിയും

ഇത് ദിവസവും 16 തവണ ജപിക്കൂ, രോഗങ്ങളും ദുരിതങ്ങളും വിട്ടൊഴിയും

by NeramAdmin
1 comment

മോഹനൻ നമ്പൂതിരി
മഹാമൃത്യുഞ്ജയ മന്ത്രം മഹാമന്ത്രമാണ്. ഇത് കൊണ്ട് മഹാശിവനെയാണ് നമ്മൾ പൂജിക്കുന്നത്. ഇത് മൃതസഞ്ജീവനീ മന്ത്രമാണ്. അങ്ങേയറ്റം പ്രഭാവമുള്ള ഈ മന്ത്രജപം സൃഷ്ടിക്കുന്ന ധ്വനി പ്രപഞ്ചം നമ്മുടെ ശരീരത്തിൽ പടരുമ്പോൾ അത് നമുക്ക് ചുറ്റും ഒരു സുരക്ഷാകവചം തന്നെ തീർക്കുന്നു. ഈ മന്ത്രം ഉച്ചരിക്കുന്ന മാത്രയിൽ എല്ലാ രോഗ ദുരിതങ്ങളും, അമംഗളങ്ങളും ഒഴിയുന്നു. ദൗർഭാഗ്യവും ദുർഘടവും അകന്ന് നമുക്ക് സുഖവും ശാന്തിയും സമൃദ്ധിയും ലഭിക്കുന്നു. ത്രിശൂലധാരിയായ ത്രിനേത്രനായ ശിവനെ ഈ മന്ത്രം കൊണ്ട് ഉപാസിക്കുന്നതിലൂടെ രോഗ ദുരിതങ്ങൾ നീങ്ങി ജീവിതത്തിൽ സുഖവും ശാന്തിയും സമൃദ്ധിയും കൈവരുന്നു. മഹമൃത്യുഞ്ജയ മന്ത്രം ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി 16 തവണ ജപിക്കൂ എല്ലാ രോഗങ്ങളും ദുരിതങ്ങളും നമ്മെ വിട്ടൊഴിയും. അർത്ഥം മനസിലാക്കി ഭക്തിപൂർവ്വം മനസ്സിരുത്തി ജപിച്ചാൽ തീർച്ചയായും സദ്ഫലം അതിവേഗം അനുഭവിച്ചറിയാം:

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന്
മൃത്യോർമുക്ഷീയ മാമൃതാത്

ഓം = ഓംകാരം, പ്രണവമന്ത്രം

ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ

യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു

സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

ALSO READ

പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്

ഉർവാരുകം= തണ്ണിമത്തൻ, പൂഷണിക്ക

ഇവ = പോലെ

ബന്ധനാന് = ബന്ധനത്തിൽ നിന്ന് (തണ്ണിമത്തൻ അതിന്റെ തണ്ടിൽ നിന്നും വേർപ്പെടും പോലെ, നിഷ്പ്രയാസം എന്നർത്ഥം – ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കുന്നു)

മൃത്യോഃ = മരണത്തിൽ നിന്ന്

മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

മാ = അല്ല

അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന് (മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽ നിന്നല്ല)

വെറും നാല് വരികളിൽ ജീവനറ്റ, കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവ രക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണിത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇത്രയും തവണ ജപിക്കാൻ സാധിക്കുന്നില്ല എങ്കിലാണ് 16 തവണ ജപിക്കേണ്ടത്. അതിനും പറ്റുന്നില്ലെങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ശരീരവും മനസും ശുദ്ധമാക്കി ഈ മന്ത്രം ജപിക്കുന്നത് നിത്യജീവിതത്തിൽ വളരെയേറെ ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു. മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.

ഈ ജന്മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട
കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടേണ്ട സമയമാകുമ്പോൾ മാത്രം തന്റെ ജീവന്‍റെ, ആത്മാവിന്റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് മന്ത്രത്തിലൂടെ ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌. പരമ രഹസ്യമായിരുന്ന മഹാമൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിന് മാർക്കണ്ഡേയ ഋഷി മഹാമൃത്യുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

മോഹനൻ നമ്പൂതിരി, +91 628 221 1540
(ഇടുക്കി, തൂക്കുപാലം ശൂലപ്പാറ ശ്രീ മഹാദേവ – ദേവീ ക്ഷേത്രം മേൽശാന്തിയാണ് മോഹനൻ നമ്പൂതിരി)

You may also like

1 comment

Gopinathan Nair January 12, 2021 - 9:00 am

Eee kaliyugathil valareyyadhikam prayojanapedunna oru karyamanu bhakthiyum ishwara bhajanavaum..appol inganyeulla oru site valarey nalla karyamanu…ishtapedunnu

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?