Wednesday, December 10, 2025
Wednesday, December 10, 2025
Home » കിട്ടാക്കടവും കിട്ടുന്ന ഭദ്രകാളീമന്ത്രം

കിട്ടാക്കടവും കിട്ടുന്ന ഭദ്രകാളീമന്ത്രം

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കടം കൊടുത്ത പണം യഥാസമയം തിരിച്ചു കിട്ടാതെ വരുക ജീവിതത്തിലെ വലിയൊരു പ്രശ്നമാണ്. എന്തെങ്കിലും അത്യാവശ്യത്തിന് കരുതി വച്ചിരിക്കുന്ന പണമാകും മറ്റുള്ളവരുടെ വിഷമം കണ്ട് എടുത്ത് കൊടുക്കുന്നത്. അത് പറഞ്ഞ സമയത്ത് ലഭിക്കാതെ വരുമ്പോൾ നമ്മളും പ്രതിസന്ധിലാകും. ചിലർ മനപൂർവം തന്നെ വാഗ്ദാനലംഘനം നടത്തി നമ്മെ കുഴപ്പിക്കുകയാകും. മറ്റുവരാകട്ടെ നിവർത്തികേട് കൊണ്ടാകും പണം തിരിച്ചു തരാത്തത്. അതെന്തായാലും കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തത് പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ പേരിൽ എന്തെല്ലാം അക്രമങ്ങളാണ് നടക്കുന്നത്. ജാതകത്തിലെ ആറാം ഭാവം കൊണ്ടും ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെ കൊണ്ടുമാണ് കടബാദ്ധ്യതകൾ ചിന്തിക്കുന്നത്. ധനാധിപൻ ആറാം ഭാവത്തിൽ നിൽക്കുന്നതും പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നതും സാമ്പത്തിക നഷ്ടത്തെ സൂചിപ്പിക്കുന്നു. ജാതകം നോക്കിയാൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടകൾ ഏതളവ് വരെ നമ്മെ ബാധിക്കും എന്ന് മനസിലാക്കാം. നല്ല സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനൊപ്പം ചില പ്രാർത്ഥനകളും ഒരു മന്ത്ര ജപവും കടം തീരാൻ വളരെ നല്ലതാണ്. ഇവിടെ പറയുന്ന ശ്ലോകം രണ്ടു നേരവും 28 തവണ വീതം 28 ദിവസം ചുവന്ന പട്ടുടുത്തു കുങ്കുമം തൊട്ട് ഭയഭക്തിയോടെ ജപിക്കുക, ഇല്ലായ്മയും വല്ലായ്മയും വിട്ടൊഴിയും. കിട്ടാക്കടങ്ങൾ കിട്ടും.

ഖഡ്ഗം കപാലം ഡമരും ത്രിശൂലം
സം ബിഭ്രതീ ചന്ദ്രകലാവതംസാ
പിംഗോർദ്ധ്വ കേശീസിത ഭീമ ദംഷ്ട്രാ
ഭൂയാദ്വി ഭൂത്യെ മമ ഭദ്രകാളീ

ഋണമോചന മംഗല സ്ത്രാത്രം , മഹാലക്ഷ്മി അഷ്ടകം, കനകധാര സ്തോത്രം എന്നിവ ജപിക്കുന്നതും ലക്ഷ്മി ഭഗവതിയെയും മഹാവിഷ്ണുവിനെയും തിരുപ്പതി ദേവനെയും പ്രാർത്ഥിക്കുന്നതും വ്യാഴം, വെള്ളി ദിനങ്ങളിൽ വ്രതമെടുക്കുന്നതും കിട്ടാക്കടം തിരിച്ചു കിട്ടുന്നതിനും കടബാദ്ധ്യതയിൽ നിന്നും കര കയറുന്നതിനും വളരെ നല്ലതാണ്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

ALSO READ

Story Summary: What to do when someone doesn’t give you your money back

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?