Wednesday, December 10, 2025
Wednesday, December 10, 2025
Home » തൊഴിൽപരമായ ദുരിതങ്ങൾക്ക് അതിലളിതമായ പരിഹാരങ്ങൾ

തൊഴിൽപരമായ ദുരിതങ്ങൾക്ക് അതിലളിതമായ പരിഹാരങ്ങൾ

by NeramAdmin
0 comments

എം.നന്ദകുമാർ, റിട്ട. ഐ എ എസ്

തൊഴിൽ പരമായ ദുരിതങ്ങൾ മിക്കവരും നേരിടുന്ന പ്രശ്നമാണ്. ചിലർക്ക് ജോലിയില്ലാത്തതിന്റെ വിഷമം. മറ്റു ചിലർക്ക് ജോലിയിൽ അഭിവൃദ്ധിയും നല്ല ശമ്പളവും ഇല്ലാത്തതിന്റെ വിഷമം. ഇനിയൊരു കൂട്ടർക്ക് പലതരം പ്രശ്നങ്ങൾ കാരണം ഭംഗിയായി തൊഴിൽ നിർവഹിക്കാൻ കഴിയാത്തതിന്റെ സങ്കടം. ജോലി കിട്ടുന്നതിനും കിട്ടുന്ന ജോലിയിൽ വിജയം നേടുന്നതിനുള്ള ഫലപ്രദമായ രണ്ടു മന്ത്രങ്ങൾ പറഞ്ഞു തരാം.

തൊഴിൽ ഭാഗ്യത്തിന്

ഓം നമഃ സർവ്വസാധിനി സാധിനി സ്വാഹാ

രാവിലെ കുളി കഴിഞ്ഞ് ഒരു ഞായറാഴ്ച തുടങ്ങി കുറെ ദിവസം അടുപ്പിച്ച് ഈ മന്ത്രം ചൊല്ലി സൂര്യഭഗവാന് തർപ്പണം നടത്തുക. ഇഷ്ടപ്പെട്ട ജോലി വന്നു ചേരും.

തൊഴിൽ വിജയത്തിന്

ALSO READ

ഓം കൃഷ്ണ ക്ലീം കൃഷ്ണ
ഹരേ കൃഷ്ണ ശക്തി രൂപ
മഹാശക്തി വിശ്വസുന്ദര രൂപക
ദക്ഷ ദക്ഷ മഹാ ദക്ഷ നാദരൂപ
പ്രിയങ്കര, ഷഡാധാര
മഹാധാര കാലചക്ര പ്രവർത്തക
ഓം ശാന്തി ഓം ശാന്തി വിശ്വരക്ഷരൂപക

ഈ മന്ത്രം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജപിക്കുക. ആദ്യം ജപം തുടങ്ങുന്നത് ഏതെങ്കിലും ഒരു രോഹിണി നാളിലായാൽ ഏറെ നന്ന്. എല്ലാ മാസവും രോഹിണി നാളിൽ ഈ മന്ത്രം 124 പ്രാവശ്യം ചൊല്ലുക. പ്രഭാതത്തിൽ മാത്രം ചൊല്ലിയാൽ മതി. ഇപ്രകാരം 5 രോഹിണി നാളിൽ ജപിച്ചാൽ ജോലി സംബന്ധമായ സർവ്വ തടസങ്ങളും മാറും. ജപിക്കുന്ന ദിവസങ്ങളിലെല്ലാം വ്രതം പാലിക്കണം. വളരെ ഫലപ്രദം.

എം.നന്ദകുമാർ , റിട്ട. ഐ എ എസ്

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാ പണ്ഡിതനുമായ എം. നന്ദകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസിൽ പ്രണവത്തിൽ താമസിക്കുന്നു. എം. നന്ദകുമാറുമായി വീഡിയോ കൺസൾട്ടേഷന് astrog.in എന്ന വെബ്പോർട്ടൽ സന്ദർശിക്കുക. മൊബൈൽ : 91 94 97836666 ; വെബ് സൈറ്റ്: www.mnandakumar.com )

Story Summary: Most powerful Mantras for solving career problems

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?