Wednesday, December 10, 2025
Wednesday, December 10, 2025
Home » എത്ര കടുത്ത ദാരിദ്ര്യവും നീങ്ങാനും ധനം കയ്യിൽ എന്നും നിലനിൽക്കുന്നതിനും

എത്ര കടുത്ത ദാരിദ്ര്യവും നീങ്ങാനും ധനം കയ്യിൽ എന്നും നിലനിൽക്കുന്നതിനും

by NeramAdmin
0 comments

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

എത്ര ധനം കയ്യിൽ വന്നാലും നിലനിൽക്കുന്നില്ല എന്നത് പലരുടെയും പ്രധാന പ്രശ്‌നമാണ്. സമ്പത്തിന്റെ ദേവതയായ ലക്‌ഷ്‌മീ ഭഗവതിയുടെ കൃപാകടാക്ഷം നേടുകയാണ് ഇത് പരിഹരിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗം. ലക്ഷ്മീകടാക്ഷം ഉണ്ടായാൽ എത്ര കടുത്ത ദാരിദ്ര്യവും നീങ്ങും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മൂർത്തിയാണ് ലക്ഷ്മീ ഭഗവതി. ഓം ശ്രീം നമ: എന്നത് ലക്ഷ്മി ഭഗവതിയുടെ ബീജമന്ത്രമാണ്. എന്നും രണ്ട് നേരം 36 വീതം ഈ മന്ത്രം ചൊല്ലിയാൽ ലക്ഷ്മീ കടാക്ഷം ഉണ്ടാകും. വീട് വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കണം. വൃത്തിയും ശുദ്ധിയുമില്ലാത്ത ഒരിടത്തും ലക്ഷ്മി ഭഗവതി വാഴില്ല. ജ്യോതിഷത്തിൽ ശുക്രന്റെ ദേവതയാണ് ലക്ഷ്മി ദേവി. വെള്ളിയാഴ്ചയാണ് ദേവിക്ക് ഏറ്റവും വിശേഷദിവസം . ഈ ദിവസം നടത്തുന്ന ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുമെന്നാണ് വിശ്വാസം. വ്യാഴാഴ്ചകളിൽ അരയാലിന് 7 പ്രദക്ഷിണം ചെയ്യന്നത് ദാരിദ്ര്യദുഃഖം അകലുന്നതിന് നല്ലതാണ്. അതുപോലെ ഗൃഹത്തിൽ ഒരു നേരമെങ്കിലും ദീപം തെളിക്കുക, എന്നും 5 മിനിട്ടെങ്കിലും പ്രാർത്ഥിക്കുക. വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബക്ഷേത്രത്തിൽ ദർശനം നടത്തുക. നിത്യേന കുടുംബദൈവത്തെ പ്രാർത്ഥിക്കുക ഇവയെല്ലാം ഐശ്വര്യാഭിവൃദ്ധിക്ക് ഗുണകരമാണ്. കനകധാരാസ്‌തോത്രം, ദാരിദ്ര്യദഹന ശിവസ്‌തോത്രം, ശ്രീകൃഷ്ണ അഷേ്ടാത്തര ശതനാമാവലി എന്നിവയും ദാരിദ്ര്യശമനത്തിന് ഉത്തമമാണ്.

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Summary : Benifits of Lakshmi Mantra Japam

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?