Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുതയില്ലാതാക്കി ശാന്തത നേടാൻ ഏഴാം ദിനം കാലരാത്രി ഭജനം

ശത്രുതയില്ലാതാക്കി ശാന്തത നേടാൻ ഏഴാം ദിനം കാലരാത്രി ഭജനം

by NeramAdmin
0 comments

വി സജീവ് ശാസ്‌താരം

മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ് ഈ ദേവി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി അത്യുഗ്ര രൂപമാണ് ദേവിക്ക്. കറുത്തിരുണ്ട ശരീരം, നഗ്ന, തലയോട്ടി മാലയായി ധരിച്ചിരിക്കുന്നു, കഴുതപ്പുറത്ത് സ്ഥിതിചെയ്യുന്നു. ഈ രൂപത്തിലാണ് ദേവിയെ ധ്യാനിക്കുന്നത്. നവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്.

സ്തുതി

ഏകവേണീജപാകര്‍ണപുരാനനാ ഖരാസ്ഥിതാ
ലംബോഷ്ഠീകര്‍ണികാ കര്‍ണീതൈലാഭ്യംഗശരീരിണീ

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ
വര്‍ധനാമൂര്‍ധജാ കൃഷ്ണാ കാലരാത്രിര്‍ഭയങ്കരീ

ധ്യാനം
കരാലവദനാം ഘോരാം മുക്തകേശീം ചതുര്‍ഭുജാം
കാലരാത്രിം കരാലീം ച വിദ്യുന്‍മാലാവിഭൂഷിതാം

ALSO READ

ദിവ്യലൌഹവജ്രഖഡ്ഗവാമാധോര്‍ധ്വകരാംബുജാം
അഭയം വരദാം ചൈവ ദക്ഷിണോര്‍ധ്വാധഃ പാണികാം

മഹാമേഘപ്രഭാം ശ്യാമാം തഥാ ച ഗര്‍ദഭാരൂഢാം
ഘോരദംഷ്ട്രാകാരാലാസ്യാം പീനോന്നതപയോധരാം

സുഖപ്രസന്നവദനാം സ്മേരാനനസരോരുഹാം
ഏവം സഞ്ചിയന്തയേത്കാലരാത്രിം സര്‍വകാമസമൃദ്ധിദാം

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Seventh Day Worshipp:
Goddess Kalaratri the Seventh form of Goddess Parvati (Durga) Dhayanam and Stotram

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?