Wednesday, December 10, 2025
Wednesday, December 10, 2025
Home » ക്ലേശമകറ്റാൻ ഹരേ രാമ മന്ത്രജപം

ക്ലേശമകറ്റാൻ ഹരേ രാമ മന്ത്രജപം

by NeramAdmin
0 comments

ജീവിതത്തിന്റെ ഭാഗമാണ് സുഖ ദുഃഖങ്ങൾ. ഒരു നാണയത്തിന്റെ രണ്ടു വശം. ഒരു പരിധിവരെ ദുരിതങ്ങള്‍ നീക്കുന്നതിനും നിത്യജീവിതം സന്തോഷകരമാക്കുന്നതിനും ഈശ്വരാരാധന സഹായിക്കും. പൂജാ കര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം, വ്രതചര്യ എന്നിവ ദുഃഖദുരിതശാന്തിക്ക്  ഏറെ ഗുണകരമാണ്. എന്നാൽ സങ്കടങ്ങൾ തീർക്കുന്നതിന്  ഇതിനെക്കാളെല്ലാമധികം സഹായിക്കുന്നത് ശുദ്ധിയോടെയും വൃത്തിയോടെയും മനസ് അർപ്പിച്ച് ശ്രദ്ധാപൂര്‍വ്വം നടത്തുന്ന പ്രാര്‍ത്ഥനയാണ്. ഒരോ ദുരിതങ്ങളും അകറ്റാൻ പെട്ടെന്ന് തുണയ്ക്കുന്ന ഒരോ ദേവതകളണ്ട്. ഇത് മനസ്സിലാക്കി ഈശ്വരനെ വിളിച്ചാൽ ഉടൻ ഫലം ലഭിക്കും. ജീവിതത്തിൽ ക്ലേശങ്ങള്‍ ഒഴിയാതെ  വരുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാന്‍ ഇനി പറയുന്ന മന്ത്രം ജപിച്ചാൽ മതി .

“ഹരേരാമ ഹരേരാമ രാമരാമ
ഹരേഹരേ ഹരേ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണകൃഷ്ണ
ഹരേഹരേ”
 
അത്ഭുതശക്തിയുള്ളതാണ് ഹരേ രാമ ഹരേ രാമ  മന്ത്രം. ഇത് ജപിക്കുന്നതിന് യാതൊരു വ്രതനിഷ്ഠയും ആവശ്യമില്ല. രണ്ടുനേരം 108 തവണ വീതം ജപിക്കണം. ദുരിതങ്ങളകലും. ജപസംഖ്യ നോക്കാതെ എപ്പോഴും ജപിക്കുന്നതും നല്ലതാണ്. മനശ്ശാന്തിക്കും ഏതൊരു വിഷയത്തിലെയും അലച്ചില്‍ മാറുന്നതിനും ഭാഗ്യം തെളിയാനും ഗുണകരം. വ്യാഴാഴ്ചകളില്‍ ഈ മന്ത്രം ജപിച്ച് അരയാല്‍ പ്രദക്ഷിണം ചെയ്യുന്നത് മുന്‍ജന്‍മ ദുരിതങ്ങള്‍ പോലും അകറ്റും. ഈ മന്ത്രജപിച്ചു കൊണ്ട് ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ഇരട്ടിഫലം ലഭിക്കും.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?