വിഷ്ണു സഹസ്രനാമം പതിവായി ജപിച്ചാൽ ഭൗതികവുമായ നേട്ടങ്ങൾ മാത്രമല്ല ആത്മീയമായ ഔന്നത്യവും തേടി വരും. കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിൽ ഉത്തരായണം കാത്തു കിടക്കുന്ന ഭീഷ്മപിതാമഹൻ യുധിഷ്ഠിരന് നൽകിയ ഉപദേശമായാണ് ഈ ശ്രേഷ്ഠ കൃതി അറിയപ്പെടുന്നത്. ഭഗവാൻ ശ്രീകൃഷ്ണനാണ് ധർമ്മപുത്രരോട് പിതാമഹനെ കാണാൻ ഉപദേശിച്ചത്. അങ്ങനെ എത്തിയ യുധിഷ്ഠിരന് ഭഗവാന്റെ സാന്നിദ്ധ്യത്തിൽ ഭീഷ്മർ ഉപദേശിച്ചതാണ് വിഷ്ണു സഹസ്രനാമം. ഓരോ നാമത്തിലും വിഷ്ണു മഹിമ മഹാഭാരതത്തിലെ അനുശാസന പർവ്വത്തിലാണ് വിഷ്ണു സഹസ്രനാമം പരാമർശിക്കുന്നത്. …