അത്ഭുതകരമായ ഫലസിദ്ധിയുള്ള രണ്ട് മന്ത്രങ്ങളുണ്ട് – അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും. എട്ട് അക്ഷര സമാഹാരമായ അഷ്ടാക്ഷര മന്ത്ര ജപ ഫലം രോഗശാന്തിയാണ്. ദ്വാദശാക്ഷര മന്ത്രം വിധിപ്രകാരം ജപിച്ചാൽ സകല ദു:ഖങ്ങളും തീരും.
ദക്ഷിണ കാശിയായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീരാട്ടത്തിനായുള്ള ഇളനീർ സംഘങ്ങൾ വ്രതം തുടങ്ങി. വിഷുനാളില്‍ അരംഭിക്കുന്ന വ്രതാനുഷ്ഠാനം ഇളനീരാട്ടം നടക്കുന്ന 45 ദിവസം വരെ നീളും ഇളനീരാട്ടത്തിനു വേണ്ട ഇളനീരുകൾ മലബാറിലെ തിയ്യസമുദായക്കാരാണ് എത്തിക്കുന്നത്.
രാവിലെ എണീക്കുന്നതിന് മുമ്പ് എന്തിനാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കുന്നത് ?
എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ത്ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. സര്‍പ്പക്കാവില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം കഴിവിനനുസരിച്ച് ജപിക്കുകയും ചെയ്യാം.
പ്രസിദ്ധമായൊരു സിനിമാഗാനമുണ്ട്; സുന്ദരീ… നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ തുളസി കതിരില ചൂടി.. പക്ഷേ, പാടില്ല. അങ്ങനെ ചെയ്യരുതെന്നാണ് ആചാരം പറയുന്നത്. സ്ത്രീകൾ തുളസി കതിർ മുടിയിൽ ചൂടുന്നത് സുഗന്ധംലഭിക്കുവാൻ ആണ്. എന്നാൽ തുളസി മുടിയിൽ ചൂടുവാൻ പാടില്ല.
മഹാലക്ഷ്മ്യാഷ്ടകം സ്ഥിരമായി ജപിച്ചാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കും. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിങ്ങനെ എട്ട് ലക്ഷ്മിമാരാണ് ഈ ലോകത്തെ താങ്ങി നിറുത്തുന്നത്.
മറ്റൊരു വാമനമൂര്‍ത്തിക്ഷേത്രത്തിങ്ങലും കാണാത്ത അപൂര്‍വ്വമായ ചടങ്ങാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തൊട്ടില്‍ കെട്ട്. ഇതിനെ ഒരു വഴിപാടായി ദേവസ്വം കണക്കാക്കിയിട്ടില്ല. ഭക്തർ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കര്‍മ്മമെന്നേ നേർച്ചയെെന്നോ ഇതിനെ കരുതാം. ഈ ആചാരത്തിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പണ്ട് എപ്പോഴോ സന്താനമില്ലാത്ത ദു:ഖിച്ചു കഴിഞ്ഞ ഒരു ഭാര്യയും ഭര്‍ത്താവും തൃക്കാക്കര ക്ഷേത്രത്തില്‍
പ്രണയ സാഫല്യത്തിനും ദാമ്പത്യഭദ്രതക്കും ഇഷ്ടവിവാഹലബ്ധിക്കും, വിവാഹ തടസം നീങ്ങുന്നതിനും ശ്രീകൃഷ്ണ – രാധികാ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണഭഗവാനെ ഉപാസിച്ചാല്‍ തീർച്ചയായും പ്രേമസാഫല്യവും ഇഷ്ടവിവാഹലബ്ധിയും ഉണ്ടാകുമെന്ന് അനുഭവം സിിദ്ധിച്ചവർ പറയുന്നു.. ധാരാളം ആലോചന വന്നിട്ടും വിവാഹം നടക്കാത്തവര്‍ക്കും നല്ല ബന്ധം ലഭിക്കുന്നതിനും കുടുംബ ജീവിതത്തില്‍ കലഹം നേരിടുന്നവര്‍ രമ്യതയിലാകുന്നതിനും വശ്യശക്തിയുള്ള ഈ മന്ത്രം
സമ്പത്ത്, കീര്‍ത്തി, സമൃദ്ധി തുടങ്ങി ഭൗതികമായ എല്ലാ’ സൗഭാഗ്യങ്ങളും നല്കുന്ന ദേവതയാണ് വിഷ്ണു പത്‌നിയായ മഹാലക്ഷ്മി. മഹാലക്ഷ്മിയെ ഭക്തിപൂര്‍വ്വം ഭജിക്കുന്നവര്‍ക്ക് ദാരിദ്ര്യം അകന്ന് സമ്പല്‍ സമൃദ്ധി കൈവരും. മഹാലക്ഷ്മിയെ സ്തുതിക്കുന്ന അനേകം മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും വളരെയധികം പ്രാധാന്യമുള്ളതും ശക്തിമത്തായതും മഹാലക്ഷ്മി അഷ്ടകമാണ്. മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ
സദാചാരനിരതമായ ജീവിതശൈലിയും, ആരെയും ദ്രോഹിക്കാതെയുള്ള നിഷ്ഠകളും പുണ്യം നല്കും. ഇതറിയാമെങ്കിലും മനുഷ്യർ അറിഞ്ഞും അറിയാതെയും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അവിഹിതമായി ധനസമ്പാദിക്കുന്നു. തൊഴിലിലും മറ്റും അനാരോഗ്യകരമായി മത്സരിക്കുന്നു . ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ വഴിവിട്ട് പോലും ശ്രമിക്കുന്നു. പേരും പ്രശസ്തിയും ധനവും വളര്‍ത്താന്‍ അന്യായമായ മാർഗ്ഗങ്ങൾ തേടുന്നു. ഇവയെല്ലാം പാപം വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് തീരുമാനിച്ച് അധര്‍മ്മം ചെയ്യുന്നു.