ക്ഷേത്ര ദര്‍ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് ബലിക്കല്ലുകൾ. അതിൽ സ്പർശിക്കുന്നത് ദോഷമാണ്. ചില ക്ഷേത്രങ്ങളിൽ ഭക്തർ ബലിക്കല്ലിൽ തൊട്ട് കുമ്പിട്ടു തൊഴുന്നത് കാണാം. അങ്ങനെ ചെയ്യുന്നത് ആചാരവിരുദ്ധമാണ്.
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന്‍ പ്രദേശത്താണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടം തൊട്ടുള്ള ചരിത്രപരമായ വസ്തുതകള്‍ ഇവിടെ അവശേഷിക്കുന്നു.
സന്താനഭാഗ്യത്തിന് കലിയുഗവരദനായ ശബരിമല ശ്രീ ധർമ്മ ശാസ്താസന്നിധിയിൽ നടത്തുന്ന വഴിപാടാണ് മണിപൂജ. വ്രതമെടുത്ത് അയ്യപ്പദർശനം നടത്തി ശബരിമലയിൽ നിന്നും മണി പൂജിച്ചു വാങ്ങി വീട്ടിലെ പൂജാമുറിയിൽ പവിത്രമായി സൂക്ഷിക്കുകയാണ് വേണ്ടത്. ശ്രദ്ധയോടെയും കളങ്കമില്ലാത്ത മനസ്സോടെയും ശബരിഗിരീശ സന്നിധിയിൽ മണി പൂജിച്ചു വാങ്ങി ദിവ്യമായി സൂക്ഷിച്ച ഒട്ടേറെപ്പേർക്ക് സൽ സന്താനഭാഗ്യമുണ്ടായിട്ടുണ്ട്. സന്താനലബ്ധിയുണ്ടായി കുഞ്ഞ് വളർന്ന ശേഷം ഈ മണി കഴുത്തിലണിയിച്ച് സ്വാമി ദർശനം നടത്തണം.
ഭഗവാൻ ശ്രീ ഹനുമാന്റെ പ്രീതിക്കായി വാനരയൂട്ട് നടത്തുന്ന ഒരു കാവ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിലുണ്ട്.
999 മലകള്‍ക്ക് അധിപനെന്ന് വിശ്വസിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലാണ് ഈ വിശേഷം. ഈ കാവിൽ ദിവസവും രാവിലെ വാനരന്‍മാര്‍ സദ്യയുണ്ണാൻ എത്താറുണ്ട്. പ്രകൃതിയാണ് ദൈവം എന്നതാണ് കാവിലെ സങ്കല്‍പം. ജീവജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് ഇവിടുത്തെ പ്രധാന വഴിപാട്. എല്ലാ വിഷമങ്ങളും പ്രത്യേകിച്ച് രോഗ ദുരിതങ്ങളും ശത്രുദോഷവും ശനിദോഷവും അകറ്റാൻ ഇവിടെ വാനരയൂട്ട് നടത്തി ഹനുമാനെ പ്രീതിപ്പെടുത്തിയാൽ മതി. ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു. ദിവസവും വാനരന്മാര്‍ക്കും, മീനുകള്‍ക്കും കല്ലേലി കാവിൽ സദ്യയുണ്ട്.
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷരത്നം വേണുമഹാദേവ് കഴിഞ്ഞ രണ്ടര വർഷമായി കുംഭ രാശിയിൽ നിന്ന ശനി 2025 മാർച്ച് 29 ന് രാത്രി 10:39 ന് മീനം രാശിയിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ കുറെ നാളായി കഷ്ടതകൾ അനുഭവിച്ചിരുന്ന
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ