ഏതു വിഷയത്തേയും പ്രമാണപൂർവ്വം പ്രതിപാദിച്ചും സംശയാലുക്കളുടെ ഉള്ളിലെ ദുർഗ്രഹമായ കാര്യങ്ങളെ ലളിതമായി വ്യാഖ്യാനിച്ച് അവരിൽ സുദൃഢബോധം വരുത്തിയ വിദ്യാധിരാജൻ്റെ മലയാളക്കരയിലെ സഞ്ചാരപഥങ്ങളിൽ മുഖ്യമാണ് തിരുവനന്തപുരം നഗരഹൃദയത്തിലെ ശ്രീകണ്ഠേശ്വരം . കേരളീയ സംസ്കാര സമുദ്ധാരകനും ആത്മീയ ചിന്തകനും നവോത്ഥാന
അഷ്ടമിരോഹിണി ആഘോഷ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ അന്നദാനം ഉണ്ടാകില്ല. ആഗസ്റ്റ് 30 ന് നടത്താൻ തീരുമാനിച്ച അന്നദാനം കോവിഡ് മഹാമാരി വ്യാപന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടവുമായി ആലോചിച്ച ശേഷം ഉപേക്ഷിച്ചതായി ഗുരുവായൂർ
അഞ്ചു തലകളുള്ള ആദിശേഷന്റെ തണലിൽ ശിശുക്കളുടെ രക്ഷകനായ സന്താനഗോപാല മൂർത്തി കുടികൊള്ളുന്ന ദിവ്യ സന്നിധിയാണ് എറണാകുളം തൃപ്പൂണിത്തുറയിലെ ശ്രീ പൂർണത്രയീശ ക്ഷേത്രം. മറ്റ് വിഷ്ണു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അതുല്യമായ ഭാവമാണിത്. സാധാരണ വിഷ്ണു ഭഗവാൻ അനന്തനിൽ ശയിക്കുന്ന അല്ലെങ്കിൽ ചാരിയിരിക്കുന്ന ഭാവത്തിലാണ് കാണാറുള്ളത്. പഞ്ചഭൂതങ്ങളുടെയും ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെയും പ്രതീകമാണ് നവനാഗങ്ങളിൽ അത്യുത്തമ സ്ഥാനമുള്ള അനന്തൻ.
ദക്ഷിണപളനി എന്ന് പ്രസിദ്ധമായ കേരളത്തിലെ ശ്രീമുരുക സന്നിധിയാണ് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം. ഒരേ കൊടിമരത്തിൽ മൂന്നു സങ്കല്പത്തിൽ കൊടിയേറ്റവും വർഷന്തോറും മൂന്ന് ഉത്സവങ്ങളും എന്ന അപൂർവതയും ഈ മഹാക്ഷേത്രത്തിനുണ്ട്. ഇതിൽ ആദ്യത്തെ ഉത്സവം ചിങ്ങമാസത്തിൽ തിരുവോണം നാളിൽ അവസാനിക്കുന്ന വിധത്തിൽ പത്തു
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ നെയ്യാറ്റിൻകര വാഴും കണ്ണാ,നിൻ മുന്നിലൊരുനെയ് വിളക്കാകട്ടെ എന്റെ ജന്മം,കണ്ണിനു കണ്ണായൊരുണ്ണിക്കുതിരുമുമ്പിൽകർപ്പൂരമാകട്ടെ എന്റെ ജന്മം നെയ്യാറ്റിൻകരയിൽ വാഴുന്ന ഉണ്ണിക്കണ്ണന് പുഷ്പാഞ്ജലി അർപ്പിക്കുന്ന ഈ ദിവ്യ മോഹന ഗാനം ഒരിക്കലെങ്കിലും കേൾക്കാത്ത കൃഷ്ണ ഭക്തർ കുറവാണ്. ഉദാത്തമായ കൃഷ്ണ ഭക്തി നിറഞ്ഞു തുളുമ്പുന്ന എസ്. രമേശൻ നായരുടെ ഈ വരികൾ നിത്യവസന്തമാക്കി മാറ്റിയതിൽ ഭാവഗായകൻ
ഗണപതിഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന വിശേഷദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഗണപതി ഭഗവാന് വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. മീനമാസത്തിലെ പൂരം നാളിലാണ് ഇത്. ഈ വർഷത്തെ പൂരം ഗണപതി മാർച്ച് 27
ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിൽ അഞ്ചാമത്തേത് ആണ് ശക്തി ഗണപതി. ശക്തി എന്നാൽ കരുത്ത് എന്നാണ് അർത്ഥം. തീർച്ചയായും ശക്തി ഗണപതിക്ക് അത്ഭുതകരമായ ഒരു ശക്തി വിശേഷവും ഉണ്ട്. പക്ഷേ ഇവിടെ ശക്തി ഗണപതി എന്ന് ഉദ്ദേശിക്കുന്നത് ശക്തി ദേവിയെയാണ്
അത്ഭുതകരമായ സിദ്ധിവിശേഷങ്ങളും ഫലദാന ശേഷിയുമുള്ള മൂർത്തിയാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തപ്പൻ. കേരളത്തിൽ ശിവഭഗവാന് ഏറ്റവും കൂടുതൽ ധാര നടക്കുന്ന സന്നിധിയാണ് ഇത്. വൃത്താകൃതിയിലാണ് ശ്രീ കാേവിൽ.
മഹാവിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായ വാമനനും മലയാളത്തിൻ്റെ പ്രിയങ്കരനായ മഹാബലി തമ്പുരാൻ ആരാധിച്ച ശിവനും ഒരു പോലെ പ്രധാന്യമുള്ള സന്നിധിയാണ് തൃക്കാക്കര ക്ഷേത്രം. നരസിംഹാവതാര കഥയിലെ വിഷ്ണുഭക്തനായ പ്രഹ്‌ളാദന്റെ ചെറുമകൻ മഹാബലിയുടെ ആസ്ഥാനം തൃക്കാക്കര
സാക്ഷാൽ ആദിപരാശക്തിയാണ് മൂകാംബികാ
ദേവി.