പൂജാമുറിയിൽ ഗണപതിയുടെയും ശ്രീ പരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും ശ്രീ പാർവ്വതിയുടെയും മുരുകന്റെയും ശ്രീകൃഷ്ണന്റെയുമെല്ലാം ചിത്രങ്ങൾ വച്ച് ആരാധിക്കാം പക്ഷേ പൂജാമുറിയ്ക്കകത്ത് ഒരിക്കലും നാഗവിഗ്രഹം വച്ച് ആരാധിക്കരുത്. മറ്റുള്ള ദൈവങ്ങളുടെ വിഗ്രഹം കല്ലാണെങ്കിൽ എട്ട് ഇഞ്ചിൽ കൂടുതൽ ഉള്ളത് വച്ച് പൂജിക്കരുത്.
പ്രകൃതിശക്തിയുടെ അദൃശ്യകരങ്ങൾക്കുള്ളിലാണ് നാം ഓരോരുത്തരും. അതു കൊണ്ടു തന്നെ പ്രകൃതിയുടെ ആകർഷണ, വികർഷണങ്ങളും ഊർജ്ജ വലയവും പരിഗണിച്ച് നാം വസിച്ചാൽ അനർത്ഥങ്ങൾ ഒഴിവാക്കി സുരക്ഷിതമായി ജീവിക്കാം. ഇതാണ് വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനം.
വീട് വയ്ക്കുമ്പോൾ പൂമുഖം എങ്ങോട്ട് വേണമെന്ന് പലരും ചോദിക്കാറുണ്ട്. മിക്കവരും വീട്ടിലേക്കുള്ള വഴിയെ ആശ്രയിച്ചാണ് പൂമുഖം നിശ്ചയിക്കുന്നത്. നാലുദിക്കുകളിൽ ഏതിലേക്കും പൂമുഖം വരാം. മഹാദിക്കുകളായ കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവയാണ് മഹാദിക്കുകൾ. കോൺദിക്കുകൾ ഒഴിവാക്കണം. പൂമുഖം വെളിച്ചം കടന്നുവരാൻ പ്രയാസമില്ലാത്ത ഭാഗത്ത് ആയിരിക്കണം.
ജോലി ചെയ്യാനിരിക്കുമ്പോൾ ഏത് ദിക്കിലേക്ക് ദർശനമായി ഇരിക്കുന്നതാണ് ഉത്തമം? എല്ലാ ജോലിക്കും പറ്റിയ ഒരു ദിക്കില്ല. ഒരോ ജോലിക്കും ഒരോ ദിക്കാണ് പറ്റിയത്. കഴിക്കോട്ടോ വടക്കു കിക്കോട്ടോ വടക്കോട്ടോ . കിഴക്കവശം പ്രബുദ്ധതയെ വർദ്ധിപ്പിക്കുന്ന ദിക്കാണ്. നമ്മൾ കൂടുതൽ കർമ്മ നിരതരാകുന്ന പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെയുള്ള സമയത്തെ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. അതിനാൽ സൃഷ്ടിപരമായ കാര്യങ്ങൾ അതായത്
സമൂഹത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ് വിവാഹമോചനങ്ങള്‍. വ്യത്യസ്ത കാരണങ്ങളാല്‍ സംഭവിക്കുന്ന വിവാഹ മോചനങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീകള്‍ ശക്തിയാര്‍ജ്ജിക്കുന്നതിന്റെ സൂചനയാണെങ്കിലും ഇത് കുടുംബബന്ധങ്ങളെയും സമൂഹത്തെ ആകമാനവും ശിഥിലമാക്കുന്നു. വൈകാരികവും മാനസികവുമായ യോജിപ്പ്, പരസ്പര ധാരണ, സ്‌നേഹം, ബഹുമാനം ഇതെല്ലാം ഏത് ബന്ധവും നിലനില്‍ക്കുന്നതിന് ആവശ്യമാണ്.
വാസ്തുദോഷത്തിനുള്ള പരിഹാരമാണ് പഞ്ചശിരസ്ഥാപനം. വീടുപണി തുടങ്ങി അടിത്തറ കെട്ടി തീര്‍ന്നശേഷം നാലുദിക്കിലും പുറം ചുമരിന്റ മദ്ധ്യഭാഗത്ത് താഴെ ചന്ദനച്ചെപ്പിലോ തടിച്ചെപ്പിലോ അഞ്ച് മൃഗങ്ങളുടെ തലയുടെ ഭാഗം സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പഞ്ചലോഹത്തിലോ സ്ഥാപിക്കുന്നതാണ് ഈ ചടങ്ങ്. കിഴക്കുഭാഗത്ത് ആനയുടെ തലയും തെക്കുഭാഗത്തു പോത്തിന്റെ തലയും പടിഞ്ഞാറുഭാഗത്ത് സിംഹത്തിന്റെ തലയും മധ്യഭാഗത്തു ആമയുടെ തലയും വടക്കുഭാഗത്ത് പന്നിയുടെ തലയും ചെപ്പിനുള്ളില്‍ സ്ഥാപിക്കണം.